ന്യൂഡല്‍ഹി: കേരളം ബില്‍ 2026 രാജ്യസഭയും കടന്നു. സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിന്റെ ബില്‍ ഇന്നലെ ചര്‍ച്ചയില്ലാതെ ലോകസഭ പാസാക്കിയിരുന്നു. ഇന്ന് രാജ്യസഭയും പാസാക്കി. ഇനി രാഷ്ട്രപതി ഒപ്പ് വക്കുന്നതോടെ സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി ‘കേരള’ എന്നതു മാറ്റി ‘കേരളം’ എന്നാക്കി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവുക്കും. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ എല്ലാ ഔദ്യോഗിക രേഖകളിലും ഇംഗ്ലീഷ് ഉള്‍പ്പെടെയുള്ള ഇതര ഭാഷകളിലും ‘Government of Kerala’ എന്നതിന് പകരം ‘Government of Keralam’ എന്ന ഔദ്യോഗികമായി രേഖപ്പെടുത്തും.
സംസ്ഥാനത്തിന്റെ പേര് ഔദ്യോഗികമായി കേരളം എന്നാക്കി മാറ്റുന്നതിനുള്ള ബില്ലാണ് രാജ്യ സഭയും പാസാക്കിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് ബില്ല് കഴിഞ്ഞ ദിവസം ലോകസഭയില്‍ അവതരിപ്പിച്ചിരുന്നത്. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയില്‍ ചര്‍ച്ചകളില്ലാതെയാണ് കേന്ദ്രം ബില്ലിന് ലോകസഭയില്‍ അംഗീകാരം നല്‍കിയത്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







