കയ്‌റോ – ഈജിപ്തിന്റെ തലസ്ഥാനമായ കയ്റോയുടെ കിഴക്കുള്ള അല്‍സലാം ഏരിയയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജര്‍ പൊട്ടിത്തെറിച്ച് വീട്ടില്‍ അഗ്നിബാധയുണ്ടായി യുവാവ് ദാരുണമായി മരിച്ചു. തീപിടുത്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റാണ് 18 കാരന്‍ മരിച്ചത്. ദുരന്തത്തിനിടെ യുവാവിന് ഹൃദയാഘാതവുമുണ്ടായി.
നിര്‍മ്മാണ മേഖലയില്‍ ജോലി ചെയ്തിരുന്ന യുവാവ് ഉറങ്ങാന്‍ പോകുന്നതിനു മുമ്പ് തന്റെ ഫോണ്‍ ചാര്‍ജറിലിട്ട് കട്ടിലിന് സമീപം വെക്കുകയായിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഷോര്‍ട്ട് സര്‍ക്യൂട്ട് കാരണം ചാര്‍ജര്‍ പിന്നീട് പൊട്ടിത്തെറിച്ച് മുറിയില്‍ തീ ആളിപ്പടരുകയായിരുന്നു. തീപിടുത്തത്തില്‍ യുവാവിന്റെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗുരുതരമായ പൊള്ളലേല്‍ക്കുകയും മരണപ്പെടുകയുമായിരുന്നു
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







