റിയാദ് – ശറൂറയില്‍ നിന്ന് മജ്മയിലേക്ക് പോകുന്നതിനിടെ മരുഭൂമിയില്‍ കാണാതായ സൗദി യുവാവ് അബ്ദുല്‍അസീസ് അല്‍മുതൈരിയെ (32) ഏഴു ദിവസത്തിനു ശേഷം മരിച്ച നിലയില്‍ കണ്ടെത്തി. മരുഭൂമിയില്‍ കാണാതാകുന്നവര്‍ക്കും വഴിതെറ്റിയും വാഹനം മണലില്‍ താഴ്ന്നും കേടായും മറ്റും കുടുങ്ങുന്നവര്‍ക്കും വേണ്ടി വേണ്ടി തിരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും നടത്തുന്ന വളണ്ടിയര്‍ സംഘങ്ങള്‍ നടത്തിയ തിരച്ചിലുകളിലൂടെയാണ് യുവാവിനെ മരുഭൂമിയില്‍ മരിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. വാദിദവാസിര്‍-ശറൂറ റോഡിനു സമീപം യുവാവിന്റെ കാര്‍ നേരത്തെ കണ്ടെത്തിയിരുന്നു. ഇത് തിരച്ചില്‍ പ്രദേശം ചുരുക്കാനും സമീപ പ്രദേശങ്ങളില്‍ തിരച്ചില്‍ കേന്ദ്രീകരിക്കാനും സഹായിച്ചു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



