Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Friday, July 24
    Breaking:
    • ധർമ്മേന്ദ്ര പ്രധാൻ കുറ്റവാളിയായ വിദ്യാഭ്യാസ മന്ത്രി, രാജിയല്ലാതെ അടങ്ങില്ല- പ്രതിപക്ഷം
    • യു.എ.ഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക പരിഗണന
    • വാണിമേൽ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു
    • ലോകകപ്പ് കിരീടത്തിലെ സ്‌പെയിൻ വസന്തവും, അർജന്റീനയുടെ കൈയേറ്റവും!
    • കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചേക്കും, ഒരു ദിവസം കൂടി കാത്തിരിക്കാൻ സമരക്കാരോട് കേന്ദ്രം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia»Community

    യു.എ.ഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക പരിഗണന

    ആബിദ് ചേങ്ങോടൻBy ആബിദ് ചേങ്ങോടൻ24/07/2026 Community Latest 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സംഘടിപ്പിച്ച ഇന്ത്യൻ സമൂഹവുമായുള്ള ഇന്ററാക്ടീവ് സെഷനിൽ യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി ഡോ. ദീപക് മിത്തൽ പ്രസംഗിക്കുന്നു.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഷാർജ: യു.എ.ഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക പരിഗണന ഉറപ്പാക്കുമെന്ന് സ്ഥാനപതി ഡോ. ദീപക് മിത്തൽ അറിയിച്ചു. പ്രത്യേക പരിഗണന അർഹിക്കുന്ന വ്യക്തികൾക്ക് ഇനി മുതൽ മുൻകൂർ അപ്പോയിന്റ്മെന്റില്ലാതെ തന്നെ സേവന കേന്ദ്രങ്ങളിൽ നേരിട്ടെത്തി സേവനങ്ങൾ കൈപ്പറ്റാം. ക്യൂ ഒഴിവാക്കി മുൻഗണനാ അടിസ്ഥാനത്തിലായിരിക്കും ഇവർക്ക് സേവനം ലഭ്യമാക്കുക. ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്ന പ്രത്യേക പരിപാടിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    ഇന്ത്യക്ക് പുറത്തുള്ള ഏറ്റവും വലിയ പ്രവാസി ഇന്ത്യൻ സമൂഹമായി യു.എ.ഇ മാറിയെന്ന് അംബാസഡർ ചൂണ്ടിക്കാട്ടി. അബുദാബിയിലും ദുബായിലും രാജ്യത്തിന് പുറത്തെ ആദ്യത്തെ ഐ.ഐ.ടി, ഐ.ഐ.എം ക്യാമ്പസുകൾ സ്ഥാപിക്കാൻ കഴിഞ്ഞത് ഈ വളർച്ചയുടെ പ്രധാന നാഴികക്കല്ലാണ്. ‘കുടുംബ വർഷം’ എന്ന ആശയത്തിന് പ്രാധാന്യം നൽകിക്കൊണ്ട് എമിറാത്തി കുടുംബങ്ങളുമായി കൂടുതൽ സൗഹൃദം സ്ഥാപിക്കണമെന്നും, ഇന്തോ-അറബ് ബന്ധം കൂടുതൽ ദൃഢമാക്കാൻ ഇരുരാജ്യങ്ങളിലെയും യുവജനങ്ങൾക്കിടയിൽ നല്ല സൗഹൃദ കൂട്ടായ്മകൾ വളർത്തിയെടുക്കണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഇന്ത്യൻ കോൺസൽ ജയ്ദീപ് മൊഹന്തോയും പങ്കെടുത്തു. അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ശ്രീപ്രകാശ് പുറയത്ത് സ്വാഗതവും ട്രഷറർ ഷാജി ജോൺ നന്ദിയും പറഞ്ഞു. വടക്കൻ എമിറേറ്റുകളിലെ വിവിധ ഇന്ത്യൻ അസോസിയേഷനുകളുടെയും, അജ്മാൻ, ഫുജൈറ, ഖോർഫക്കാൻ, കൽബ എന്നിവിടങ്ങളിലെ ഇന്ത്യൻ സോഷ്യൽ സെന്ററുകളുടെയും ഭാരവാഹികളും ചടങ്ങിൽ സംബന്ധിച്ചു.

    തുടർന്ന് നടന്ന സംവാദ പരിപാടിയിൽ ഡോ. പുത്തൂർ റഹ്മാൻ, രാജീവ് പിള്ള, മാത്തുക്കുട്ടി, അഡ്വ. വൈ.എ. റഹീം, വാഹിദ് നാട്ടിക, അജയ്, ഫർസാന, വിനോദ് മുള്ളേരി, അഡ്വ. അജി കുര്യാക്കോസ് തുടങ്ങിയ പ്രമുഖർ അംബാസഡറുമായി ആശയവിനിമയം നടത്തുകയും പ്രവാസികളുടെ വിവിധ പ്രശ്നങ്ങളും നിർദ്ദേശങ്ങളും അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തുകയും ചെയ്തു. തുടർന്ന്, ഷാർജ ഇന്ത്യൻ അസോസിയേഷനിൽ പ്രവർത്തനം ആരംഭിച്ച ‘അൽ ഹിന്ദ് പാസ്‌പോർട്ട് ആൻഡ് കോൺസുലാർ സർവീസ് സേവന കേന്ദ്രം’ സന്ദർശിച്ച അംബാസഡർ അവിടുത്തെ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തി.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Passport UAE
    Latest News
    ധർമ്മേന്ദ്ര പ്രധാൻ കുറ്റവാളിയായ വിദ്യാഭ്യാസ മന്ത്രി, രാജിയല്ലാതെ അടങ്ങില്ല- പ്രതിപക്ഷം
    24/07/2026
    യു.എ.ഇയിലെ ഇന്ത്യൻ പാസ്‌പോർട്ട് സേവാ കേന്ദ്രങ്ങളിൽ ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരന്മാർക്കും പ്രത്യേക പരിഗണന
    24/07/2026
    വാണിമേൽ സ്വദേശി ഖത്തറിൽ വാഹനാപകടത്തിൽ മരിച്ചു
    24/07/2026
    ലോകകപ്പ് കിരീടത്തിലെ സ്‌പെയിൻ വസന്തവും, അർജന്റീനയുടെ കൈയേറ്റവും!
    24/07/2026
    കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചേക്കും, ഒരു ദിവസം കൂടി കാത്തിരിക്കാൻ സമരക്കാരോട് കേന്ദ്രം
    24/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.