തെഹ്‌റാന്‍ – ഫെബ്രുവരി 28 ന് തെഹ്റാനില്‍ യു.എസ്-ഇസ്രായില്‍ വ്യോക്രമണത്തെ തുടര്‍ന്ന് ആരംഭിച്ച യുദ്ധത്തില്‍ 3,468 പേര്‍ കൊല്ലപ്പെട്ടതായി ഇറാന്‍ അറിയിച്ചു. സമീപകാല സംഘര്‍ഷത്തില്‍ 3,468 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതായി സര്‍ക്കാര്‍ നടത്തുന്ന വെറ്ററന്‍സ് ഫൗണ്ടേഷന്‍ തലവന്‍ അഹ്‌മദ് മൂസവി പറഞ്ഞു. ഏപ്രില്‍ 12 ന് ഫോറന്‍സിക് മെഡിസിന്‍ ഓര്‍ഗനൈസേഷന്‍ പ്രഖ്യാപിച്ച മുന്‍ കണക്കില്‍ 3,375 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യു.എസ് ആസ്ഥാനമായുള്ള എന്‍.ജി.ഒയായ ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സി ഏപ്രില്‍ 7 വരെ കുറഞ്ഞത് 3,636 പേര്‍ കൊല്ലപ്പെട്ടതായി കണക്കാക്കി. ഇതില്‍ 254 കുട്ടികള്‍ അടക്കം 1,701 പേര്‍ സിവിലിയന്മാരും 1,221 പേര്‍ സൈനികരുമാണ്. മറ്റ് 714 പേര്‍ ഏതു വിഭാഗത്തില്‍ പെട്ടവരാണെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സി വ്യക്തമാക്കിയിട്ടില്ല. യുദ്ധം അന്തിമമായി അവസാനിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള ചര്‍ച്ചകള്‍ ഉള്‍പ്പെടെ പാകിസ്ഥാന്‍ നയിക്കുന്ന മധ്യസ്ഥ ശ്രമത്തിന്റെ ഭാഗമായി ഏപ്രില്‍ 7-8 രാത്രിയില്‍ ഇറാനും അമേരിക്കയും ഇസ്രായിലും തമ്മില്‍ രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



