Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, August 15
    Breaking:
    • ഇന്ത്യന്‍ സംഘടനകളുമായി എംബസി സഹകരിച്ച് പ്രവര്‍ത്തിക്കും: സൗദിയിലെ ഇന്ത്യൻ അംബാസഡര്‍ വിപുൽ
    • കുടിവെള്ളം ദുരുപയോഗം ചെയ്താൽ 2 ലക്ഷം റിയാൽ വരെ പിഴ; കർശന നടപടിയുമായി സൗദി
    • തലസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രിയുടെ പരിപാടിയിൽ നിന്ന് വന്ദേമാതരം ഒഴിവാക്കി കേരള സർക്കാർ
    • ഹോർമുസ് കടലിടുക്ക് യു.എസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ഡൊണാൾഡ് ട്രംപ്; ഭീഷണികൾക്ക് വഴങ്ങില്ലെന്ന് ഇറാൻ
    • ഇറാനുമായുള്ള സംഘർഷം: അമേരിക്കയ്ക്ക് നഷ്ടമായത് ഡ്രോൺ ശേഖരത്തിന്റെ 25 ശതമാനം; നഷ്ടം 130 കോടി ഡോളർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»Gulf»Saudi Arabia

    എബോള; മൂന്നു രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശന വിലക്ക്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്26/06/2026 Saudi Arabia Gulf Health 1 Min Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Saudi flag
    Share
    WhatsApp Facebook Twitter Telegram LinkedIn

    ജിദ്ദ – എബോള വ്യാപനം തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി മൂന്നു ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശന വിലക്കേര്‍പ്പെടുത്തി. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഉഗാണ്ട, ദക്ഷിണ സുഡാന്‍ എന്നിവിടങ്ങളിലേക്കുള്ള സൗദി പൗരന്മാരുടെ യാത്ര താല്‍ക്കാലികമായി വിലക്കിയത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് എല്ലാത്തരം വിസകളും താല്‍ക്കാലികമായി നിര്‍ത്തിവെച്ചിട്ടുണ്ട്. മൂന്നു രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ക്ക് സൗദിയില്‍ പ്രവേശന വിലക്കും ഏര്‍പ്പെടുത്തി. സൗദിയില്‍ എത്തുന്നതിന് മുമ്പുള്ള 21 ദിവസത്തിനിടെ ഈ രാജ്യങ്ങളില്‍ ഒന്നില്‍ താമസിച്ച് മറ്റ് രാജ്യങ്ങള്‍ വഴി എത്തുന്നവര്‍ക്കും വിലക്ക് ബാധകമാണ്.

    സ്വദേശികളുടെയും രാജ്യത്ത് കഴിയുന്ന പ്രവാസികളുടെയും സന്ദര്‍ശകരുടെയും ആരോഗ്യ സംരക്ഷണം ഉറപ്പാക്കാനും ആഗോള ആരോഗ്യ സംരക്ഷണത്തിന് സഹായിക്കാനും സൗദിയിലെ ആരോഗ്യ അപകടസാധ്യത നിരീക്ഷണവും പ്രതികരണ സംവിധാനവും ബന്ധപ്പെട്ട ആഭ്യന്തര, അന്തര്‍ദേശീയ വകുപ്പുളുമായി തുടര്‍ച്ചയായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. എബോള വ്യാപനം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളുടെ അയല്‍ രാജ്യങ്ങളായ റുവാണ്ട, ബുറുണ്ടി, ടാന്‍സാനിയ, കോംഗോ റിപ്പബ്ലിക് (ബ്രാസാവില്ലെ) എന്നിവിടങ്ങളില്‍ നിന്ന് സൗദിയിലേക്ക് വരുന്നവര്‍ക്ക് പ്രവേശന കവാടങ്ങളില്‍ സ്‌ക്രീനിംഗ് നടപടിക്രമങ്ങള്‍, ആരോഗ്യ നിരീക്ഷണം, മുന്‍കൂട്ടിയുള്ള ആരോഗ്യ പ്രതികരണ സംവിധാനങ്ങള്‍ എന്നിവ ശക്തമാക്കിക്കൊണ്ട് മുന്‍കരുതല്‍ നടപടികള്‍ നേരത്തെ കര്‍ശനമാക്കിയിരുന്നു. ഈ മുന്‍കരുതല്‍ നടപടികള്‍ നടപ്പാക്കിയതിനുശേഷം സൗദിയില്‍ സ്ഥിരീകരിച്ചതോ സംശയിക്കപ്പെടുന്നതോ ആയ എബോള കേസുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. പൊതുജനാരോഗ്യം സംരക്ഷിക്കാനും രോഗം പടര്‍ന്നുപിടിക്കാതിരിക്കാനുമുള്ള നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായി സ്വീകരിച്ച സാധാരണ പ്രതിരോധ നടപടിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി വ്യക്തമാക്കി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    DR Congo EBOLA South Sudan uganda Visa
    Latest News
    ഇന്ത്യന്‍ സംഘടനകളുമായി എംബസി സഹകരിച്ച് പ്രവര്‍ത്തിക്കും: സൗദിയിലെ ഇന്ത്യൻ അംബാസഡര്‍ വിപുൽ
    15/08/2026
    കുടിവെള്ളം ദുരുപയോഗം ചെയ്താൽ 2 ലക്ഷം റിയാൽ വരെ പിഴ; കർശന നടപടിയുമായി സൗദി
    15/08/2026
    തലസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷം: മുഖ്യമന്ത്രിയുടെ പരിപാടിയിൽ നിന്ന് വന്ദേമാതരം ഒഴിവാക്കി കേരള സർക്കാർ
    15/08/2026
    ഹോർമുസ് കടലിടുക്ക് യു.എസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ഡൊണാൾഡ് ട്രംപ്; ഭീഷണികൾക്ക് വഴങ്ങില്ലെന്ന് ഇറാൻ
    15/08/2026
    ഇറാനുമായുള്ള സംഘർഷം: അമേരിക്കയ്ക്ക് നഷ്ടമായത് ഡ്രോൺ ശേഖരത്തിന്റെ 25 ശതമാനം; നഷ്ടം 130 കോടി ഡോളർ
    14/08/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version