റിയാദ്: റിയാദ് നഗരത്തിലും പുറത്തും രാത്രി 10 വരെ കനത്ത പൊടിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. തലസ്ഥാന നഗരത്തിന് പുറമെ ദര്‍ഇയ, അല്‍ഖര്‍ജ്, ദിലം, അഫ്‌ലാജ്, സുലൈല്‍, ഹോത്ത ബനീ തമീം, മുസാഹമിയ, വാദി ദവാസിര്‍, സുല്‍ഫി, അല്‍ഗാത്ത്, മജ്മ, ശഖ്‌റാ, താദിഖ്, ഹുറൈമലാ, റുമാ, ദുര്‍മാ, ഹരീഖ്, മറാത്ത് എന്നിവിടങ്ങളിലും പൊടിക്കാറ്റുണ്ടാകും. രാവിലെ മുതല്‍ തന്നെ നേരിയ തോതില്‍ പൊടിക്കാറ്റ് പലയിടത്തുമുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group





