പാലക്കാട്: ജില്ലയിൽ മെയ് 6 മുതൽ 8 വരെ ഉയർന്ന താപനില 39°C വരെ (സാധാരണയെക്കാൾ 2 4°C കൂടുതൽ) ഉയരാൻ സാധ്യതയുളളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ജില്ലയിൽ മെയ് 8 വരെ നിലവിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ തുടരുമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഡോ. എസ് ചിത്ര അറിയിച്ചു.
പ്രൊഫഷണൽ കോളെജുകൾ, മെഡിക്കൽ കോളെജുകൾ ഉൾപ്പടെയുളള വിദ്യഭ്യാസസ്ഥാപനങ്ങൾ ട്യൂട്ടോറിയൽസ്, അഡീഷണൽ ക്ലാസുകൾ, സമ്മർ ക്ലാസുകൾ എന്നിവ മെയ് 8 വരെ അടച്ചിടാനും, ഓൺലൈനായി മാത്രം പ്രവർത്തനം നടത്താനുമാണ് നിർദ്ദേശം. കായിക പരിപാടികൾ, പരേഡുകൾ എന്നിവ രാവിലെ 11 മുതൽ 3 വരെയുള്ള സമയം പാടുള്ളതല്ല.
പൊതുജനങ്ങൾ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും ജില്ല കലക്ടർ നിർദ്ദേശം നൽകി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group