ദമാം-. കിഴക്കൻ പ്രവിശ്യയുടെ സിരാ കേന്ദ്രമായ ദമാമിന്റെ ഹൃദയഭാഗത്തു ഏറ്റവും വലിയ കെട്ടിടങ്ങളിലൊന്നായ യുസുഫ് ബിൻ അഹമ്മദ് കാനൂ ഗ്രൂപ്പിന്റെ ഹെഡ് ഓഫീസുകളും അനുബന്ധ ഓഫീസുകളും ഉൾപ്പെടുന്ന സമുച്ചയത്തിൽ വൻ തീപ്പിടുത്തം. മുപ്പതോളം നിലകളുള്ള കാനൂ സമുച്ചയത്തിന്റെ മുകളിലെ നിലയിൽ നിന്നാണ് തീ പടർന്നു തുടങ്ങിയത്. പോലീസും അഗ്നിശമന വിഭാഗവും ഉടൻ സ്ഥലത്തെത്തി തീയണക്കാനുള്ള തീവ്ര ശ്രമങ്ങൾ നടത്തി വരുന്നുണ്ട്.
തീപ്പിടുത്തം ഉണ്ടായതിനുല്ല കാരണങ്ങൾ ഇതുവരെ വ്യക്തമല്ല. ഷോർട് സർക്ക്യുട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. മലയാളികളടക്കമുള്ള നിരവധി വ്യവസായികളുടെ പ്രധാന ഓഫീസുകൾ ഈ സമുച്ചയത്തിൽ പ്രവർത്തിക്കുന്നുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







