Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, August 22
    Breaking:
    • ബീച്ചിൽ ഇരിപ്പിടത്തെച്ചൊല്ലി തർക്കം: യുവാവിന്റെ മർദനമേറ്റ് യുവതി കൊല്ലപ്പെട്ടു
    • ലുലു സൗദിയിൽ ‘ഫ്ലാറ്റ് 50’ സെയിൽ ഓഗസ്റ്റ് 26 മുതൽ 29 വരെ; എല്ലാ കാറ്റഗറികളിലും 50% വിലക്കിഴിവ്
    • ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി-ട്രീസ സംഖ്യത്തിന് വെങ്കലം
    • കണ്ണൂർ സ്വദേശി ദോഹയിൽ മുങ്ങിമരിച്ചു
    • സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ബീച്ചിൽ ഇരിപ്പിടത്തെച്ചൊല്ലി തർക്കം: യുവാവിന്റെ മർദനമേറ്റ് യുവതി കൊല്ലപ്പെട്ടു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്22/08/2026 World Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    കയ്‌റോ: ബീച്ചിൽ ഇരിപ്പിടത്തെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ 27 കാരിയായ ഈജിപ്ഷ്യൻ യുവതി കൊല്ലപ്പെട്ടു. പടിഞ്ഞാറൻ അലക്സാണ്ട്രിയയിലെ അഗാമിയിലുള്ള ഹനോവില്ലെ കാനറി ബീച്ചിലാണ് ദാരുണമായ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 17 കാരനായ ബീച്ച് തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു.

    കടലിനടുത്ത് ഇരിക്കുന്നതിനെച്ചൊല്ലി യുവതിയുടെ 15 കാരനായ സഹോദരനും ബീച്ച് തൊഴിലാളിയും തമ്മിൽ തർക്കമുണ്ടാവുകയായിരുന്നു. കൈയാങ്കളിയിലേക്ക് നീങ്ങിയ തർക്കം പരിഹരിക്കാൻ യുവതി ഇടപെട്ടപ്പോൾ, പ്രതി യുവതിയെ മുടിയിൽ പിടിച്ച് നെഞ്ചിൽ തള്ളിവീഴ്ത്തുകയും തുടർന്ന് ബീച്ച് കുടയുടെ മരത്തടി ഉപയോഗിച്ച് തലയ്ക്കടിക്കുകയുമായിരുന്നു എന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി. ഗുരുതരമായി പരിക്കേറ്റ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    സംഭവത്തിൽ പ്രോസിക്യൂഷൻ വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതിയെ വൈദ്യപരിശോധനയ്ക്കും ലഹരിപരിശോധനയ്ക്കും വിധേയനാക്കാൻ ഉത്തരവിട്ടിട്ടുണ്ട്. പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്.

    ദുരന്തത്തെത്തുടർന്ന്, ബീച്ചിന്റെ കരാറുകാരനുമായുള്ള കരാർ റദ്ദാക്കാൻ അലക്സാണ്ട്രിയ ഗവർണറേറ്റ് നടപടി തുടങ്ങി. നഗരത്തിലെ എല്ലാ ബീച്ചുകളിലും നിരീക്ഷണം ശക്തമാക്കാനും ജീവനക്കാരുടെ പശ്ചാത്തലവും ക്രിമിനൽ റെക്കോർഡുകളും പരിശോധിച്ച ശേഷം മാത്രം ജോലിക്ക് അനുമതി നൽകാനും ഗവർണർ അഹമ്മദ് ഖാലിദ് ഹസ്സൻ സഈദ് ഉത്തരവിട്ടു. ലംഘനങ്ങൾ നടത്തുന്ന കരാറുകാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

    സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Attack Beach Cairo
    Latest News
    ബീച്ചിൽ ഇരിപ്പിടത്തെച്ചൊല്ലി തർക്കം: യുവാവിന്റെ മർദനമേറ്റ് യുവതി കൊല്ലപ്പെട്ടു
    22/08/2026
    ലുലു സൗദിയിൽ ‘ഫ്ലാറ്റ് 50’ സെയിൽ ഓഗസ്റ്റ് 26 മുതൽ 29 വരെ; എല്ലാ കാറ്റഗറികളിലും 50% വിലക്കിഴിവ്
    22/08/2026
    ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി-ട്രീസ സംഖ്യത്തിന് വെങ്കലം
    22/08/2026
    കണ്ണൂർ സ്വദേശി ദോഹയിൽ മുങ്ങിമരിച്ചു
    22/08/2026
    സ്വന്തം മാതാവിനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ നടപ്പാക്കി
    22/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.