അമേഠി: ഉത്തർപ്രദേശിലെ അമേഠിയിൽ കോൺഗ്രസ് പാർട്ടി ഓഫീസിന് നേരെ ആക്രമണം. ഞായറാഴ്ച അർധരാത്രിയോടെയാണ് ചിലർ ആക്രമണം അഴിച്ചുവിട്ടത്. ഓഫീസിന് പുറത്ത് പാർക്ക് ചെയ്തിരുന്ന നിരവധി വാഹനങ്ങൾ നശിപ്പിച്ചു. തുടർന്ന് നിരവധി പ്രവർത്തകരെത്തി പ്രതിഷേധിച്ചു. അക്രമികളെ പിടികൂടുമെന്ന് പോലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group