Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, August 24
    Breaking:
    • നിയമലംഘനം: 17 ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾക്ക് 15.8 ലക്ഷം റിയാൽ പിഴ ചുമത്തി എസ്.എഫ്.ഡി.എ
    • ഇന്ത്യ-ജി.സി.സി സ്വതന്ത്ര വ്യാപാര കരാർ: പ്രവാസികൾക്കും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും വൻ നേട്ടങ്ങൾക്ക് വഴിയൊരുങ്ങുന്നു
    • മലപ്പുറം വലിയ വിവേചനം നേരിടുന്നു, ജനസംഖ്യാനുപതികമായി ജില്ലകള്‍ പുനര്‍ക്രമീകരിക്കണം: പി എം എ സലാം
    • ‘ചതിച്ചതാര് ?ചന്തു തന്നെ’ ചേര്‍ത്തു പിടിക്കേണ്ടവരാല്‍ ചതിക്കപ്പെട്ടു, ബേപ്പൂരിലെ പരാജയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പി വി അന്‍വര്‍
    • കേരളത്തില്‍ കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു; ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    ‘ചതിച്ചതാര് ?ചന്തു തന്നെ’ ചേര്‍ത്തു പിടിക്കേണ്ടവരാല്‍ ചതിക്കപ്പെട്ടു, ബേപ്പൂരിലെ പരാജയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പി വി അന്‍വര്‍

    നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂരിലെ സ്ഥാനാര്‍ത്ഥി നിര്‍ണയം പിഴച്ചുവെന്ന കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാറിന്റെ പരാമര്‍ശത്തോടാണ് അന്‍വറിന്റെ പ്രതികരണം
    റയാ ഫാത്തിമBy റയാ ഫാത്തിമ24/08/2026 Kerala Polititcs Top News 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കോഴിക്കോട്– ഇക്കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ താൻ തോൽക്കാൻ കാരണം സ്വന്തം പാളയത്തിൽനിന്നുള്ള ചതി കാരണമാണെന്ന് തെളിച്ചുപറഞ്ഞ് പി.വി അൻവർ. ചതിച്ചതാരാണെന്ന് ഇനി മഷിയിട്ട് നോക്കേണ്ട കാര്യമില്ലെന്നും അക്കാര്യം ഉത്തരവാദപ്പെട്ടവർ തന്നെ വിളിച്ചു പറഞ്ഞത് കേട്ടുവെന്നും അൻവർ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷം പി.വി അൻവർ സമൂഹമാധ്യമത്തിലോ മറ്റോ കാര്യമായ പ്രതികരണം നടത്തിയിരുന്നില്ല. കഴിഞ്ഞ ദിവസം കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് കെ പ്രവീൺ കുമാർ ബേപ്പൂരിൽ പി.വി അൻവറല്ല, മറ്റൊരാളാണ് സ്ഥാനാർത്ഥിയെങ്കിൽ വിജയിക്കുമായിരുന്നുവെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതോടെയാണ് അൻവർ മൗനം അവസാനിപ്പിച്ച് പ്രതികരണവുമായി രംഗത്തെത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ബേപ്പൂരിലെ ജനങ്ങളും സഖാക്കളും എന്നെ വിജയിപ്പിച്ചപ്പോൾ, പരാജയപ്പെടുത്തിയത് ചേർത്തുനിർത്താൻ ബാധ്യതപ്പെട്ടവർ തന്നെയെന്നും അൻവർ പറഞ്ഞു. നിലവിലെ പ്രതിപക്ഷ നേതാവിനും,കുടുംബാംഗങ്ങൾക്കും എതിരെ കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്നുവരുന്ന വാർത്തകൾ എല്ലാവരും കാണുന്നുണ്ടല്ലോ എന്നും ഒന്നരവർഷമായി ഞാൻ നടത്തിയ പോരാട്ടത്തിന്റെ അർത്ഥവും സത്യവും വെളിവാകുന്ന രീതിയിൽ സത്യങ്ങൾ ഓരോന്നായി പുറത്തുവരികയാണെന്നും അൻവർ പറഞ്ഞു.

    ക്രിയാത്മക പ്രതിപക്ഷം എന്ന നിലയിൽ പിണറായിസത്തിനും, മരുമോനിസത്തിനും, കുടുംബാധിപത്യത്തിനും എതിരായി ഞാൻ നടത്തിയ ഒറ്റയാൾ പോരാട്ടം തന്നെയാണ് 102 സീറ്റിന്റെ ഉയരത്തിലേക്ക് ചവിട്ടിക്കയറാൻ യുഡിഎഫിനെ പ്രാപ്തമാക്കിയത്. ആ 102 -ൽ എനിക്ക് ഗുരുതുല്യമായവരും,അഭിവന്ദ്യരും സമാദരണീയരുമായ വ്യക്തിത്വങ്ങളുണ്ട്.അവരോടുള്ള ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ, പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഒരു വാർഡിലേക്ക് മത്സരിച്ചാൽ പോലും കെട്ടിവെച്ച കാശ് തിരികെ ലഭിക്കാൻ സാധ്യതയില്ലാത്ത ബഹുഭൂരിപക്ഷം പേരും വിജയിച്ചത് ഇന്ന് പുറത്തു വന്നുകൊണ്ടിരിക്കുന്ന പിണറായിസത്തിൻ്റെ മുഖംമൂടി വലിച്ചുകീറി എൻ്റെ ആരോഗ്യവും ജീവനും സമ്പത്തും വകവക്കാതെയും, പരിഗണിക്കാതെയും,സ്ഥാനമാനങ്ങൾ ത്യജിച്ചും “രാഷ്ട്രീയ ഭാവിക്കുവേണ്ടി” ഒട്ടും “അഡ്ജസ്റ്റ്” ചെയ്യാതെയും പൊതുസമൂഹത്തിന്റെ മുന്നിൽ ഞാൻ തുറന്നു കാണിച്ചത് കൊണ്ടാണ് എന്ന് മറക്കരുത്.

    മലർന്നു കിടന്നു തുപ്പുന്നവർ ഈ മുന്നണിയുമായി സഹകരിക്കാൻ ഭാവിയിലും തയ്യാറായേക്കാവുന്ന സംഘടനകൾക്കും വ്യക്തികൾക്കും രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും നൽകുന്ന സന്ദേശം എന്താണ് എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പിന് ദിവസങ്ങൾക്കു മുമ്പ് പ്രചരണത്തിന് എത്തിയ നിലവിലെ മുഖ്യമന്ത്രി ഒരു യോഗത്തിൽ വച്ച് “ബേപ്പൂരിൽ പി വി അൻവറിനെ വിജയിപ്പിച്ചാൽ ബേപ്പൂരിന് ഒരു സമ്മാനമുണ്ട് ” എന്ന് പറഞ്ഞതിലൂടെ മന്ത്രിസ്ഥാനം സ്വപ്നം കണ്ടവരുടെ ഉറക്കം കെട്ടിരുന്നോ!!!? എന്നതും പുനഃ പരിശോധിക്കേണ്ടതുണ്ട്.


    ഇത് കണ്ടപ്പോൾ “ബ്രൂട്ടസേ നീയും!” എന്നെനിക്ക് തോന്നിയില്ല. കാരണം, എനിക്കിത് അന്നേ മനസ്സിലായതാണ്. പാളയത്തിലെ ചതിയും, പിന്നിൽ നിന്നുള്ള കുത്തും ഏറെ വേദനിപ്പിച്ചു എന്നുള്ളത് സത്യം തന്നെയാണ്. എൻ്റെ നിശബ്ദമായ പിൻവാങ്ങലിന് കാരണവും അതാണ്. ചേർത്തുപിടിക്കേണ്ടവരാൽ ചതിക്കപ്പെട്ടു എന്ന് ഈ സമൂഹത്തോട് വിളിച്ചു പറയാൻ എനിക്ക് ജാള്യതയുണ്ട്. അതെൻ്റെ ചരിത്രപരമായ പാരമ്പര്യത്തിൽ നിന്നും ഉണ്ടായിത്തീരുന്നതാണ്.


    “ഞങ്ങൾ ചതിച്ചതു തന്നെ” എന്ന് വിളിച്ചു പറയാൻ ഉളുപ്പില്ലാത്തവർ ഉണ്ടെങ്കിൽ ഇനിയും പറയട്ടെ.
    പക്ഷേ, രാവും പകലും ഇല്ലാതെ എൻ്റെ കൂടെ പ്രവർത്തിച്ച സാധാരണക്കാരായ പ്രവർത്തകരോടും, അവരുടെ കുടുംബങ്ങളോടും, കേരളത്തിലെ ജനാധിപത്യ വിശ്വാസികളോടും,പിണറായിസത്തിനെതിരെ കൈകോർത്തു തോളോട് തോൾ ചേർന്ന് നിന്ന് പോരാടിയ സഖാക്കൾ അടക്കമുള്ള ആബാലവൃദ്ധം ജനങ്ങളോടുമുള്ള നന്ദിയും കടപ്പാടും എന്നും എൻ്റെ മനസ്സിൽ സുദൃഢമായിരിക്കുമെന്നും അൻവർ വ്യക്തമാക്കി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Beypore election Congress dcc kozhikkode PV ANVAR
    Latest News
    നിയമലംഘനം: 17 ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾക്ക് 15.8 ലക്ഷം റിയാൽ പിഴ ചുമത്തി എസ്.എഫ്.ഡി.എ
    24/08/2026
    ഇന്ത്യ-ജി.സി.സി സ്വതന്ത്ര വ്യാപാര കരാർ: പ്രവാസികൾക്കും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കും വൻ നേട്ടങ്ങൾക്ക് വഴിയൊരുങ്ങുന്നു
    24/08/2026
    മലപ്പുറം വലിയ വിവേചനം നേരിടുന്നു, ജനസംഖ്യാനുപതികമായി ജില്ലകള്‍ പുനര്‍ക്രമീകരിക്കണം: പി എം എ സലാം
    24/08/2026
    ‘ചതിച്ചതാര് ?ചന്തു തന്നെ’ ചേര്‍ത്തു പിടിക്കേണ്ടവരാല്‍ ചതിക്കപ്പെട്ടു, ബേപ്പൂരിലെ പരാജയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പി വി അന്‍വര്‍
    24/08/2026
    കേരളത്തില്‍ കാലവര്‍ഷം വീണ്ടും ശക്തിപ്പെടുന്നു; ഇന്നും നാളെയും ശക്തമായ മഴക്ക് സാധ്യത
    24/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.