മനാമ: ബഹ്റൈനിൽ വീട്ടിലെ ബാത്ത് ടബ്ബിൽ വീണ് മൂന്ന് വയസ്സുകാരനായ മലയാളി ബാലൻ മരിച്ചു. കോട്ടയം പാലാ സ്വദേശിനിയായ അൽഫോൻസ് ജോസ് (മേഘ)യുടെ ഏകമകൻ ധ്യാൻ സൂര്യയാണ് മരിച്ചത്. ഓണം ആഘോഷിക്കുന്നതിനായി നാട്ടിൽനിന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ധ്യാൻ അമ്മയുടെ അടുത്തേക്ക് ബഹ്റൈനിലെത്തിയത്. വീട്ടിൽ അമ്മ അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെ വെള്ളം നിറച്ചുവെച്ചിരുന്ന ബാത്ത് ടബ്ബിൽ കുട്ടി അബദ്ധത്തിൽ വീഴുകയായിരുന്നു. കുട്ടിയെ ഉടൻ തന്നെ സൽമാനിയ മെഡിക്കൽ കോംപ്ലക്സിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏകമകന്റെ അപ്രതീക്ഷിത വിയോഗം കുടുംബത്തെയും ബഹ്റൈനിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







