ഫുജൈറ:ഫുജൈറ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് (ഐ.എസ്.സി) ന്റെ നേതൃത്വത്തില്‍ യു.എ.ഇയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍, ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ഡോ. വിഷ്ണു വര്‍ധന്‍ റെഡ്ഢി എന്നിവര്‍ക്ക് സ്വീകരണവും ആദരവിരുന്നുമൊരുക്കി. കിഴക്കന്‍ പ്രവിശ്യയിലെ മുഴുവന്‍ ഇന്ത്യന്‍ കമ്യൂണിറ്റിയുടെയും പ്രതിനിധികളും വിവിധ സാമൂഹികസാംസ്‌കാരിക സംഘടനാ പ്രതിനിധികളും അടക്കം നൂറുകണക്കിന് പ്രവാസികളാണ് പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ലബ് ഓഡിറ്റോറിയത്തിലെത്തിയത്.ഐ.എസ്.സി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍ അധ്യക്ഷത വഹിച്ചു.ഇന്ത്യന്‍ കോണ്‍സുലേറ്റിലെ പാസ്‌പോര്‍ട്ട് വിഭാഗം കോണ്‍സുല്‍ ആശിഷ് കുമാര്‍, പ്രമുഖ വ്യവസായിയും രാവിന്‍ ഗ്രൂപ് മാനേജിങ് ഡയറക്ടറുമായ വിജയ് കാര്യ തുടങ്ങി വ്യവസായവാണിജ്യസാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ വിശിഷ്ടാതിഥികളായി സംബന്ധിച്ചു.പ്രകൃതിസുന്ദരവും പ്രശാന്തവുമായ ഫുജൈറയുടെ മണ്ണില്‍, പരസ്പര സ്‌നേഹത്തോടുംഐക്യത്തോടും കഴിയുന്ന ഇന്ത്യന്‍ സമൂഹത്തിന്റെ ഒരുമ ഏറെ സന്തോഷവും അഭിമാനവുീ നല്‍കുന്നുവെന്ന് അംബാസഡര്‍ ഡോ. ദീപക് മിതല്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു. പ്രവാസികളുടെ ക്ഷേമത്തിനും സര്‍വതോന്മുഖമായ വളര്‍ച്ചക്കുമായി നടപ്പാക്കുന്ന എല്ലാവിധ പദ്ധതികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യന്‍ എംബസിയുടെയും കോണ്‍സുലേറ്റിന്റെയുംപൂര്‍ണ പിന്തുണ അംബാസഡറും കോണ്‍സുല്‍ ജനറലും ഉറപ്പുനല്‍കി
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







