അബുദാബി: എറണാകുളം പറവൂര്‍ സ്വദേശിയെ അബുദാബിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തി. പറവൂർ കാച്ചപ്പറമ്പിൽ ദിലീപ് കുമാർ – ബിന്ദു ദമ്പതികളുടെ മകൻ വിബിൻകുമാർ (26) ആണ് മരിച്ചത്. മുസഫഷാബിയ 12ലെ ഗ്രോസറി ജീവനക്കാരനായ വിബിൻ കുമാർ രാത്രി ജോലി കഴിഞ്ഞ് കിടന്നുറങ്ങിയതായിരുന്നു. ഉച്ചയ്ക്ക് 12ന് ഡ്യൂട്ടിക്ക് എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ അന്വേഷിച്ച് എത്തിയപ്പോഴാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. രണ്ടു വര്‍ഷമായി അബുദാബിയില്‍ എത്തിയിട്ട്. മൃതദേഹം ബനിയാസ് മോര്‍ച്ചറിയിൽ സൂക്ഷിക്കുകയാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നു വരുന്നു.