ദുബായ്- യൂറോപ്പിലെ ഏറ്റവും വലിയ ബജറ്റ് എയർലൈനുകളിലൊന്നായ വിസ് എയർ യു.എ.ഇയിലേക്കുള്ള സർവീസുകൾ പുനരാരംഭിക്കുന്നു. യൂറോപ്യൻ കണക്റ്റിവിറ്റിയോടെ ദുബായ്, അബൂദാബി എന്നിവിടങ്ങളിലേക്ക് പുതിയ സർവീസുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2026 ഒക്ടോബർ 25 മുതലാണ് സർവീസ് ആരംഭിക്കുന്നത്. മിഡിൽ ഈസ്റ്റിലെ 4 പ്രധാന നഗരങ്ങളായ ദുബായ്, അബൂദാബി, ജിദ്ദ, അമ്മാൻ എന്നിവയെ ബന്ധിപ്പിച്ച് ആകെ 12 റൂട്ടുകളും 49 പ്രതിവാര സർവീസുകളും ഉണ്ടായിരിക്കും. ആകെ 49 സർവീസുകളിൽ 32 എണ്ണം യു.എ.ഇയിലേക്ക് മാത്രമായിരിക്കും.
2020ൽ ആരംഭിച്ച വിസ് എയർ അബൂദാബി സർവീസുകൾ മിഡിൽ ഈസ്റ്റിലെ ഭൗമരാഷ്ട്രീയ സാഹചര്യങ്ങൾ കാരണമാണ് 2025 സെപ്റ്റംബർ ഒന്നിന് പ്രവർത്തനം പൂർണ്ണമായി അവസാനിപ്പിച്ചത്. എന്നാൽ പുതിയ മാറ്റങ്ങളോടെ തങ്ങളുടെ യൂറോപ്യൻ വിമാനങ്ങൾ ഉപയോഗിച്ചാണ് വിസ് എയർ ഈ റൂട്ടുകളിലേക്ക് തിരിച്ചു വരുന്നത്
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







