Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, September 12
    Breaking:
    • അബുദാബി കിരീടാവകാശിയും ഇറാന്‍ പ്രസിഡന്റും ചര്‍ച്ച നടത്തി; യെമനില്‍ ഇടപെടരുതെന്ന് ഹൂത്തികള്‍ ആവശ്യപ്പെട്ടതായി ട്രംപ്
    • സൗദി അറേബ്യക്കെതിരായ ഡ്രോൺ ആക്രമണം: ഇറാനുമായുള്ള മൂന്ന് അതിർത്തി ക്രോസിംഗുകൾ അടച്ച് ഇറാഖ്
    • സൗദി എണ്ണ പൈപ്പ്‌ലൈൻ ആക്രമിച്ചത് ഇറാൻ ആയിരിക്കാമെന്ന് ഡൊണാൾഡ് ട്രംപ്
    • പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തെ പെൺകുട്ടികളോടുള്ള വിവേചനം അവസാനിപ്പിക്കണം: പ്രൊഫ്‌കോൺ
    • സാക്കിർ നായിക്കിനെ ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് മോഡിയുമായി ചർച്ച നടത്തി-മലേഷ്യൻ പ്രധാനമന്ത്രി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തെ പെൺകുട്ടികളോടുള്ള വിവേചനം അവസാനിപ്പിക്കണം: പ്രൊഫ്‌കോൺ

    ഇന്ത്യയിലെ വിവിധ ക്യാമ്പസുകളിൽ നിന്നായി നൂറുകണക്കിന് വിദ്യാർത്ഥിനികൾ പങ്കെടുത്ത പ്രൊഫ്‌കോൺ സമ്മേളനം നാളെ (ഞായർ) സമാപിക്കും.
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/09/2026 Kerala Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    പാലക്കാട്: പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്ത് ഇന്റേൺഷിപ്പ്, ഫീൽഡ് വർക്ക് കാലയളവുകളിൽ പെൺകുട്ടികൾ നേരിടുന്ന കടുത്ത വിവേചനവും സുരക്ഷാ ഭീഷണികളും അവസാനിപ്പിക്കണമെന്ന് വിസ്ഡം സ്റ്റുഡന്റ്സ് സംഘടിപ്പിച്ച 30-ാമത് ആഗോള പ്രൊഫഷണൽ വിദ്യാർത്ഥി സമ്മേളനമായ ‘പ്രൊഫ്‌കോൺ’ ഗേൾസ് ഗാതറിങ് ആവശ്യപ്പെട്ടു. പാലക്കാട് അഹല്യ ക്യാമ്പസിലാണ് സമ്മേളനം നടന്നത്.

    സിവിൽ എഞ്ചിനീയറിങ് ഉൾപ്പെടെയുള്ള പ്രൊഫഷണൽ കോഴ്‌സുകളുടെ ഭാഗമായുള്ള ഫീൽഡ് വർക്കുകൾക്ക് പോകുന്ന പെൺകുട്ടികൾക്ക് സുരക്ഷിതമായ താമസസൗകര്യം ലഭിക്കുന്നില്ലെന്ന പരാതി ഗൗരവതരമാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. പെൺകുട്ടികൾ തങ്ങളുടെ വസ്ത്ര സ്വാതന്ത്ര്യത്തിനും ആചാര-വിശ്വാസ സ്വാതന്ത്ര്യങ്ങൾക്കും മേലുള്ള കടന്നുകയറ്റങ്ങളെയും സ്ത്രീവിരുദ്ധ നിലപാടുകളെയും വൈജ്ഞാനികമായി നേരിടാൻ പ്രാപ്തരാകണം. പുരുഷാധിപത്യ സൗന്ദര്യ സങ്കല്പങ്ങളിലൂടെ അപകർഷതാബോധം വളർത്താൻ ശ്രമിക്കുന്ന ശക്തികളെ തിരിച്ചറിയണമെന്നും, സ്ത്രീത്വത്തെ വാണിജ്യവൽക്കരിക്കാനുള്ള സാമ്രാജ്യത്വ അജണ്ടകളെ കരുതിയിരിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സ്ത്രീയും പുരുഷനും പരസ്പരപൂരകങ്ങൾ: മന്ത്രി കെ.എ. തുളസി

    സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിച്ച പട്ടികജാതി-പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി പ്രൊഫ. കെ.എ. തുളസി, സ്ത്രീയും പുരുഷനും പരസ്പരപൂരകങ്ങളായി പ്രവർത്തിക്കണമെന്ന് ആഹ്വാനം ചെയ്തു. ലഭിക്കുന്ന അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്താനും ആത്മവിശ്വാസത്തോടെ പോരായ്മകളെ മറികടക്കാനും സ്ത്രീകൾ തയ്യാറാകണം. ജനാധിപത്യത്തിനും ചരിത്രത്തിനും മേൽ കടന്നുകയറ്റം നടത്താൻ ശ്രമിക്കുന്ന ദുഷ്ടശക്തികളെ സൂക്ഷിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

    ചടങ്ങിൽ പീസ് റേഡിയോ സി.ഇ.ഒ പ്രൊഫ. ഹാരിസ് ബിൻ സലീം, ലജ്നത്തുൽ ബുഹൂസിൽ ഇസ്‌ലാമിയ്യ കൺവീനർ ഹംസ മദീനി, വിസ്‌ഡം വിമൺ സംസ്ഥാന പ്രസിഡന്റ് സഹ്‌റ സുല്ലമിയ്യ, ജനറൽ സെക്രട്ടറി ഡോ. സി. റസീല, എന്റവർ ഇന്റർനാഷണൽ സ്കൂൾ ഫൗണ്ടർ അഫ്രീൻ മുഹമ്മദ്‌, വിസ്ഡം ഗേൾസ് സംസ്ഥാന പ്രസിഡന്റ് എം. നുബ്‌ല, ജനറൽ സെക്രട്ടറി ടി.കെ. ഹനീന, വിസ്‌ഡം പാലക്കാട് ജില്ലാ പ്രസിഡന്റ് പി. ഹംസക്കുട്ടി സലഫി, പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷിറ, മുഹമ്മദ് സ്വാദിഖ് മദീനി തുടങ്ങിയവർ സംസാരിച്ചു.

    ഇന്ത്യയിലെ വിവിധ ക്യാമ്പസുകളിൽ നിന്നായി നൂറുകണക്കിന് വിദ്യാർത്ഥിനികൾ പങ്കെടുത്ത പ്രൊഫ്‌കോൺ സമ്മേളനം നാളെ (ഞായർ) സമാപിക്കും.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Kerala Profcon Wisdom
    Latest News
    അബുദാബി കിരീടാവകാശിയും ഇറാന്‍ പ്രസിഡന്റും ചര്‍ച്ച നടത്തി; യെമനില്‍ ഇടപെടരുതെന്ന് ഹൂത്തികള്‍ ആവശ്യപ്പെട്ടതായി ട്രംപ്
    12/09/2026
    സൗദി അറേബ്യക്കെതിരായ ഡ്രോൺ ആക്രമണം: ഇറാനുമായുള്ള മൂന്ന് അതിർത്തി ക്രോസിംഗുകൾ അടച്ച് ഇറാഖ്
    12/09/2026
    സൗദി എണ്ണ പൈപ്പ്‌ലൈൻ ആക്രമിച്ചത് ഇറാൻ ആയിരിക്കാമെന്ന് ഡൊണാൾഡ് ട്രംപ്
    12/09/2026
    പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തെ പെൺകുട്ടികളോടുള്ള വിവേചനം അവസാനിപ്പിക്കണം: പ്രൊഫ്‌കോൺ
    12/09/2026
    സാക്കിർ നായിക്കിനെ ഇന്ത്യക്ക് കൈമാറുന്നതുമായി ബന്ധപ്പെട്ട് മോഡിയുമായി ചർച്ച നടത്തി-മലേഷ്യൻ പ്രധാനമന്ത്രി
    12/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version