ജിദ്ദ: കോവിഡ് മഹാമാരിയുടെ തുടക്കകാലത്ത് (2020) ജനിച്ച കുരുന്നുകൾ നാളെ ആദ്യമായി സൗദി അറേബ്യയിലെ സ്കൂളുകളിലേക്കും കിന്റർഗാർട്ടനുകളിലേക്കും എത്തും. വേനലവധിക്ക് ശേഷം സ്കൂളുകൾ തുറക്കുമ്പോൾ ഈ കുട്ടികളുടെ സാന്നിധ്യം പുതിയ അധ്യയന വർഷത്തിന് വേറിട്ട അനുഭവം നൽകുന്നു. 2020 മാർച്ച് രണ്ടിനായിരുന്നു സൗദിയിൽ ആദ്യ കൊറോണ കേസ് റിപ്പോർട്ട് ചെയ്തത്. തുടർന്ന് മാർച്ച് 11-ന് ലോകാരോഗ്യ സംഘടന (WHO) കോവിഡിനെ മഹാമാരിയായി പ്രഖ്യാപിക്കുകയും രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ച് ഓൺലൈൻ പഠനരീതിയിലേക്ക് മാറുകയും ചെയ്തിരുന്നു.
പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ രക്ഷിതാക്കളും വിദ്യാർത്ഥികളും കടകളിലേക്ക് ഒഴുകിയെത്തിയതോടെ വിപണിയും സജീവമായിട്ടുണ്ട്.
വിപണികളിൽ വൻ ഓഫറുകൾ: ഹൈപ്പർ അൽ വഫയിൽ പ്രത്യേക ഡിസ്കൗണ്ടുകൾ
സ്കൂൾ വിപണി സജീവമായതോടെ ജിദ്ദ അൽ ബഗ്ദാദിയയിലെ ഹൈപ്പർ അൽ വഫ (Hyper Al Wafa) ‘ബാക്ക് ടു സ്കൂൾ’ (Back to School) പ്രൊമോഷനുകൾ പ്രഖ്യാപിച്ചു.
ആഗസ്റ്റ് 19 മുതൽ 25 വരെ ലഭ്യമാകുന്ന പ്രധാന ഓഫറുകൾ:
ഫാൻസി സ്കൂൾ ബാഗ് (4 in 1 Set): 169 റിയാലിൽ നിന്ന് 79.95 റിയാലാക്കി കുറച്ചു.
അവോകി സ്റ്റഡി കോമ്പോ (5 in 1 Stationary Set): 39 റിയാലിന്റെ സെറ്റ് 10.95 റിയാലിന് ലഭ്യമാണ്.
ഫെറെറോ നുട്ടെല്ല ചോക്കോ സ്‌പ്രെഡ് (825 ഗ്രാം): അൽ വഫ റിവാർഡ്‌സ് കാർഡ് ഉടമകൾക്ക് 39.99 റിയാലിന് പകരം 27.99 റിയാലിന് ലഭിക്കും.
മോട്ടോറോള G17 (4GB/128GB): 799 റിയാലിൽ നിന്ന് 699 റിയാലിലേക്ക് വില കുറച്ചു. മറ്റു നിരവധി ഉൽപ്പന്നങ്ങൾക്കും വഫ ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്.


രാജ്യത്തെ മിക്ക ഭാഗങ്ങളിലും നാളെ അധ്യയന വർഷം ആരംഭിക്കുമ്പോൾ, മക്ക, ജിദ്ദ, തായിഫ്, മദീന എന്നിവിടങ്ങളിൽ ആഗസ്റ്റ് 30-നാണ് സ്കൂളുകൾ തുറക്കുന്നത്. ഇവിടങ്ങളിലെ അധ്യാപകരുടെ ഡ്യൂട്ടി നാളെ മുതൽ ആരംഭിക്കും.







