Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Sunday, March 1
    Breaking:
    • ഗൾഫ് ഭീതിയിൽ; ആശങ്കയുടെ മുൾമുനയിൽ ലക്ഷക്കണക്കിന് പ്രവാസികൾ
    • മോദിയുടെ തിരക്കിട്ട ഇസ്രായേല്‍ സന്ദര്‍ശനം എന്തിന്? ഒമാന്‍ തീരത്തെ ഡുക്കം പോര്‍ട് ഇന്ത്യ ഇസ്രായേലിന് സൈനികമായി ഉപയോഗിക്കാന്‍ അനുവാദം കൊടുത്തോ? സംശയമുന്നയിച്ച് സജി മാര്‍ക്കോസ്
    • ‌ഖത്തറിൽ എല്ലാ പൊതുപരിപാടികളും നിർത്തിവെച്ചു; സുരക്ഷാ സാഹചര്യം പരിഗണിച്ച് അധികൃതരുടെ അടിയന്തര നടപടി
    • ഹോർമുസ് കടലിടുക്ക് അടച്ചു പൂട്ടി ഇറാൻ ; ആഗോള എണ്ണവിപണി സ്തംഭനത്തിലേക്ക്, വില കുതിച്ചുയർന്നേക്കും?
    • പാം ജുമൈറയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയതായി ദുബൈ സിവിൽ ഡിഫൻസ്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»India

    മോദിയുടെ തിരക്കിട്ട ഇസ്രായേല്‍ സന്ദര്‍ശനം എന്തിന്? ഒമാന്‍ തീരത്തെ ഡുക്കം പോര്‍ട് ഇന്ത്യ ഇസ്രായേലിന് സൈനികമായി ഉപയോഗിക്കാന്‍ അനുവാദം കൊടുത്തോ? സംശയമുന്നയിച്ച് സജി മാര്‍ക്കോസ്

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/03/2026 India Oman Social Media 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഒമാന്‍ തീരത്തെ ഡുക്കം പോര്‍ട്
    Share
    WhatsApp Facebook Twitter Telegram LinkedIn

    മനാമ- ഇന്ത്യ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒമാന്‍ തീരത്തെ ഡുക്കം പോര്‍ട് സൈനികമായി ഉപയോഗിക്കുന്നതിനു ഇസ്രായിലിനു അനുവാദം കൊടുത്തോയെന്ന് അധികൃതര്‍ വ്യക്തമാക്കണമെന്ന് എഴുത്തുകാരനും യാത്രികനും സോഷ്യല്‍മീഡിയാ ആക്ടിവിസ്റ്റുമായ സജിമാര്‍ക്കോസ്.

    ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതീവ തന്ത്രപ്രധാനമായ, ഈ പോര്‍ട്ടില്‍ ഇന്ത്യന്‍ പടക്കപ്പലുകള്‍ക് ‘റൈറ്റ്‌സ് ടു ഓപ്പറേഷന്‍’ ഉള്ളതാണ്. നമ്മുടെ സൈനിക സാന്നിധ്യമുള്ള ഡുക്കം പോര്‍ട്ടില്‍ നിന്നും കടല്‍ കടന്നാല്‍ വെറും 800 കിലോമീറ്റര്‍ ദൂരെയാണ് ഇറാന്‍. ആധുനിക മിസൈല്‍ സംവിധാനമുള്ള ഇന്ത്യയുടെ ഐ.എന്‍.എസ് ത്രികാന്ത് ഈ പോര്‍ട്ടിലാണ് ബര്‍ത്ത് ചെയ്തിരിക്കുന്നത്- സജി മാര്‍ക്കോസ് വ്യക്തമാക്കി.
    ലോകനേതാക്കള്‍ പോകാന്‍ മടിക്കുന്ന കൊലയാളി രാജ്യമായ ഇസ്രായേലില്‍ എന്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തിരക്കിട്ടു സന്ദര്‍ശിച്ചുവെന്നും അക്കാര്യം ജനങ്ങളോട് പറയാന്‍ പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    സജി മാര്‍ക്കോസ്

    ഫെയ്‌സ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപം:
    ”കണക്കറ്റ് ആണവായുധങ്ങള്‍നിര്‍മ്മിച്ചു സൂക്ഷിക്കുന്ന ഒരു രാജ്യവും, രഹസ്യമായി ആണവായുധങ്ങള്‍ ഉണ്ടാക്കി മണ്ണിനടിയില്‍ സൂക്ഷിക്കുന്ന മറ്റൊരു രാജ്യവും ചേര്‍ന്ന്, ആണവായുധം ഉണ്ടാക്കിയേക്കാം എന്ന് ആരോപിച്ച് മറ്റൊരു പരമാധികാരാജ്യത്തെ ആക്രമിക്കുന്നു. ആക്രമിക്കുന്ന ഒരു രാജ്യം കഴിഞ്ഞ അമ്പതു വര്ഷങ്ങള്‍ക്കുളില്‍ 22 രാജ്യങ്ങളെ ആക്രമിക്കുകയോ, സര്‍ക്കാരുകളെ മറിച്ചിടുകയോ, ചെയ്ത ഭീകര രാജ്യമാണ്. നേറ്റോയെന്ന ഭീകര സൈനിക സഖ്യം ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ മനുഷ്യരെ കൊന്നു കളഞ്ഞ രാജ്യം. മറ്റൊന്ന് കഴിഞ്ഞ രണ്ട് വര്ഷം കൊണ്ട് ഏതാണ്ട് ഇരുപതിനായിരം കുഞ്ഞുങ്ങളെ കൊന്നു കളഞ്ഞ ഏഴോളം സമീപരാജ്യങ്ങളെ ആക്രമിച്ച രാജ്യം. ലോക സമാധാനത്തിനു ഭീഷിണി ആയ ഇവര്‍ പറയുന്നു, മറ്റൊരു രാജ്യം ഭാവിയില്‍ പ്രശ്‌നമായേക്കാം , – അവരെ ഇല്ലാതാക്കിയാല്‍ ലോകത്ത് സമാധാനം പുലരും എന്നും. ഇതെല്ലാം വിശ്വസിക്കുന്ന മനുഷ്യര്‍ ധാരാളമുണ്ട് താനും. മിഡില്‍ ഈസ്റ്റില്‍ സമാധാനം പുലരണമെങ്കില്‍ ഇസ്രായേല്‍ ഒരു വംശീയ- സയണിസ്റ്റ് രാജ്യമല്ലാതെ , ഒരു ജനാധിപത്യ രാജ്യമാകണം. ലോകത്ത് സമാധാനം പുലരണമെങ്കില്‍ അമേരിക്കന്‍ ഫോറിന്‍ പോളിസി മാറണം. രണ്ടും സംഭവിക്കും – ഇന്നല്ലെങ്കില്‍ നാളെ.

    അതുപോലെ ലോക നേതാക്കള്‍ പോകാന്‍ മടിക്കുന്ന, അറസ്റ്റ് വാറന്റുള്ള നേതാവ് ഭരിക്കുന്ന കൊലയാളി രാജ്യമായ ഇസ്രായേലില്‍ എന്തിനു തിരക്കിട്ട സന്ദര്‍ശിച്ചു എന്നു ജനങ്ങളോട് നമ്മുടെ പ്രധാനമന്ത്രി പറയേണ്ടതുണ്ട്. ഇന്ത്യ ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഒമാന്‍ തീരത്തെ ഡുക്കം പോര്‍ട്ട് സൈനികമായി ഉപയോഗിക്കുന്നതിനു ഇസ്രായേലിനു അനുവാദം കൊടുത്തുവോയെന്ന് വ്യക്തമാക്കണം. അതീവ തന്ത്രപ്രധാനമായ, ഈ പോര്‍ട്ടില്‍ ഇന്ത്യന്‍ പടക്കപ്പലുകള്‍ക് ‘റൈറ്റ്‌സ് ടു ഓപ്പറേഷന്‍’ ഉള്ളതാണ്, നമ്മുടെ സൈനിക സാന്നിധ്യമുള്ള ഡുക്കം പോര്‍ട്ടില്‍ നിന്നും കടല്‍ കടന്നാല്‍ വെറും 800 കിലോമീറ്റര്‍ ദൂരെയാണ് ഇറാന്‍. ആധുനിക മിസൈല്‍ സംവിധാനമുള്ള ഇന്ത്യയുടെ ഐ.എന്‍.എസ് ത്രികാന്ത് ഈ പോര്‍ട്ടിലാണ് ബര്‍ത്ത് ചെയ്തിരിക്കുന്നത്
    ഇന്നലെ വരെ ഇല്ലാതിരുന്ന ഒരു പുരസ്‌കാരം ഇസ്രായേല്‍ പെട്ടെന്ന് തട്ടിക്കൂട്ടി ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് നല്‍കിയത് എന്തിന്റെ പ്രതിഫലമായിരുന്നു? ഒമാനും സൗദിയും യു എ യും അവരുടെ പരമോന്നത സിവിലിയന്‍ ബഹുമതി നല്‍കി ഇന്ത്യന്‍ പ്രധാനമന്ത്രിയെ ആദരിച്ചിട്ടുണ്ട്. അതുപോലെ ഇസ്രായേലിലെ പരമോന്നത ബഹുമതിയായ , പ്രസിഡന്റ് സമ്മാനിക്കുന്ന ‘പ്രാസ് യിസ്രായേല്‍’ ലഭിക്കുവാന്‍ അര്‍ഹതയുള്ള ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക് താരതമ്യേന നിലവാരം കുറഞ്ഞ Speaker of the Knesset Medal , അതും സ്പീക്കറിനെക്കൊണ്ട് കൊടുപ്പിച്ചത് മൂലം ഇന്ത്യയെ അപമാനിച്ചിരിക്കുന്നു. 1.5 ബില്യണ് ജനത്തെ അപമാനിച്ചിരിക്കുന്നു. ഇതെല്ലാം എന്തിന്റെ പ്രതിഫലമായിരുന്നു ഇന്ത്യന്‍ ജനതയോട് പറയുവാന്‍ നമ്മുടെ പ്രധാനമന്ത്രിക്ക് ബാധ്യതയുണ്ട്.”

    https://www.facebook.com/1670783550/posts/10227571824195791/?rdid=kcPW09qI689V7cEv#

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Duqm Port India Israel Israel - Iran War Narendra Modi Oman
    Latest News
    ഗൾഫ് ഭീതിയിൽ; ആശങ്കയുടെ മുൾമുനയിൽ ലക്ഷക്കണക്കിന് പ്രവാസികൾ
    01/03/2026
    മോദിയുടെ തിരക്കിട്ട ഇസ്രായേല്‍ സന്ദര്‍ശനം എന്തിന്? ഒമാന്‍ തീരത്തെ ഡുക്കം പോര്‍ട് ഇന്ത്യ ഇസ്രായേലിന് സൈനികമായി ഉപയോഗിക്കാന്‍ അനുവാദം കൊടുത്തോ? സംശയമുന്നയിച്ച് സജി മാര്‍ക്കോസ്
    01/03/2026
    ‌ഖത്തറിൽ എല്ലാ പൊതുപരിപാടികളും നിർത്തിവെച്ചു; സുരക്ഷാ സാഹചര്യം പരിഗണിച്ച് അധികൃതരുടെ അടിയന്തര നടപടി
    01/03/2026
    ഹോർമുസ് കടലിടുക്ക് അടച്ചു പൂട്ടി ഇറാൻ ; ആഗോള എണ്ണവിപണി സ്തംഭനത്തിലേക്ക്, വില കുതിച്ചുയർന്നേക്കും?
    01/03/2026
    പാം ജുമൈറയിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയതായി ദുബൈ സിവിൽ ഡിഫൻസ്
    01/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version