മലപ്പുറം: 2020 ആഗസ്ത് 07, തോരാത്ത മഴ, ദുബൈയില്‍ നിന്നുള്ള എയര്‍ഇന്ത്യഎക്സ്പ്രസ് (ഐഎക്സ് 1334) വിമാനം കരിപ്പൂര്‍ വിമാനത്താവളത്തിന് മുകളില്‍ വട്ടമിട്ട് പറക്കുന്നു,കോവിഡ് പശ്ചാതലത്തില്‍ വന്ദേഭാരത് മിഷന് വിമാനം.184 യാത്രക്കാര്‍ക്കും കാത്തിരിപ്പിനൊടുവില്‍ സ്വന്തം നാടണയാന്‍ ലഭിച്ച അവസരം. സന്തോഷം അലതല്ലുന്നു,കേരളത്തിന്റെ പച്ചപ്പിന് മുകളില്‍ വിമാനം നിലം തൊടാന്‍ ചിറക് വിടര്‍ത്തി. നാടണയാന്‍ കൊതിയോടെ കോവിഡ് പരിശോധനകളുടക്കം പൂര്തത്തിയാക്കി ദുബൈ വിമാനത്താവളത്തില്‍ നിന്നും നാടും വീടും കുടുംബവും ലക്ഷ്യമിട്ട് യാത്ര തുടങ്ങിയവര്‍.ഒരുകൊട്ട സ്വപ്നത്തിന്റെ ഗള്‍ഫ് പെട്ടിയുമായി കരിപ്പൂരിന്റെ മുകളില്‍ എയര്‍ഇന്ത്യഎക്സ്പ്രസ് വിട്ടമിട്ട് പറക്കുകയാണ്. കോക്ക് പിറ്റില്‍ നിന്നും ലാന്റിങ് അറിയിപ്പ്,കുന്നോളം സന്തോഷം.പക്ഷേ ഈ സന്തോഷത്തിന് അല്പ്പായുസാണുണ്ടായത്. 10കുട്ടികളടക്കം 184 യാത്രക്കാരും ആറ് ജീവനക്കാരെയും വഹിച്ചുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് ബോയിങ് 737800 വിമാനം റെണ്‍വേക്ക് മുകളില്‍.പുറത്ത് മഴ തിമിര്ത്ത്പെയ്യുന്നുണ്ട്.പൈലറ്റ് ദീപക ബസന്ത് സാഠെയുടെ ലാന്‍ഡിങിന് വേണ്ടിയുള്ള ആദ്യ ശ്രമം ഫലംകണ്ടില്ല.വിമാനം വീണ്ടും ആകാശത്ത് വലംവച്ച് രണ്ടാം തവണ ലാന്‍ഡിങ്.ഇന്ത്യന്‍സമയം 7.41പി.എം, പറന്നിറങ്ങി റെണ്‍വേയില്‍ തൊട്ട വിമാനം തെന്നിനീങ്ങിയതോടെ വീണ്ടും ടേക്ക് ഓഫിന് ശ്രമിച്ചപ്പോള്‍ റെണ്വേയും റിസയും കടന്ന് 40 അടി താഴ്ച്ചയിലേക്ക് വീണ് വിമാനം പിളരുന്നു.കൂന്നോളം പ്രതീക്ഷകള്‍ക്കും സ്വപ്നങ്ങള്‍ക്കും നിറം പകരാന്‍ ഉയിരറ്റ് പറന്ന് ഉറ്റവരോടൊപ്പം സന്തോഷം പറയനാനുള്ള കാത്തിരിപ്പിന് നിറമില്ലാതായി. 21 പേര്‍ക്ക് റെണ്‍വേക്ക് താഴെ വിസ ക്യാന്‍സല്‍ ചെയ്ത് ജീവിതം അവസാനിപ്പിക്കേണ്ടി വന്നു.ദുബൈയില്‍ നിന്നും കരിപ്പൂര്‍ റെണ്‍വേയില്‍ വരെ എത്തിച്ച പ്രയപ്പെട്ട വൈമാനികര്‍ കോക്ക് പിറ്റില്‍ യാത്രമതിയാക്കി. പരിക്ക് പറ്റിയവര്‍ നിരവധി.പരിക്കേല്‍ക്കാതെ അല്‍ഭുതം കാണിച്ചവര്‍ ഒരുഭാഗത്ത്. രാജ്യത്തെ നടുക്കിയ കരിപ്പൂര്‍ വിമാന അപകടത്തിന് ആറ് വര്‍ഷം തികയുയുമ്പോഴും നടുക്കുന്ന ഓര്‍മകളാണ് കൊണ്ടോട്ടിക്കാര്‍ക്കും പരിസരവാസികള്‍ക്കും പങ്കുവക്കാനുള്ളത്.അപകചത്തില്പ്പെട്ട ഇരകള്‍ക്ക് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ പ്രഖ്യാപിച്ച സാമ്പത്തിക സഹായം പോലും നഷ്ടപരിഹാര തുകയില്‍ നിന്ന് എയര്‍ ഇന്ത്യ വെട്ടിക്കുറച്ചതോടെ ഇപ്പോഴും ചികില്‍സക്ക് വേണ്ടി വരുന്ന ഭാരിച്ച തുക സ്വയം വഹിക്കേണ്ട അവസ്ഥയിലാണ് പരിക്കേറ്റ് 60 ഓളം പേര്. ഒരു വിമാനം പറന്നുയര്‍ന്ന യാത്ര അവസാനിക്കുന്നതിനിടയില് യാത്രക്കാര്‍ക്ക് ഏത് തരത്തിലുള്ള അപകടം പറ്റിയാലും ഏകദേളം ഒരു കോടിയോളം രൂപയിലധികം നഷ്ടപരിഹാരം നല്ണണെന്നാണ് വ്യാമായന നിയമം. എന്നാല്‍ ഈ നിയമം നിലനില്‍ക്കെ വിമനകമ്പനി പരിക്കറ്റ പലര്‍ക്കും 10 മുതല്‍ 15 ലക്ഷം രൂപ വരെ നഷ്ടപരിഹാരം നല്കി കേസ് അവസാനിപ്പിച്ചുവെന്ന് പരിക്കേറ്റവര്‍ പരാതിപ്പെടുന്നു. കൂടുതല്‍ നഷ്ടപരിഹാരത്തിനായി സുപ്രീം കോടതിയെ സമീപ്പിച്ച് വിധി വരാന്‍ കാത്തിരിക്കുകയാണ് ഇരകള്‍.
കോവിഡ് വ്യാപനപേടിയും കണ്ടെയ്മെന്ന്റ് സോണ്‍ എന്ന നിയന്ത്രണവും വിമാനത്താവള പരിസരത്തുകാരായ നാട്ടുകാര്‍ക്ക് നാടിനെ നടുക്കിയ വിമാന അപകട രക്ഷാപ്രവര്‍ത്തനത്തിന് അന്ന തടസ്സമായില്ല. കൈമെയ് മറന്ന് എയര്‍പ്പോര്‍ട്ട് ജീവനക്കാരോടൊപ്പം പിടയുന്ന ജീവനുകളെ വാരിയെടുത്ത് രക്ഷകരായി ഓടിയ പ്രദേശവാസികള്‍ക്ക് മലപ്പുറത്തിന്റെ സഹജീവി സ്നേഹം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു. വിമാന അപകടം നടന്ന രണ്ട് മണിക്കൂറിനുള്ള 190 യാത്രക്കാരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ച് അവര്‍ക്ക് വേണ്ട ചികില്‍സ നല്കാന് ഓടി നടക്കുകയായിരുന്നു അവര്‍. കോവിഡ് വ്യാപനം മൂലം കൊണ്ടോട്ടി മേഖല രണ്ടാഴ്ച്ചയോളമായി കണ്ടെയ്ന്മെന്റ് സോണിലാണ്. ഈ സുരക്ഷാ നിയന്ത്രണങ്ങളെല്ലാം വകമാറ്റിയാണ് ജീവന് രക്ഷിക്കാന്‍ ഒരു നാട് സംഘടിച്ചത്.
മഴനഞ്ഞും വിമാനം വെട്ടിപ്പൊളിച്ചും ഓരോജീനെയും ചേര്ത്ത്പിടിച്ചകൊണ്ടവര് സനേഹത്തിന്റെ വഴിയില്‍ ഓടി. അര്‍ധരാത്രിയില്‍ ആശുപത്രികളില്‍ രക്തദാനത്തിന് അവര്‍ വരിനിന്നു. ഭക്ഷണവും വെള്ളവുമൊരുക്കി അവരെ ഊട്ടി, ഒറ്റപ്പെട്ടുപ്പോയ കുഞ്ഞുങ്ങളെ നെഞ്ചോട് ചേര്‍ത്ത് ആശ്വസിപ്പിച്ചു. നാട്ടുകാര്‍, ആരോഗ്യപ്രവര്‍ത്തകര്‍,പോലിസ് ഫയര്‍ഫോഴ്സ്, എയര്‍പ്പോര്‍ട്ട് അതോറിറ്റി ജീവനക്കാര്‍, മാധ്യമങ്ങള്‍, മത സാംസ്കാരിക സംഘടനകള്‍, രാഷ്ട്രീയ പാട്ടികള്‍..ഒപ്പം ഭരണകൂടവും കൈക്കോര്ത്തതോടെ ‘മനുഷ്യത്വത്തിന്റെ സമൂഹ വ്യാപന’ത്തിനാണ് ഈ നാട് അന്ന സാക്ഷിയായത്. കോവിഡ് ഭീതി അവരെ പിന്തിരിപ്പിച്ചില്ല,തുടിക്കുന്ന ജീവനകളെക്കുറിച്ച് മാത്രമേ അവര്‍ക്ക് ചിന്തയുണ്ടായൊള്ളൂ….എന്നാല്‍ ഇന്നവര്‍ ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റൊരു ദുഖത്തിലാണ്. രക്ഷാപ്രവര്‍ത്തനത്തിന് ഏര്‍പ്പെട്ട 25 കുടുംബങ്ങള്‍ ഇന്ന് വിമാനത്താവള വികസനത്തിന്റെ പേരില്‍ ഈ നാട് വിട്ട് പോകേണ്ടി വന്നിരിക്കുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group







