ജിദ്ദ: സൗദി അറേബ്യയുടെ ഈ വർഷത്തെ രണ്ടാം പാദത്തിലെ ബജറ്റ് പ്രകടന റിപ്പോർട്ട് സൗദി ധനകാര്യ മന്ത്രാലയം പുറത്തുവിട്ടു. രണ്ടാം പാദത്തിൽ ആകെ വരുമാനം 338.8 ബില്യൺ സൗദി റിയാലും, മൊത്തം ചെലവ് 373 ബില്യൺ സൗദി റിയാലുമാണ്. 34.28 ബില്യൺ സൗദി റിയാലിന്റെ ബജറ്റ് കമ്മിയാണ് ഈ പാദത്തിൽ രേഖപ്പെടുത്തിയത്.
രണ്ടാം പാദത്തിലെ എണ്ണ വരുമാനം 185.1 ബില്യൺ റിയാലായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 151.7 ബില്യൺ റിയാലിനെ അപേക്ഷിച്ച് 22 ശതമാനത്തിന്റെ വളർച്ചയാണിത്. എണ്ണയിതര വരുമാനം 153.7 ബില്യൺ റിയാലായി രേഖപ്പെടുത്തി. കഴിഞ്ഞ വർഷം ഇതേ പാദത്തിൽ ഇത് 149.8 ബില്യൺ റിയാലായിരുന്നു (3 ശതമാനം വർധനവ്).
ആദ്യ പകുതിയിലെ വിവരങ്ങൾ:
ഈ വർഷത്തിന്റെ ആദ്യ പകുതിയിലെ ആകെ വരുമാനം 599.7 ബില്യൺ റിയാലും, ചെലവ് 759.7 ബില്യൺ റിയാലുമാണ്. ആദ്യ പകുതിയിൽ ആകെ 160 ബില്യൺ റിയാലിന്റെ കമ്മിയുണ്ടായി.
ആദ്യ പകുതിയിലെ മൊത്തം എണ്ണ വരുമാനം 329.8 ബില്യൺ റിയാലാണ്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇത് 301.5 ബില്യൺ റിയാലായിരുന്നു (9 ശതമാനം വർധനവ്). എണ്ണയിതര വരുമാനം 269.9 ബില്യൺ റിയാലായി ഉയർന്നു; കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 263.6 ബില്യൺ റിയാലിനെ അപേക്ഷിച്ച് 2 ശതമാനം വളർച്ച രേഖപ്പെടുത്തി.
വിവിധ മേഖലകളിലെ ചെലവഴിക്കൽ (എല്ലാം ബില്യൺ റിയാലിൽ)
പൊതുഭരണം: 34 ബില്യൺ റിയാൽ
പ്രതിരോധം (സൈനിക മേഖല): 124.5 ബില്യൺ റിയാൽ
സുരക്ഷ, പ്രവിശ്യാ ഭരണം: 66.8 ബില്യൺ റിയാൽ
മുനിസിപ്പൽ സേവനങ്ങൾ: 46.2 ബില്യൺ റിയാൽ
വിദ്യാഭ്യാസം: 109.2 ബില്യൺ റിയാൽ
ആരോഗ്യ, സാമൂഹിക വികസനം: 170.6 ബില്യൺ റിയാൽ
അടിസ്ഥാന സൗകര്യ, ഗതാഗത മേഖല: 22.4 ബില്യൺ റിയാൽ





