ലണ്ടൻ- അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രയേലി കുടിയേറ്റ മേഖലകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ചരക്കുകളുടെ വ്യാപാരം തടയാൻ ഉപരോധവുമായി യൂറോപ്യൻ രാജ്യങ്ങൾ. ഏറ്റവുമൊടുവിൽ ബ്രിട്ടനാണ് ഇസ്രയേലിനെതിരെ ശക്തമായ നീക്കവുമായി രംഗത്തെത്തിയത്.
അധിനിവേശ വെസ്റ്റ് ബാങ്കിലെ അനധികൃത ഇസ്രയേലി കുടിയേറ്റ മേഖലകളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ചരക്കുകളുടെ ഇറക്കുമതി ബ്രിട്ടൻ പൂർണ്ണമായി നിരോധിച്ചു. കുടിയേറ്റ മേഖലകളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ഇമ്പോർട്ട് ബാൻ ഏർപ്പെടുത്തിയതിനൊപ്പം, അവിടെയുള്ള റിയൽ എസ്റ്റേറ്റ് പരസ്യങ്ങൾ യു.കെയിൽ പ്രദർശിപ്പിക്കുന്നതും വിലക്കിയിട്ടുണ്ട്
ബ്രിട്ടന്റെ ഉപരോധ നടപടികൾക്കെതിരെ ഇസ്രയേലിൽ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ടെൽ അവീവിലെ ബ്രിട്ടീഷ് അംബാസഡറെ പുറത്താക്കണമെന്നും കിഴക്കൻ ജറുസലേമിലെ ബ്രിട്ടീഷ് കോൺസുലേറ്റ് അടച്ചുപൂട്ടണമെന്നും ഇസ്രയേലി മന്ത്രിമാർ ആവശ്യപ്പെട്ടു.
ഫ്രാൻസ്, സ്‌പെയിൻ, അയർലൻഡ്, നോർവേ, സ്വീഡൻ, ഡെന്മാർക്ക്, ഫിൻലൻഡ്, പോളണ്ട്, പോർച്ചുഗൽ, ഐസ്ലൻഡ് എന്നീ രാജ്യങ്ങളും വെസ്റ്റ് ബാങ്ക് ഉൽപ്പന്നങ്ങൾക്ക് മേൽ ഉപരോധം ഏർപ്പെടുത്താൻ സംയുക്തമായി തീരുമാനിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







