തെല്‍അവീവ് – ഇറാനും അമേരിക്കയും ഏറ്റുമുട്ടല്‍ പുനരാരംഭിച്ചതോടെ, ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇറാനെതിരായ തന്റെ വാചാടോപം വര്‍ധിപ്പിച്ചു. തന്റെ സര്‍ക്കാര്‍ ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ പ്രവര്‍ത്തിക്കുന്നതായി നെതന്യാഹു അറിയിച്ചു. ഞങ്ങള്‍ ഇറാനിലെ ഭരണകൂടത്തെ അട്ടിമറിക്കും, അത് നിലംപതിക്കും. ഞങ്ങളുടെ എല്ലാ ഏജന്‍സികളും ഇറാന്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ പ്രവര്‍ത്തിക്കുന്നു – മാധ്യമപ്രവര്‍ത്തകന് നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു പറഞ്ഞു. ഇറാന്‍ ഇസ്രായിലിനെ ആക്രമിക്കാന്‍ തീരുമാനിച്ചാല്‍, അത് തങ്ങളുടെ അന്തിമ തീരുമാനങ്ങളില്‍ ഒന്നായിരിക്കുമെന്ന് ഇറാന്‍ മനസ്സിലാക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇറാനെതിരെ വീണ്ടും യുദ്ധം ആരംഭിക്കാന്‍ സാധ്യതയുണ്ടെന്ന് ഇസ്രായില്‍; ആക്രമണത്തിന് തയാറാണെന്ന് ഇറാന്
അതേസമയം, ഇറാനുമായുള്ള യുദ്ധം പുനരാരംഭിച്ചതിനെ കുറിച്ച് ഇസ്രായില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഇസ്രായില്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷനോട് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഞാന്‍ അമേരിക്കന്‍ പ്രസിഡന്റായിരിക്കുന്നിടത്തോളം കാലം, ഞാന്‍ അത് ശ്രദ്ധിക്കും – ട്രംപ് വ്യക്തമാക്കി. ഈ ഘട്ടത്തില്‍ അമേരിക്കയുടെ ലക്ഷ്യം യുദ്ധത്തിന്റെ വ്യാപ്തി വികസിപ്പിക്കുകയല്ല, മറിച്ച് ഇറാന്‍ ആക്രമണങ്ങളുടെ അപകടസാധ്യത കുറക്കുക എന്നതാണെന്ന് യു.എസ് ഭരണകൂടത്തിനുള്ളിലെ ബ്രീഫിംഗുകളുമായി പരിചയമുള്ള ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇസ്രായില്‍ ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്‍ പറയുന്നു.
അതേസമയം, സംഘര്‍ഷം ലഘൂകരിക്കുന്നതില്‍ ഇറാന് ഇപ്പോഴും താല്‍പ്പര്യമില്ലെന്നും കൂടുതല്‍ സംഘര്‍ഷത്തിലേക്ക് നീങ്ങാനാണ് നീക്കമെന്നും സൂചിപ്പിക്കുന്ന അപ്ഡേറ്റ് അമേരിക്കക്കാര്‍ക്ക് മധ്യസ്ഥരില്‍ നിന്ന് ലഭിച്ചതായി ഇസ്രായിലിന്റെ ചാനല്‍ 13 റിപ്പോര്‍ട്ട് ചെയ്തു. ഇത് സംഘര്‍ഷം കുറക്കാനുള്ള ശ്രമങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു.
VIDEO- ഇസ്രയേലിനെ ഞെട്ടിച്ച് ഇറാന്റെ സെജ്ജിൽ, വേദനാജനകമായ നഷ്ടങ്ങള്‍ നേരിട്ടതായി നെതന്യാഹു
ഒരു മാസത്തെ ആപേക്ഷിക ശാന്തതക്ക് ശേഷം, വാരാന്ത്യത്തില്‍ ഇറാന്റെ ലാറക് ദ്വീപിലെ മിസൈല്‍ വിക്ഷേപണ കേന്ദ്രങ്ങള്‍ അമേരിക്ക ആക്രമിച്ചു. ജോര്‍ദാന്‍, യു.എ.ഇ എന്നിവിടങ്ങളിലേക്ക് മിസൈലുകള്‍ വിക്ഷേപിച്ചുകൊണ്ട് ഇറാന്‍ പ്രതികരിച്ചു. ചൊവ്വാഴ്ച, ഹോര്‍മുസ് കടലിടുക്കിനടുത്തുള്ള ഇറാന്‍ ലക്ഷ്യങ്ങള്‍ക്കെതിരെ അമേരിക്ക കൂടുതല്‍ ആക്രമണങ്ങള്‍ നടത്തി. മേഖലയിലെ അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തി ഇറാന്‍ തിരിച്ചടിച്ചു.
നിലവില്‍ സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ട്രംപ് ആഗ്രഹിക്കുന്നില്ലെന്ന് സ്രോതസ്സുകള്‍ സൂചിപ്പിച്ചു. എന്നാല്‍ സംഭവവികാസങ്ങളെ ആശ്രയിച്ച് തന്റെ നിലപാട് അദ്ദേഹം ഏതു സമയമവും മാറ്റിയേക്കും. സമീപകാല അമേരിക്കന്‍ ആക്രമണങ്ങളില്‍ ഇറാന്‍ പ്രതികാരം ചെയ്താല്‍ സ്ഥിതി കൂടുതല്‍ വഷളാക്കുമെന്ന് യു.എസ് പ്രസിഡന്റ് ഭീഷണി മുഴക്കിയിട്ടുണ്ട്.







