റിയാദ്: സൗദി അറേബ്യയിൽ മികച്ച കരിയർ ലക്ഷ്യമിടുന്ന ഉദ്യോഗാർത്ഥികൾക്കായി പ്രമുഖ കമ്പനികളായ സൗദി അരാംകോ (Saudi Aramco), മാദൻ (Ma’aden) എന്നിവയിൽ പുതിയ തൊഴിലവസരങ്ങൾ പ്രഖ്യാപിച്ചു.
ഊർജ്ജ-പെട്രോകെമിക്കൽ മേഖലയിലെ ആഗോള ഭീമനായ സൗദി അരാംകോയിൽ റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ് എന്നിവിടങ്ങളിലാണ് ഒഴിവുകൾ. സിവിൽ പ്രൊജക്റ്റ് എഞ്ചിനീയർ, അക്കൗണ്ടിംഗ് അനലിസ്റ്റ്, ഫയർ പ്രൊട്ടക്ഷൻ ട്രെയിനർ/ഓപ്പറേറ്റർ, റിംഗ്‌ലെസ് ഓപ്പറേഷൻസ് ഫോർമാൻ, ഇൻഫർമേഷൻ സിസ്റ്റം കൺസൾട്ടന്റ്, ഇൻഡസ്ട്രിയൽ കമ്പ്യൂട്ടർ എഞ്ചിനീയർ തുടങ്ങിയ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് https://careers.aramco.com/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം.
സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന് (PIF) കീഴിൽ പ്രവർത്തിക്കുന്ന പ്രമുഖ ഖനന-ലോഹ വ്യവസായ കമ്പനിയായ മാദനിൽ (Ma’aden) അർ റജും ഗോൾഡ് പ്രൊജക്റ്റ് മെയിന്റനൻസ് മാനേജർ, പ്രിൻസിപ്പൽ സ്പെഷ്യലിസ്റ്റ് (ഡാറ്റാ സയൻസ് & അനലിറ്റിക്സ്), മെഡിക്കൽ ഇൻഷുറൻസ് അഡ്മിനിസ്ട്രേഷൻ സ്പെഷ്യലിസ്റ്റ്, ഗോൾഡ് പ്രൊജക്റ്റ് മൈൻ മാനേജർ, മൈൻ പ്ലാനിംഗ് എഞ്ചിനീയർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. https://careers.maaden.com/ എന്ന ലിങ്ക് വഴി കമ്പനിയുടെ ഔദ്യോഗിക പോർട്ടലിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
കമ്പനികളുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി മാത്രം തൊഴിൽ അപേക്ഷകൾ സമർപ്പിക്കാൻ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കണം. സൗദി തൊഴിൽ നിയമപ്രകാരം റിക്രൂട്ട്‌മെന്റിനായി ഉദ്യോഗാർത്ഥികളിൽ നിന്ന് പണം ഈടാക്കുന്നത് പൂർണ്ണമായും നിരോധിച്ചിട്ടുള്ളതിനാൽ സാമ്പത്തിക ഇടപാടുകൾ ഒഴിവാക്കണമെന്നും അധികൃതർ ഓർമ്മിപ്പിക്കുന്നു.







