Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 3
    Breaking:
    • ഡൊണാൾഡ് ട്രംപും ഷെയ്ഖ് മുഹമ്മദും മിഡിൽ ഈസ്റ്റിലെ സാഹചര്യം ചർച്ച ചെയ്തു
    • ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ആനുകൂല്യം മൂന്നു വർഷം കൂടി ദീർഘിപ്പിച്ചോ, വിശദീകരണവുമായി സൗദി തൊഴിൽ മന്ത്രാലയം
    • ഇറാന്‍ ഭരണകൂടത്തെ ഇസ്രായില്‍ അട്ടിമറിക്കുമെന്ന് നെതന്യാഹു
    • അമേരിക്ക അനുമതി നൽകിയാൽ ഗാസയിലെ ജനങ്ങളെ നാടുകടത്താൻ ഇസ്രായിൽ തയ്യാറാണെന്ന് മന്ത്രി
    • വിവാഹാഘോഷത്തിനിടെ വെടിവെപ്പ്: മൂന്നു പേർ അറസ്റ്റിൽ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ആനുകൂല്യം മൂന്നു വർഷം കൂടി ദീർഘിപ്പിച്ചോ, വിശദീകരണവുമായി സൗദി തൊഴിൽ മന്ത്രാലയം

    സുലൈമാൻ ഊരകംBy സുലൈമാൻ ഊരകം03/09/2026 Saudi Arabia Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    റിയാദ്: ചെറുകിട സ്ഥാപനങ്ങള്‍ക്ക് അനുവദിച്ച ലെവി ആനുകൂല്യം 2027 ജനുവരിയില്‍ അവസാനിക്കാനിരിക്കെ അതേകുറിച്ച് ഇതുവരെ പുതിയ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് തൊഴില്‍ മാനവശേഷി മന്ത്രാലയം വ്യക്തമാക്കി. ലെവി ആനുകൂല്യം അടുത്ത മൂന്ന് വര്‍ഷത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചുവെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത ശരിയല്ലെന്നും ഔദ്യോഗിക കേന്ദ്രങ്ങളില്‍ നിന്നെത്തുന്ന അറിയിപ്പുകളെ അവലംബിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. നിലവില്‍ ഇതുവരെ പുതിയ പ്രഖ്യാപനങ്ങളില്ലെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.
    2027 ജനുവരി 21നാണ് പരമാവധി ഒമ്പത് വരെ ജീവനക്കാരുള്ള ഉടമയായി സൗദി പൗരന്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട സ്ഥാപനങ്ങള്‍(മുഅസ്സസ)ക്ക് ഇഖാമ പുതുക്കുന്നതിന് അനുവദിക്കപ്പെട്ട ലെവി ആനുകൂല്യം അവസാനിക്കുന്നത്. അതിന് ശേഷമുള്ള കാലയളവില്‍ ഓരോ വിദേശി ജീവനക്കാരുടെയും ഇഖാമ പുതുക്കുന്നതിന് പരമാവധി ലെവി നല്‍കേണ്ടിവരുന്നുണ്ട്. ആനുകൂല്യം ദീര്‍ഘിപ്പിക്കുമെന്ന പ്രഖ്യാപനം പ്രതീക്ഷിച്ച മിക്കവരും മൂന്നുമാസത്തേക്കാണ് ഇപ്പോള്‍ ഇഖാമ പുതുക്കുന്നത്.

    ഇത്തരം ചെറുകിട സ്ഥാപനങ്ങളിലെ രണ്ട് ജീവനക്കാരുടെ ഇഖാമ പുതുക്കുന്നതിനാണ് വാര്‍ഷിക ലെവിയായ 9700 റിയാല്‍ ഒഴിവാക്കി നല്‍കിയിരുന്നത്. ഇഖാമ പുതുക്കുന്നതിന് 100 റിയാല്‍ ലേബര്‍ ഓഫീസ് ചാര്‍ജും ജവാസാത്ത് ഫീ ആയ 650 റിയാലും അടച്ചാല്‍ മതിയായിരുന്നു. വര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കുകയുള്ളൂ. ഉടമക്ക് പുറമെ മറ്റൊരു സൗദിപൗരനെ കൂടി സ്ഥാപനത്തില്‍ നിയമിച്ചാല്‍ മറ്റു രണ്ട് വിദേശികള്‍ക്ക് കൂടി ലെവി ആനുകൂല്യം ലഭിക്കും. നാലിലധികം പേര്‍ക്ക് ഒരു വര്‍ഷം ആനുകൂല്യം ലഭിക്കില്ല. സൗദി പൗരനായ ഉടമക്ക് മറ്റേതെങ്കിലും സ്ഥാപനങ്ങളില്‍ ജോലിയുണ്ടെങ്കില്‍ ജീവനക്കാരില്‍ ആര്‍ക്കും ഈ ആനുകൂല്യം ലഭിക്കുകയില്ല. 2020 ലാണ് ചെറുകിട സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സൗദി സര്‍ക്കാര്‍ ഈ വ്യവസ്ഥ നടപ്പാക്കിയത്. മലയാളികളടക്കം നിരവധി പേര്‍ ഇത്തരം സ്ഥാപനങ്ങളിലെ സ്‌പോണ്‍സര്‍ഷിപ്പിലാണ് ജോലി ചെയ്യുന്നത്. ചെറുകിട കമ്പനികള്‍ക്ക് (ശരിക) ഈ ആനുകൂല്യം ലഭിച്ചിരുന്നില്ല. അതേസമയം 2020 ല്‍ മൂന്നുവര്‍ഷത്തേക്കായിരുന്നു ഈ ആനുകൂല്യം ഉണ്ടായിരുന്നത്. 2023 ല്‍ കാലയളവ് അവസാനിക്കാനിരിക്കെയാണ് വീണ്ടും മൂന്നുവർത്തേക്ക് ദീര്‍ഘിപ്പിക്കുന്നതായി പ്രഖ്യാപനം വന്നത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    labor ministry Saudi arabia
    Latest News
    ഡൊണാൾഡ് ട്രംപും ഷെയ്ഖ് മുഹമ്മദും മിഡിൽ ഈസ്റ്റിലെ സാഹചര്യം ചർച്ച ചെയ്തു
    03/09/2026
    ചെറുകിട സ്ഥാപനങ്ങള്‍ക്ക് ലെവി ആനുകൂല്യം മൂന്നു വർഷം കൂടി ദീർഘിപ്പിച്ചോ, വിശദീകരണവുമായി സൗദി തൊഴിൽ മന്ത്രാലയം
    03/09/2026
    ഇറാന്‍ ഭരണകൂടത്തെ ഇസ്രായില്‍ അട്ടിമറിക്കുമെന്ന് നെതന്യാഹു
    03/09/2026
    അമേരിക്ക അനുമതി നൽകിയാൽ ഗാസയിലെ ജനങ്ങളെ നാടുകടത്താൻ ഇസ്രായിൽ തയ്യാറാണെന്ന് മന്ത്രി
    03/09/2026
    വിവാഹാഘോഷത്തിനിടെ വെടിവെപ്പ്: മൂന്നു പേർ അറസ്റ്റിൽ
    03/09/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version