Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, August 15
    Breaking:
    • തലസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രിയുടെ പരിപാടിയിൽ നിന്ന് വന്ദേമാതരം ഒഴിവാക്കി കേരള സർക്കാർ
    • ഹോർമുസ് കടലിടുക്ക് യു.എസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ഡൊണാൾഡ് ട്രംപ്; ഭീഷണികൾക്ക് വഴങ്ങില്ലെന്ന് ഇറാൻ
    • ഇറാനുമായുള്ള സംഘർഷം: അമേരിക്കയ്ക്ക് നഷ്ടമായത് ഡ്രോൺ ശേഖരത്തിന്റെ 25 ശതമാനം; നഷ്ടം 130 കോടി ഡോളർ
    • യു.കെയെ ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടന്‍’ എന്ന് വിളിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി നെതന്യാഹു; കടുത്ത വിമർശനം
    • യു.എ.ഇ സ്വദേശിനിയായ വനിതയെ കോഴിക്കോട്ട് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Kerala

    തലസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രിയുടെ പരിപാടിയിൽ നിന്ന് വന്ദേമാതരം ഒഴിവാക്കി കേരള സർക്കാർ

    ഏകവിള തോട്ടത്തിൽ ഒരേയിനം മനുഷ്യരെ വളർത്തി, ഒരേ ഭാഷയും വിശ്വാസവും ജീവിത ശൈലിയും വളർത്തുന്ന, വെറുപ്പിന്റെ തുരുത്തുകൾ സൃഷ്ടിക്കുന്നതല്ല ജനാധിപത്യം
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്15/08/2026 Kerala Top News 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ നിന്ന് വന്ദേമാതരം ഒഴിവാക്കി. തലസ്ഥാനത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ദേശീയഗാനം മാത്രമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷം വേദിയിൽ ദേശീയഗാനം ആലപിച്ചു. തുടർന്ന് ഗാർഡ് ഓഫ് ഓണർ പരിശോധിച്ച ശേഷം അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശം നൽകി.

    ഒറ്റക്കെട്ടായി മുന്നേറാൻ നമുക്കാകണമെന്നും ഇന്ത്യയിൽ തനതായ വ്യക്തിത്വമുള്ള ഇടമാണ് കേരളമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. ഏകവിള തോട്ടത്തിൽ ഒരേയിനം മനുഷ്യരെ വളർത്തി, ഒരേ ഭാഷയും വിശ്വാസവും ജീവിത ശൈലിയും വളർത്തുന്ന, വെറുപ്പിന്റെ തുരുത്തുകൾ സൃഷ്ടിക്കുന്നതല്ല ജനാധിപത്യമെന്നും വി.ഡി സതീശൻ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് സർക്കാരിനുള്ളിൽ നേരത്തെ തന്നെ ആശയക്കുഴപ്പങ്ങൾ നിലനിന്നിരുന്നു. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ സര്‍ക്കുലർ അടിസ്ഥാനമാക്കി വന്ദേമാതരം പൂര്‍ണമായി ആലപിക്കണമെന്ന് നിർദ്ദേശിച്ച് ചീഫ് സെക്രട്ടറി തദ്ദേശ വകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് നൽകിയിരുന്നു. ഈ ഉത്തരവ് ഇതുവരെ ഔദ്യോഗികമായി പിൻവലിച്ചിട്ടില്ല. എന്നാൽ, വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ടതില്ലെന്ന കടുത്ത നിലപാടിലായിരുന്നു മന്ത്രിമാര്‍.

    ദേശഭക്തിഗാനമായി കണക്കാക്കുന്ന വന്ദേമാതരം ഭാഗികമായി ആലപിക്കുന്നതോ പൂർണ്ണമായും ഒഴിവാക്കുന്നതോ നിയമപ്രശ്‌നങ്ങൾക്ക് വഴിവെക്കുമോ എന്ന ആശങ്ക സർക്കാരിന് മുന്നിലുണ്ടായിരുന്നു. ഗാനം ആലപിച്ചില്ലെങ്കിൽ നിയമനടപടികൾ നേരിടേണ്ടി വരുമോ എന്ന ആശങ്ക കോൺഗ്രസ് കേന്ദ്രങ്ങളും പങ്കുവെച്ചിരുന്നു. ഇത്തരം വിവാദങ്ങൾക്കും ആശയക്കുഴപ്പങ്ങൾക്കുമിടെയാണ് മുഖ്യമന്ത്രിയുടെ പരിപാടിയിൽ നിന്ന് ഗാനം പൂർണ്ണമായി ഒഴിവാക്കിയിരിക്കുന്നത്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Independence Day Vandematharam VD Satheeshan
    Latest News
    തലസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രിയുടെ പരിപാടിയിൽ നിന്ന് വന്ദേമാതരം ഒഴിവാക്കി കേരള സർക്കാർ
    15/08/2026
    ഹോർമുസ് കടലിടുക്ക് യു.എസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ഡൊണാൾഡ് ട്രംപ്; ഭീഷണികൾക്ക് വഴങ്ങില്ലെന്ന് ഇറാൻ
    15/08/2026
    ഇറാനുമായുള്ള സംഘർഷം: അമേരിക്കയ്ക്ക് നഷ്ടമായത് ഡ്രോൺ ശേഖരത്തിന്റെ 25 ശതമാനം; നഷ്ടം 130 കോടി ഡോളർ
    14/08/2026
    യു.കെയെ ‘ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ബ്രിട്ടന്‍’ എന്ന് വിളിച്ച് ഇസ്രായില്‍ പ്രധാനമന്ത്രി നെതന്യാഹു; കടുത്ത വിമർശനം
    14/08/2026
    യു.എ.ഇ സ്വദേശിനിയായ വനിതയെ കോഴിക്കോട്ട് ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി
    14/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.