Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, October 13
    Breaking:
    • കുവൈത്തിൽ മരുന്ന് വിതരണത്തിൽ നൂതന സംവിധാനം; വെൻഡിങ് മെഷീനുകൾ വഴി മരുന്നുകൾ
    • ഗാസ വെടിനിര്‍ത്തല്‍ കരാര്‍ രേഖയില്‍ ട്രംപും മധ്യവര്‍ത്തികളും ഒപ്പുവെച്ചു
    • ജീവകാരുണ്യ മേഖലയിലെ മാതൃകാ സേവനത്തിനുള്ള കൊല്ലം പ്രീമിയർ ലീഗിന്റെ പ്രഥമ പുരസ്കാരം വെളിയിൽ നസീറിന്
    • ഇസ്രായിൽ പാർലമെന്റിൽ ട്രംപിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു, ഇടതുപക്ഷ എം.പിമാരെ പുറത്താക്കി
    • സൗദിയില്‍ വരും മാസങ്ങളില്‍ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    യുദ്ധത്തിലൂടെ നേടാനാകാത്തത് സമാധാനത്തിലൂടെ സാധ്യമായി; 20 ഇസ്രായിലി ബന്ദികളെ ഇസ്രായിലിന് തിരികെ ലഭിച്ചു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്13/10/2025 World Gaza Israel Latest 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഇസ്രായിലി ബന്ദികളെ മോചിപ്പിച്ചതായുള്ള പ്രഖ്യാപനം കേട്ട് തെല്‍അവീവിലെ ഹോസ്റ്റേജ് സ്‌ക്വയറില്‍ തടിച്ചുകൂടിയ ജനക്കൂട്ടം ആഹ്ലാദപ്രകടനം നടത്തുന്നു
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – രണ്ടു വര്‍ഷം നീണ്ട വിനാശകരമായ യുദ്ധത്തിലൂടെ നേടാനാകാത്തത് സമാധാന കരാറിലൂടെ അവസാനം കൈവരിക്കാന്‍ ഇസ്രായിലിന് സാധിച്ചു. സ്ത്രീകളും കുട്ടികളുമടക്കം 67,000 ലേറെ ഫലസ്തീനികളെ കൂട്ടക്കുരുതി നടത്തിയിട്ടും ഗാസയെ മുച്ചൂടും തകര്‍ത്ത് തരിപ്പണമാക്കിയിട്ടും ലക്ഷക്കണക്കിന് ഫലസ്തീനികളെ പലതവണ മാറിമാറി പലായനം ചെയ്യാന്‍ നിര്‍ബന്ധിച്ചിട്ടും ഒരു ബന്ദിയെ പോലും ഇസ്രായില്‍ സൈന്യത്തിന് ജീവനോടെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. തങ്ങളുടെ പക്കലുള്ള, ജീവിച്ചിരിക്കുന്ന 20 ഇസ്രായിലി ബന്ദികളെയും രണ്ടു സംഘങ്ങളായി ഹമാസ് ഇന്ന് റെഡ് ക്രോസ് വഴി ഇസ്രായിലിന് കൈമാറി. ആദ്യ സംഘത്തില്‍ ഏഴു പേരും രണ്ടാമത്തെ സംഘത്തില്‍ പതിമൂന്നു പേരുമാണുണ്ടായിരുന്നത്. ലോകത്തെ മുഴുവന്‍ ധിക്കരിച്ച്, അമേരിക്കയുടെ അന്ധമായ പിന്തുണയിലൂടെ ഹമാസിനെ ഉന്മൂലനം ചെയ്യുമെന്നും ബന്ദികളെ മുഴുവന്‍ തിരികെ എത്തിക്കുമെന്നും വീമ്പിളിക്കിയാണ് നെതന്യാഹു ഉന്മൂലന യുദ്ധം തുടര്‍ന്നത്. ഈ രണ്ടു ലക്ഷ്യങ്ങളും കൈവരിക്കുന്നതില്‍ നെതന്യാഹു അമ്പേ പരാജയപ്പെട്ടു.

    ഇസ്രായില്‍ ജയിലുകളില്‍ നിന്ന് വിട്ടയച്ച ഫലസ്തീനി തടവുകാരെ റാമല്ലയില്‍ ബന്ധുക്കള്‍ അടക്കമുള്ളവര്‍ ചേര്‍ന്ന് സ്വീകരിക്കുന്നു

    ഹമാസിന്റെ പക്കല്‍ ഇനി ജീവിച്ചിരിക്കുന്ന ബന്ദികളില്ലെന്ന് ഇസ്രായിലിന്റെ ചാനല്‍ 12 പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമാധാന പദ്ധതി നടപ്പിലാക്കി ബന്ദികളെ കൈമാറിയതായി ഹമാസ് വ്യക്തമാക്കി. വെള്ളവും ഭക്ഷണവും വൈദ്യുതിയും മരുന്നുകളും വിലക്കിയും ഇടതടവില്ലാതെ വ്യോമാക്രമണം നടത്തിയും ഗാസയെ ഇസ്രായില്‍ നരകമാക്കി മാറ്റിയിട്ടും ഹമാസ് വിട്ടയച്ച ബന്ദികള്‍ സുഖമായിരിക്കുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ബന്ദി കൈമാറ്റ കരാറിന്റെ ഭാഗമായി ഗാസയില്‍ നിന്ന് മോചിതരായ ശേഷം ഇരട്ടകളായ സിവ് ബെര്‍മനും ഗാലി ബെര്‍മനും ഇസ്രായിലി റഈം ബേസില്‍ കണ്ടുമുട്ടുന്നു

    ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ ഭാഗമായി ജീവപര്യന്തം അടക്കം ദീര്‍ഘകാല തടവ് ശിക്ഷ അനുഭവിക്കുന്ന 154 ഫലസ്തീന്‍ തടവുകാരെ ഇസ്രായില്‍ ജയിലുകളില്‍ നിന്ന് മോചിപ്പിച്ചതായും ഇവര്‍ ഈജിപ്തിലെത്തിയതായും ഇവരെ പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് നാടുകടത്തുമെന്നും ഹമാസിനു കീഴിലെ പ്രിസണേഴ്‌സ് അഫയേഴ്‌സ് ഓഫീസ് അറിയിച്ചു. ജീവപര്യന്തവും ദീര്‍ഘകാല തടവും അനുഭവിക്കുന്ന 96 ഫലസ്തീനികളെ ഒഫര്‍ ജയിലില്‍ നിന്ന് വിട്ടയച്ചു. ഇവര്‍ റാമല്ലയില്‍ എത്തി. തനിക്ക് അഞ്ചു മക്കളുണ്ടെന്നും ഇവരെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണെന്നും ഇരുപത്തിനാലു വര്‍ഷം നീണ്ട ജയില്‍ ജീവിതത്തിനു ശേഷം മോചിതനായ ഫലസ്തീനി പറഞ്ഞു. ജയില്‍ മോചിതരായവരെ സ്വീകരിക്കാന്‍ ബന്ധുക്കളും നാട്ടുകാരും അടക്കമുള്ള വന്‍ജനാവലി റാമല്ല കള്‍ച്ചറല്‍ പാലസില്‍ ഏറെ നേരത്തെ തന്നെ എത്തിയിരുന്നു. റെഡ് ക്രസന്റ് ബസുകളില്‍ നിന്ന് സ്വാതന്ത്ര്യത്തിന്റെ പുതുപ്പുലരിയില്‍ ഉറ്റവരുടെയും ബന്ധുക്കളുടെയും സ്‌നേഹോഷ്മളതയിലേക്ക് ഫലസ്തീനി തടവുകാര്‍ പുറത്തിറങ്ങി. ദശകങ്ങള്‍ നീണ്ട വേര്‍പാടിനു ശേഷം ആദ്യമായി കണ്ടുമുട്ടിയവര്‍ പരസ്പരം ആശ്ലേഷിച്ചും വാരിപ്പുണര്‍ന്നും ചുംബനങ്ങള്‍ നല്‍കിയും കരച്ചിലടക്കാന്‍ പാടുപെട്ടും വികാരവായ്പുകള്‍ പ്രകടിപ്പിച്ചു.

    കരാറിന്റെ ആദ്യ ഘട്ടത്തിലെ വിശദാംശങ്ങള്‍ അനുസരിച്ച്, 2023 ഒക്ടോബര്‍ ഏഴിന് യുദ്ധം പൊട്ടിപ്പുറപ്പെട്ട ശേഷം ഗാസ മുനമ്പില്‍ നിന്ന് പിടികൂടിയ 1,718 പേരെയും ദീര്‍ഘനാളത്തെ തടവും ജീവപര്യന്തം തടവും അനുഭവിക്കുന്ന 250 ഫലസ്തീന്‍ തടവുകാരെയും ഇസ്രായില്‍ മോചിപ്പിക്കും.

    بالدموع والأحضان.. لقاء مؤثر بين الأسرى الفلسطينيين المفرج عنهم وذويهم في مدينة رام الله#العربية pic.twitter.com/scMDWPcx9m

    — العربية (@AlArabiya) October 13, 2025
    ഫലസ്തീനി ബന്ധികളെ മോചിപ്പിച്ചതിനു ശേഷമുള്ള രം​ഗങ്ങൾ

    الأسرى المحررون بصفقة التبادل يصلون رام الله pic.twitter.com/GMRYKqOet9

    — غزة الآن – Gaza Now (@nowgnna) October 13, 2025

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Gaza ceasefire Gaza Genocide Israel Israel Hostages trump peace
    Latest News
    കുവൈത്തിൽ മരുന്ന് വിതരണത്തിൽ നൂതന സംവിധാനം; വെൻഡിങ് മെഷീനുകൾ വഴി മരുന്നുകൾ
    13/10/2025
    ഗാസ വെടിനിര്‍ത്തല്‍ കരാര്‍ രേഖയില്‍ ട്രംപും മധ്യവര്‍ത്തികളും ഒപ്പുവെച്ചു
    13/10/2025
    ജീവകാരുണ്യ മേഖലയിലെ മാതൃകാ സേവനത്തിനുള്ള കൊല്ലം പ്രീമിയർ ലീഗിന്റെ പ്രഥമ പുരസ്കാരം വെളിയിൽ നസീറിന്
    13/10/2025
    ഇസ്രായിൽ പാർലമെന്റിൽ ട്രംപിന്റെ പ്രസംഗം തടസ്സപ്പെടുത്താന്‍ ശ്രമിച്ചു, ഇടതുപക്ഷ എം.പിമാരെ പുറത്താക്കി
    13/10/2025
    സൗദിയില്‍ വരും മാസങ്ങളില്‍ മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം
    13/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version