Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, July 21
    Breaking:
    • നീറ്റ് വിവാദം: ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലെടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു, പ്രക്ഷോഭം തുടരും
    • അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന് യാത്രയയപ്പ്, ഫോര്‍ക്ക റിയാദിന്റെ ആദരവ്
    • രാഹുൽ ഗാന്ധിയെ നിലത്തിട്ട് വലിച്ചിഴച്ച് പോലീസ്, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽനിന്ന് കോൺഗ്രസ് നേതാക്കളെ മാറ്റി
    • രണ്ടാം ദിവസവും ദൽഹിയിൽ പ്രതിഷേധം ശക്തം; ജന്തർ മന്ദിറിൽ പ്രക്ഷോഭവുമായി വിദ്യാർത്ഥികളും സി.ജെ.പിയും
    • യു.എൻ.എ സൗദി ഘടകം ‘എയ്ഞ്ചൽസ് മീറ്റ്’ ശ്രദ്ധേയമായി
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    രാഹുൽ ഗാന്ധിയെ നിലത്തിട്ട് വലിച്ചിഴച്ച് പോലീസ്, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽനിന്ന് കോൺഗ്രസ് നേതാക്കളെ മാറ്റി

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്21/07/2026 India Top News 4 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    ന്യൂദൽഹി: കേന്ദ്ര സർക്കാരിനു മേലുള്ള സമ്മർദ്ദം ശക്തമാക്കിക്കൊണ്ട് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പ്രിയങ്ക ഗാന്ധി എന്നിവരുടെ നേതൃത്വത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. പ്രതിഷേധം കനത്തതോടെ കോൺഗ്രസ് നേതാവും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയെ പോലീസ് നിലത്തിട്ട് വലിച്ചിഴച്ച് പ്രതിഷേധ സ്ഥലത്തുനിന്നും മാറ്റി. രാഹുലിനെയും നേതാക്കളെയും പിന്നീട് അറസ്റ്റ് ചെയ്തു നീക്കി.

    കോക്രോച്ച് ജനതാ പാർട്ടിയുടെ പാർലമെന്റ് മാർച്ചിന് തൊട്ടടുത്ത ദിവസമാണ് കോൺഗ്രസ് തികച്ചും അപ്രതീക്ഷിതമായി പ്രധാനമന്ത്രിയുടെ വീട്ടിലേക്ക് മാർച്ച നടത്തിയത്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ പ്രതിഷേധത്തിൽ പങ്കുചേരാൻ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ രാഹുൽ ഗാന്ധി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

    “വിദ്യാർത്ഥികൾക്ക് നേരെയുള്ള ആക്രമണം ഓരോ ഇന്ത്യൻ കുടുംബത്തിനും നേരെയുള്ള ആക്രമണമാണ്. മറുപടികളോ പ്രത്യാഘാതങ്ങളോ ഇല്ലാതെ തനിക്ക് രക്ഷപ്പെടാമെന്ന് പ്രധാനമന്ത്രി മോഡി കരുതുന്നു. എന്നാൽ അതിന് സാധിക്കില്ല, പ്രത്യേകിച്ച് ഇത്തവണ. നമ്മുടെ വിദ്യാർത്ഥികൾക്ക് നീതി ലഭിക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോ രാജ്യസ്നേഹിയായ ഭാരതീയനോടും പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ ധർണ്ണയിൽ പങ്കുചേരാൻ ഞാൻ ആവശ്യപ്പെടുകയാണ്. ഇന്ത്യയിലെ വിദ്യാർത്ഥികളുടെ ശബ്ദം അവഗണിക്കപ്പെടില്ല- അദ്ദേഹം ‘എക്‌സ്’ (X) പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

    രാജാജി മാർഗിലെ ഖാർഗെയുടെ വസതിക്ക് മുന്നിൽ തടിച്ചുകൂടിയ പാർട്ടി പ്രവർത്തകർ, അവിടെ നിന്ന് ഒരു കിലോമീറ്ററിലധികം അകലെയുള്ള 7, ലോക് കല്യാൺ മാർഗിലെ പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് നടത്തി. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പിന്നീട് പ്രതിഷേധ സ്ഥലം സന്ദർശിക്കുകയും രാഹുൽ ഗാന്ധിയുമായി സംസാരിക്കുകയും ചെയ്തു. രാഹുൽ ഗാന്ധിയും സിംഗും തമ്മിൽ നടത്തിയ ചർച്ചകൾ ഫലപ്രദമായില്ലെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.

    “ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ പ്രതിഷേധത്തിൽ നിന്ന് പിന്മാറാൻ ഞങ്ങൾ തയ്യാറായില്ല. വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജിയും പേപ്പർ ചോർച്ചയെക്കുറിച്ച് പാർലമെന്റിൽ ചർച്ചയും വേണമെന്നാണ് ഞങ്ങളുടെ ആവശ്യം. കൂടുതൽ എം.പിമാരും കോൺഗ്രസ് പ്രവർത്തകരും സാധാരണക്കാരും ഞങ്ങളുടെ പ്രതിഷേധത്തിൽ പങ്കുചേരും,” കോൺഗ്രസ് എം.പി സയ്യിദ് നസീർ ഹുസൈൻ പറഞ്ഞു.

    നീറ്റും പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും പാർലമെന്റിൽ ചർച്ച ചെയ്യാൻ സർക്കാർ തയ്യാറായാൽ പ്രതിഷേധം പിൻവലിക്കാമെന്ന് രാഹുൽ ഗാന്ധി ഉറപ്പുനൽകിയിരുന്നുവെന്നും എന്നാൽ പിന്നീട് വാക്കുമാറിയെന്നും ജിതേന്ദ്ര സിംഗ് ആരോപിച്ചു.

    “ഈ വിവരം രാഹുൽ ഗാന്ധിയെ അറിയിച്ചപ്പോൾ, ഇതിൽ മാത്രം താൻ തൃപ്തനല്ലെന്നും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി കൂടി ഉറപ്പുനൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർലമെന്റിലെ ചർച്ചയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജിയും – ഇങ്ങനെ രണ്ട് ആവശ്യങ്ങളാണ് ഇപ്പോൾ തനിക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. മുൻപ് ചർച്ച മാത്രമാണ് ആവശ്യപ്പെട്ടിരുന്നതെന്ന് ഓർമ്മിപ്പിച്ചപ്പോൾ, ഇപ്പോൾ തന്റെ ആവശ്യങ്ങൾ മാറിയെന്നാണ് അദ്ദേഹം മറുപടി നൽകിയത്,” സിംഗ് ‘എക്‌സ്’ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

    സിംഗിന്റെ കുറിപ്പിന് തൊട്ടുപിന്നാലെ, എം.പി ഉൾപ്പെടെയുള്ള കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

    തിങ്കളാഴ്ച പാർലമെന്റിലേക്ക് കോക്രോച്ച് ജനതാ പാർട്ടി നടത്തിയ മാർച്ചിൽ, വിദ്യാർത്ഥികളും യുവാക്കളുമടങ്ങുന്ന പ്രതിഷേധക്കാർക്ക് നേരെ പോലീസും റാപ്പിഡ് ആക്ഷൻ ഫോഴ്സും ലാത്തിച്ചാർജ്ജും കണ്ണീർവാതക പ്രയോഗവും നടത്തിയിരുന്നു. നീറ്റ് ഉൾപ്പെടെയുള്ള ചോദ്യപേപ്പർ ചോർച്ചയിൽ പ്രധാന്റെ രാജി ആവശ്യപ്പെടുന്ന സി.ജെ.പി, സുരക്ഷാ സേനയുടെ നടപടിയിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

    മറുഭാഗത്ത്, പ്രതിഷേധക്കാർ ക്രമസമാധാനം തകർക്കുന്ന രീതിയിലും അക്രമസ്വഭാവത്തോടെയുമാണ് പെരുമാറിയതെന്ന് ആരോപിച്ച ഡൽഹി പോലീസ്, പോലീസുകാർക്ക് നേരെ കല്ലെറിയുകയും വാഹനങ്ങൾ തകർക്കുകയും വലിയ തോതിലുള്ള അക്രമങ്ങൾ അഴിച്ചുവിടുകയും ചെയ്തതായി വ്യക്തമാക്കി. മുതിർന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ 118 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റതായി സേന അറിയിച്ചു.

    പ്രതിഷേധം ആരംഭിച്ചയുടൻ ‘എക്‌സ്’ പ്ലാറ്റ്‌ഫോമിലൂടെ പ്രതികരിച്ച രാഹുൽ ഗാന്ധി, പ്രതിഷേധക്കാർക്ക് നേരെയുണ്ടായ “ക്രൂരതയ്ക്ക്” സർക്കാരിൽ നിന്ന് മറുപടി തേടുകയാണ് കോൺഗ്രസിന്റെ ലക്ഷ്യമെന്ന് പറഞ്ഞു. സി.ജെ.പിയുടെ ആവശ്യത്തിനും അപ്പുറം കടന്ന് പ്രധാനമന്ത്രി മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും രാജിയും അദ്ദേഹം ആവശ്യപ്പെട്ടു.

    “ഇന്നലെ യുവവിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ക്രൂരതകൾക്ക് പ്രധാനമന്ത്രി മോദിയിൽ നിന്ന് മറുപടി തേടിയാണ് ഞങ്ങൾ അദ്ദേഹത്തിന്റെ വസതിയിലേക്ക് മാർച്ച് ചെയ്തത്. ഗവൺമെന്റ് യാതൊരു ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറല്ല, പാർലമെന്റിൽ ഇതേക്കുറിച്ച് ചർച്ച നടത്താനും അവർക്ക് താല്പര്യമില്ല. ഇന്ത്യയിലെ യുവാക്കളുടെ ഭാവി തകർത്തതിന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജി വെക്കണം,” അദ്ദേഹം കുറിച്ചു.

    കോൺഗ്രസിന്റെ പ്രകടനത്തിൽ അമ്പരന്ന ഡൽഹി പോലീസ്, പ്രധാനമന്ത്രിയുടെ വസതിയിലേക്ക് കൂടുതൽ സേനയെ അയക്കുകയും പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുക്കാൻ തുടങ്ങുകയും ചെയ്തു. ബി.ജെ.പി കോൺഗ്രസിനെതിരെ പ്രധാനമന്ത്രിയുടെ സുരക്ഷ അപകടത്തിലാക്കുന്നുവെന്ന ആരോപണം ഉന്നയിച്ചെങ്കിലും, പ്രതിഷേധം സമാധാനപരമായാണ് നടക്കുന്നതെന്ന് സ്ഥലത്തുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ വാദിച്ചു.

    “പ്രധാനമന്ത്രി പാർലമെന്റിൽ ഇല്ല. ഇന്നലെയും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അദ്ദേഹം പാർലമെന്റിൽ നിന്ന് മടങ്ങി. ഞങ്ങളുടെ ശബ്ദം കേൾക്കാൻ ഞങ്ങൾ എവിടെ പോകും? സമാധാനപരമായ രീതിയിലാണ് ഈ പ്രതിഷേധം നടക്കുന്നത്,” കോൺഗ്രസ് എം.പി മാണിക്കം ടാഗോർ പറഞ്ഞു.

    പ്രതിഷേധം ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി ജിതേന്ദ്ര സിംഗ് സ്ഥലം സന്ദർശിക്കുകയും രാഹുൽ ഗാന്ധിയോട് സംസാരിക്കുകയും ചെയ്തു. ഇരുനേതാക്കളും മിനിറ്റുകളോളം സംസാരിച്ചു, ഇവരുടെ സംഭാഷണം പ്രതിഷേധ സ്ഥലത്തുണ്ടായിരുന്ന ഒരാൾ റെക്കോർഡുചെയ്യുകയും ചെയ്തു. സിംഗ് പിന്നീട് ആഭ്യന്തരമന്ത്രി അമിത് ഷായെയും മറ്റ് മന്ത്രിമാരെയും കണ്ടതായി വിവരമുണ്ട്.

    സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും മുതിർന്ന എൻ.സി.പി (ശരദ്ചന്ദ്ര പവാർ) നേതാവ് സുപ്രിയ സുലെയും വൈകുന്നേരത്തോടെ പ്രതിഷേധത്തിൽ പങ്കുചേർന്നു. എന്നാൽ പ്രതിപക്ഷ കൂട്ടായ്മയിലെ ഭിന്നത വ്യക്തമാക്കിക്കൊണ്ട്, സി.ജെ.പി പ്രക്ഷോഭത്തിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ബി.ജെ.പി തന്നെ പ്രേരിപ്പിച്ചു ചെയ്യിക്കുന്നതാണ് കോൺഗ്രസിന്റെ പ്രതിഷേധമെന്ന് എ.എ.പി ആരോപിച്ചു.

    പാർലമെന്റ് നടപടികൾ നിർത്തിവെച്ചു
    തിങ്കളാഴ്ച മൺസൂൺ സമ്മേളനം ആരംഭിച്ചതുമുതൽ രണ്ട് ദിവസവും പാർലമെന്റ് നടപടികൾ നേരത്തെ തന്നെ നിർത്തിവെച്ചു. ചോദ്യപേപ്പർ ചോർച്ചയും സി.ജെ.പിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധവും രണ്ട് ദിവസവും സഭയിൽ ഉന്നയിക്കാൻ കോൺഗ്രസ് ശ്രമിച്ചെങ്കിലും നേതാക്കളെ സംസാരിക്കാൻ അനുവദിച്ചില്ലെന്ന് അവർ ആരോപിച്ചു.

    “മർദ്ദനമേറ്റ വിദ്യാർത്ഥികളുടെ വിഷയം ഉന്നയിക്കാനാണ് ഇന്ന് ഞങ്ങൾ ആഗ്രഹിച്ചത്. അവർക്ക് നേരെ ലാത്തിച്ചാർജ്ജ് നടത്തി, കണ്ണീർവാതകം പ്രയോഗിച്ചു, അവരെ ക്രൂരമായി മർദ്ദിച്ചു, അവരിൽ പലരും ഇപ്പോൾ ആശുപത്രികളിലാണ്. ഈ അനീതിക്കും ക്രൂരതകൾക്കും അവർക്ക് മേലുള്ള സമ്മർദ്ദങ്ങൾക്കുമെതിരെ പാർലമെന്റിൽ ശബ്ദമുയർത്താൻ ഞങ്ങൾ ആഗ്രഹിച്ചു. സംസാരിക്കാൻ സമയം ചോദിച്ചിരുന്നു, എന്നാൽ എഴുന്നേറ്റുനിന്ന് ഒരു വാക്ക് പറഞ്ഞപ്പോഴേക്കും മൈക്രോഫോൺ ഓഫ് ചെയ്തു. ഇതാണോ ജനാധിപത്യം? ജനാധിപത്യത്തിൽ ചർച്ചകൾ നടത്താനോ പ്രതിപക്ഷത്തെ കേൾക്കാനോ നിങ്ങൾ ആഗ്രഹിക്കുന്നില്ലെങ്കിൽ പിന്നെ ഞങ്ങൾ എവിടെ പോകണം?” രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയായ ഖാർഗെ പാർലമെന്റിന് പുറത്ത് പറഞ്ഞു.

    സി.ജെ.പി പ്രതിനിധികൾ തിങ്കളാഴ്ച ജെ. പി. നദ്ദയുമായി രണ്ട് റൗണ്ട് ചർച്ചകൾ നടത്തിയിരുന്നു. കൂടാതെ തിങ്കളാഴ്ചത്തെ മാർച്ചിൽ പരിക്കേറ്റ പ്രതിഷേധക്കാരെ കാണാൻ ആരോഗ്യവകുപ്പ് മന്ത്രി റാം മനോഹർ ലോഹ്യ (RML), ലേഡി ഹാർഡിംഗ് ആശുപത്രികൾ ചൊവ്വാഴ്ച സന്ദർശിക്കുകയും ചെയ്തു. പ്രതിഷേധക്കാരുമായി ചർച്ച നടത്താനും അവരുടെ ആവശ്യങ്ങൾ കേൾക്കാനും സർക്കാർ സന്നദ്ധമാണെന്നും എന്നാൽ അക്രമ സംഭവങ്ങൾ സഹിക്കില്ലെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

    ചൊവ്വാഴ്ച പ്രധാനമന്ത്രി മോഡിയും നീറ്റ് പേപ്പർ ചോർച്ചയെക്കുറിച്ച് സംസാരിക്കുകയും ഇത്തരം സംഭവങ്ങൾ തടയുന്നത് ഒരു ദേശീയ ഉത്തരവാദിത്തമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. “നിയമനിർമ്മാണ കാര്യങ്ങളിൽ പിന്തുണ നൽകാൻ എൻ.ഡി.എ ഘടകകക്ഷികളോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാമെങ്കിലും, രാജ്യത്തിന്റെ ഭാവിക്കും യുവാക്കളുടെ ക്ഷേമത്തിനുമായി പ്രവർത്തിക്കാൻ എല്ലാ എം.പിമാർക്കും പങ്കാളിത്ത ഉത്തരവാദിത്തമുണ്ടെന്നും, പാർലമെന്റിൽ ക്രിയാത്മകമായി പ്രവർത്തിക്കാൻ പ്രതിപക്ഷ പാർട്ടികളോട് അഭ്യർത്ഥിക്കുകയും ചെയ്തു,” എൻ.ഡി.എ പാർലമെന്ററി പാർട്ടി യോഗത്തിലെ വിവരങ്ങൾ വിശദീകരിച്ചുകൊണ്ട് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു പറഞ്ഞു.

    നീറ്റ് പേപ്പർ ചോർച്ചയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്ന ഉടൻ തന്നെ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും അതിന് കാരണക്കാരായവരെ അറസ്റ്റ് ചെയ്യുകയും വേഗത്തിലുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്തിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

    View this post on Instagram

    A post shared by The Malayalam News (@themalnews)

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    CJP Congress Protest Rahul Gandhi
    Latest News
    നീറ്റ് വിവാദം: ഡൽഹിയിൽ നാടകീയ രംഗങ്ങൾ; കസ്റ്റഡിയിലെടുത്ത രാഹുൽ ഗാന്ധിയെ വിട്ടയച്ചു, പ്രക്ഷോഭം തുടരും
    21/07/2026
    അംബാസഡർ ഡോ. സുഹേൽ അജാസ് ഖാന് യാത്രയയപ്പ്, ഫോര്‍ക്ക റിയാദിന്റെ ആദരവ്
    21/07/2026
    രാഹുൽ ഗാന്ധിയെ നിലത്തിട്ട് വലിച്ചിഴച്ച് പോലീസ്, പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽനിന്ന് കോൺഗ്രസ് നേതാക്കളെ മാറ്റി
    21/07/2026
    രണ്ടാം ദിവസവും ദൽഹിയിൽ പ്രതിഷേധം ശക്തം; ജന്തർ മന്ദിറിൽ പ്രക്ഷോഭവുമായി വിദ്യാർത്ഥികളും സി.ജെ.പിയും
    21/07/2026
    യു.എൻ.എ സൗദി ഘടകം ‘എയ്ഞ്ചൽസ് മീറ്റ്’ ശ്രദ്ധേയമായി
    21/07/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.