റിയാദ്: കേളി കലാസാംസ്‌കാരിക വേദി മലസ് യൂണിറ്റ് വിഭജിച്ച് ഏരിയയിലെ അഞ്ചാമത്തെ യൂണിറ്റായി മലസ് സെന്റര്‍ യൂണിറ്റ് രൂപീകരിച്ചു. ചെറീസ് ഹാളില്‍ ഏരിയ പ്രസിഡന്റ് റെനീസ് കരുനാഗപ്പള്ളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യൂണിറ്റ് കണ്‍വെന്‍ഷന്‍ കേളി ജോയിന്റ് സെക്രട്ടറി ഷാജി റസാഖ് ഉദ്ഘാടനം ചെയ്തു.
കേളി ട്രഷറര്‍ മധു ബാലുശ്ശേരി സംഘടനാ റിപ്പോര്‍ട്ടും യൂണിറ്റ് സെക്രട്ടറി നൗഫല്‍ ഷാ യൂണിറ്റ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. പ്രവര്‍ത്തന മേഖല വിപുലീകരിക്കുന്നതിനും സംഘടനാ പ്രവര്‍ത്തനം കൂടുതല്‍ സുഗമമാക്കുന്നതിനുമാണ് യൂണിറ്റ് വിഭജിക്കാന്‍ തീരുമാനിച്ചതെന്ന് ഭാരവാഹികള്‍ അറിയിച്ചു.
യൂണിറ്റ് വിഭജനത്തിന് ശേഷം ഇരു യൂണിറ്റുകളിലേക്കുമുള്ള പുതിയ ഭാരവാഹികളെയും കണ്‍വെന്‍ഷന്‍ തെരഞ്ഞെടുത്തു. അംഗങ്ങളുടെ പട്ടിക ഏരിയ സെക്രട്ടറി സുജിത് വിഎം അവതരിപ്പിച്ചു. പുതിയ ഭാരവാഹികളുടെ പ്രഖ്യാപനം രക്ഷാധികാരി സെക്രട്ടറി സമീര്‍ അബ്ദുല്‍ അസീസ് നിര്‍വഹിച്ചു.
കേളി സെക്രട്ടറി സുനില്‍ കുമാര്‍, ഏരിയയുടെ കേന്ദ്ര കമ്മിറ്റി ചുമതല വഹിക്കുന്ന ബിജു തായമ്പത്ത്, ഏരിയ പ്രസിഡന്റ് അഷ്റഫ് പൊന്നാനി, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ ഇ. കെ. രാജീവന്‍, അഷ്റഫ് കണ്ണൂര്‍, ഏരിയ ജോയിന്റ് സെക്രട്ടറി അന്‍വര്‍, വൈസ് പ്രസിഡന്റ് മുകുന്ദന്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ റിജോ, ലത്തീഫ് എന്നിവര്‍ സംസാരിച്ചു.
സെക്രട്ടറി നൗഫല്‍ ഷാ, ജോയിന്റ് സെക്രട്ടറിമാരായി സുബിന്‍ കെ, ജില്‍ഷ കെ. എസ്. പ്രസിഡന്റ് റെനീസ് കരുനാഗപ്പള്ളി, വൈസ് പ്രസിഡന്റുമാരായി സുഹൈബ് ഹമീദ്, ഷെഫി മീരാ സാഹിബ്. ട്രഷറര്‍ സുധീഷ് എം. കെ. ജോയിന്റ് ട്രഷറര്‍ സജു വെളിയില്‍ സോമന്‍, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായി ഇകെ രാജീവ്, എം, സജു വെളിയില്‍ സോമന്‍, ശ്രീജിത് കെവി, ആരിഫ് കെപി എന്നിവരെ മലസ് യൂണിറ്റ് ഭരവാഹികളായും സെക്രട്ടറി ഉനൈസ് ഖാന്‍, ജോയിന്റ് സെക്രട്ടറിമാരായി മഹേഷ് കെ പി, വിനു ചേരന്തോട്. പ്രസിഡന്റ് അജ്മല്‍ മന്നേത്ത്, വൈസ് പ്രസിഡന്റുമാരായി നൗഷാദ് ടിബി, പ്രജിത്ത് പ്രകാശ്, ട്രഷറര്‍ അഫ്സല്‍ കെഎം, ജോയിന്റ് ട്രഷറര്‍ ജിതിന്‍ സുരേഷ്, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായി സന്തോഷ് കുമാര്‍, അനുരാജ് പിബി, അസ്‌കര്‍ എകെ എന്നിവരെ സെന്റര്‍ യൂണിറ്റ് ഭരവാഹികളായും തെരഞ്ഞെടുത്തു. ഉനൈസ് ഖാന്‍ സ്വാഗതവും നൗഫല്‍ ഷാ നന്ദിയും പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







