ജിദ്ദ: ജിദ്ദ അനാകിഷ് ശാരാ മക്കറോണ അബൂബക്കർ സിദ്ദിഖ് മസ്‌ജിദിന്റെ അടുത്ത് താമസിക്കുന്ന തിരൂരങ്ങാടി വെന്നിയൂർ സ്വദേശി ആങ്ങാടൻ മുഹമ്മദ് റിയാസ് (33) നിര്യാതനായി ശ്വാസകോശ സംബന്ധമായ അസുഖത്തിന് ചികിത്സയിൽ ആയിരുന്നു. ജിദ്ദ കിംഗ് ഫഹദ് ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം ജിദ്ദയിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.
പിതാവ് അബ്‌ദുസമദ്,മാതാവ് റാബിയ,ഭാര്യ അദീബ.മകൻ അയാൻ മാലിക്ക്.സഹോദരങ്ങൾ റഷീദ്,റാഷിദ.
പത്ത് വർഷമായി പ്രവാസിയാണ്.സഹായങ്ങൾക്ക് ജിദ്ദ കെ എം സി സി വെൽഫയർ വിങ്ങ് പ്രവർത്തകർ കൂടെയുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group




