മസ്‌കത്ത് – ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്നതിനിടെ എണ്ണ ടാങ്കറില്‍ അജ്ഞാത പ്രൊജക്ടൈല്‍ ഇടിച്ചതായി യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചു. ഒമാനി നഗരമായ ഖസബിന് വടക്ക് 12 നോട്ടിക്കല്‍ മൈല്‍ അകലെയാണ് സംഭവം. കപ്പലിന്റെ പേരുവിവരങ്ങള്‍, പതാക, ഉടമസ്ഥാവകാശം, കൃത്യമായ നാശനഷ്ടങ്ങളുടെ വ്യാപ്തി എന്നിവ യുണൈറ്റഡ് കിംഗ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് സെന്റര്‍ വെളിപ്പെടുത്തിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







