Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 28
    Breaking:
    • പ്രവാസി ശാക്തീകരണത്തിൽ കെ.എം.സി.സിയുടെ പങ്ക് മഹത്തരം: ഡോ. അൻവർ അമീൻ
    • പശ്ചിമ യെമനില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടു, ആക്രിയാണെന്ന് കരുതി കുഴിബോംബ് പൊട്ടിച്ചു
    • ഇതിഹാസം തിരിച്ചെത്തുന്നു, സിനദിൻ സിദാൻ ഫ്രാൻസ് കോച്ച്
    • വടകര ലഹരിക്കടത്ത് കേസ്: മറ്റൊരു അധ്യാപിക കൂടി പിടിയിൽ
    • എസ്.എഫ്.ഐ ദൽഹി സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം; എകെജി സെന്ററിൽ തടഞ്ഞ് ജോൺ ബ്രിട്ടാസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    പ്രവാസി ശാക്തീകരണത്തിൽ കെ.എം.സി.സിയുടെ പങ്ക് മഹത്തരം: ഡോ. അൻവർ അമീൻ

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്28/07/2026 Community Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ദുബായ് കെ എം സി സി കാസർക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച വെൽഫെയർ പ്രൈഡ് 2026 ദുബായ് കെ എം സി സി പ്രസിഡന്റ് അൻവർ അമീൻ ഉദ്ഘാടനം ചെയ്യുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    ദുബായ്: പ്രവാസി സമൂഹത്തിന്റെ ശാക്തീകരണത്തിലും ക്ഷേമത്തിലും ദുബായ് കെ.എം.സി.സി വഹിക്കുന്ന പങ്ക് സമാനതകളില്ലാത്തതും മഹത്തരവുമാണെന്ന് ദുബായ് കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ പ്രസ്താവിച്ചു. ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മർഹൂം ചെർക്കളം അബ്ദുള്ള സ്മാരക ‘വെൽഫെയർ പ്രൈഡ് അവാർഡ്’ ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    പ്രവാസികളുടെ ജീവിതത്തിൽ താങ്ങും തണലുമായി നിലകൊള്ളുന്ന സംഘടനയാണ് കെ.എം.സി.സി. അശരണർക്ക് അത്താണിയാകുന്നതോടൊപ്പം തന്നെ സഹപ്രവർത്തകരെ ചേർത്തുപിടിച്ചു മുന്നേറാനും സംഘടനയ്ക്ക് സാധിക്കുന്നുണ്ട്. ദുബായ് കെ.എം.സി.സി വെൽഫെയർ സ്കീമിലൂടെ പതിനായിരക്കണക്കിന് ആളുകൾക്കാണ് ദിനേന ആശ്വാസമെത്തുന്നത്. ലോക ചരിത്രത്തിൽ തന്നെ ഇത്രയും ബൃഹത്തായ രീതിയിൽ ഒരു പ്രവാസി സംഘടന വെൽഫെയർ സ്കീം നടപ്പിലാക്കുന്നത് ആദ്യമായിട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ദുബായ് കെ.എം.സി.സി വെൽഫെയർ സ്കീം പ്രചാരണത്തിൽ മിന്നും വിജയം കൈവരിച്ച് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കാസർഗോഡ് ജില്ലയിലെ പ്രവർത്തകരെയും നേതാക്കളെയും അനുമോദിക്കുന്നതിനായാണ് ‘വെൽഫെയർ പ്രൈഡ് അവാർഡ് മീറ്റ്’ സംഘടിപ്പിച്ചത്. മാതൃകാപരമായ രീതിയിൽ പരിപാടി സംഘടിപ്പിച്ച ജില്ലാ കമ്മിറ്റിയെ പ്രസിഡന്റ് പ്രത്യേകം അഭിനന്ദിച്ചു.

    ചടങ്ങിൽ ജില്ലാ പ്രസിഡന്റ് സലാം കന്യാപ്പാടി അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ടി.ആർ. ഹനീഫ് സ്വാഗതം ആശംസിച്ചു. ദുബായ് കെ.എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ കീഴിലുള്ള മണ്ഡലം, മുൻസിപ്പൽ, പഞ്ചായത്ത് കമ്മിറ്റികൾക്കും വനിതാ കമ്മിറ്റിക്കും അവാർഡുകൾ വിതരണം ചെയ്തു. വെൽഫെയർ സ്‌കീം സംസ്ഥാന ജനറൽ കൺവീനർ അഫ്സൽ മെട്ടമ്മൽ, ജില്ലാ ചെയർമാൻ ഇസ്മായിൽ നാലാംവാതുക്കൽ, ജനറൽ കൺവീനർ ഫൈസൽ പട്ടേൽ, മറ്റു മണ്ഡലം-മുൻസിപ്പൽ-പഞ്ചായത്ത് കോർഡിനേറ്റർമാർ എന്നിവർ ‘ചെർക്കളം അബ്ദുള്ള വെൽഫെയർ എക്സലൻസ് അവാർഡ്’ ഏറ്റുവാങ്ങി.

    നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച സലാം തട്ടാഞ്ചേരി, മുനീർ ബേരിക്കെ എന്നിവരടങ്ങുന്ന 12 പേർക്കും സൈഫുദ്ദീൻ മൊഗ്രാൽ, കുഞ്ഞഹമ്മദ് മംഗൽപ്പാടി എന്നിവർക്കും പ്രത്യേക അവാർഡുകൾ നൽകി ആദരിച്ചു.

    ദുബായ് കെ.എം.സി.സി ജനറൽ സെക്രട്ടറി യഹ്യ തളങ്കര, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര, അബ്ദുള്ള ആറങ്ങാടി, മുഹമ്മദ് പട്ടാമ്പി, ഇസ്മായിൽ ഏറാമല, അഡ്വ. ഇബ്രാഹിം ഖലീൽ, അബ്ദുൽ ഖാദർ അരിപ്രമ്പ്ര, ഡോ. അബൂബക്കർ കുറ്റിക്കോൽ, മധൂർ ഹംസ, മജീദ് കോളിയാട്, അബ്ദുള്ള കണ്ടത്തിൽ, സി.എച്ച്. നൂറുദ്ദീൻ, റഫീഖ് പടന്ന, ഹസ്സൈനാർ ബീജന്തടുക്ക, സുബൈർ അബ്ദുള്ള, ഫൈസൽ മുഹ്‌സിൻ, പി.ഡി. നൂറുദ്ദീൻ, ബഷീർ പള്ളിക്കര, അഷ്‌റഫ് ബായാർ, സുബൈർ കുബണൂർ, സിദ്ദീഖ് ചൗക്കി, ആസിഫ് ഹൊസങ്കടി, റഫീഖ് മാങ്ങാട്, എ.ജി.എ. റഹ്മാൻ, ഹഷ്കർ ചൂരി, ഹനീഫ് കട്ടകാൽ, റഷീദ് ആവയിൽ, റാഷിദ് പടന്ന, അസീസ് പടനക്കാട്, ഉപ്പി കല്ലങ്കൈ, മൻസൂർ മർത്യ, നംഷദ് പൊവ്വൽ, ആരിഫ് കൊത്തിക്കൽ, സലാം മാവിലാടം, ഷംസു മാഷ് പാടലടുക്ക, വനിതാ കെ.എം.സി.സി സംസ്ഥാന-ജില്ലാ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Award Dubai Kmcc KMCC
    Latest News
    പ്രവാസി ശാക്തീകരണത്തിൽ കെ.എം.സി.സിയുടെ പങ്ക് മഹത്തരം: ഡോ. അൻവർ അമീൻ
    28/07/2026
    പശ്ചിമ യെമനില്‍ കുഴിബോംബ് പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ടു, ആക്രിയാണെന്ന് കരുതി കുഴിബോംബ് പൊട്ടിച്ചു
    28/07/2026
    ഇതിഹാസം തിരിച്ചെത്തുന്നു, സിനദിൻ സിദാൻ ഫ്രാൻസ് കോച്ച്
    28/07/2026
    വടകര ലഹരിക്കടത്ത് കേസ്: മറ്റൊരു അധ്യാപിക കൂടി പിടിയിൽ
    28/07/2026
    എസ്.എഫ്.ഐ ദൽഹി സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം; എകെജി സെന്ററിൽ തടഞ്ഞ് ജോൺ ബ്രിട്ടാസ്
    28/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.