ദുബായ്: പ്രവാസി സമൂഹത്തിന്റെ ശാക്തീകരണത്തിലും ക്ഷേമത്തിലും ദുബായ് കെ.എം.സി.സി വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതും മഹത്തരവുമാണെന്ന് ദുബായ് കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ പ്രസ്താവിച്ചു. ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മർഹൂം ചെർക്കളം അബ്ദുള്ള സ്മാരക ‘വെൽഫെയർ പ്രൈഡ് അവാർഡ്’ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രവാസികളുടെ ജീവിതത്തിൽ താങ്ങും തണലുമായി നിലകൊള്ളുന്ന സംഘടനയാണ് കെ.എം.സി.സി. അശരണർക്ക് അത്താണിയാകുന്നതോടൊപ്പം തന്നെ സഹപ്രവർത്തകരെ ചേർത്തുപിടിച്ചു മുന്നേറാനും സംഘടനയ്ക്ക് സാധിക്കുന്നുണ്ട്. ദുബായ് കെ.എം.സി.സി വെൽഫെയർ സ്കീമിലൂടെ പതിനായിരക്കണക്കിന് ആളുകൾക്കാണ് ദിനേന ആശ്വാസമെത്തുന്നത്. ലോക ചരിത്രത്തിൽ തന്നെ ഇത്രയും ബൃഹത്തായ രീതിയിൽ ഒരു പ്രവാസി സംഘടന വെൽഫെയർ സ്കീം നടപ്പിലാക്കുന്നത് ആദ്യമായിട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദുബായ് കെ.എം.സി.സി വെൽഫെയർ സ്കീം പ്രചാരണത്തിൽ മിന്നും വിജയം കൈവരിച്ച് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കാസർഗോഡ് ജില്ലയിലെ പ്രവർത്തകരെയും നേതാക്കളെയും അനുമോദിക്കുന്നതിനായാണ് ‘വെൽഫെയർ പ്രൈഡ് അവാർഡ് മീറ്റ്’ സംഘടിപ്പിച്ചത്. മാതൃകാപരമായ രീതിയിൽ പരിപാടി സംഘടിപ്പിച്ച ജില്ലാ കമ്മിറ്റിയെ പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു.
ചടങ്ങിൽ ജില്ലാ പ്രസിഡന്റ് സലാം കന്യാപ്പാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.ആർ. ഹനീഫ് സ്വാഗതം ആശംസിച്ചു. ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള മണ്ഡലം, മുൻസിപ്പൽ, പഞ്ചായത്ത് കമ്മിറ്റികൾക്കും വനിതാ കമ്മിറ്റിക്കും അവാർഡുകൾ വിതരണം ചെയ്തു. വെൽഫെയർ സ്‌കീം സംസ്ഥാന ജനറൽ കൺവീനർ അഫ്സൽ മെട്ടമ്മൽ, ജില്ലാ ചെയർമാൻ ഇസ്മായിൽ നാലാംവാതുക്കൽ, ജനറൽ കൺവീനർ ഫൈസൽ പട്ടേൽ, മറ്റു മണ്ഡലം-മുൻസിപ്പൽ-പഞ്ചായത്ത് കോർഡിനേറ്റർമാർ എന്നിവർ ‘ചെർക്കളം അബ്ദുള്ള വെൽഫെയർ എക്സലൻസ് അവാർഡ്’ ഏറ്റുവാങ്ങി.
നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച സലാം തട്ടാഞ്ചേരി, മുനീർ ബേരിക്കെ എന്നിവരടങ്ങുന്ന 12 പേർക്കും സൈഫുദ്ദീൻ മൊഗ്രാൽ, കുഞ്ഞഹമ്മദ് മംഗൽപ്പാടി എന്നിവർക്കും പ്രത്യേക അവാർഡുകൾ നൽകി ആദരിച്ചു.
ദുബായ് കെ.എം.സി.സി ജനറൽ സെക്രട്ടറി യഹ്യ തളങ്കര, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, അബ്ദുള്ള ആറങ്ങാടി, മുഹമ്മദ് പട്ടാമ്പി, ഇസ്മായിൽ ഏറാമല, അഡ്വ. ഇബ്രാഹിം ഖലീൽ, അബ്ദുൽ ഖാദർ അരിപ്രമ്പ്ര, ഡോ. അബൂബക്കർ കുറ്റിക്കോൽ, മധൂർ ഹംസ, മജീദ് കോളിയാട്, അബ്ദുള്ള കണ്ടത്തിൽ, സി.എച്ച്. നൂറുദ്ദീൻ, റഫീഖ് പടന്ന, ഹസ്സൈനാർ ബീജന്തടുക്ക, സുബൈർ അബ്ദുള്ള, ഫൈസൽ മുഹ്‌സിൻ, പി.ഡി. നൂറുദ്ദീൻ, ബഷീർ പള്ളിക്കര, അഷ്‌റഫ് ബായാർ, സുബൈർ കുബണൂർ, സിദ്ദീഖ് ചൗക്കി, ആസിഫ് ഹൊസങ്കടി, റഫീഖ് മാങ്ങാട്, എ.ജി.എ. റഹ്മാൻ, ഹഷ്കർ ചൂരി, ഹനീഫ് കട്ടകാൽ, റഷീദ് ആവയിൽ, റാഷിദ് പടന്ന, അസീസ് പടനക്കാട്, ഉപ്പി കല്ലങ്കൈ, മൻസൂർ മർത്യ, നംഷദ് പൊവ്വൽ, ആരിഫ് കൊത്തിക്കൽ, സലാം മാവിലാടം, ഷംസു മാഷ് പാടലടുക്ക, വനിതാ കെ.എം.സി.സി സംസ്ഥാന-ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.





