കയ്റോ – സാമൂഹികമാധ്യമങ്ങളില്‍ കൂടുതല്‍ റീച്ച് ലഭിക്കാനും വരുമാനം നേടാനും ലക്ഷ്യമിട്ട് അശ്ലീല വീഡിയോകള്‍ പ്രചരിപ്പിച്ച യുവബ്ലോഗര്‍ റോകി അഹ്മദ് എന്ന പേരില്‍ അറിയപ്പെടുന്ന റുഖയ്യ അഹ്മദ് അല്സ്വാഫിയെ ഈജിപ്ഷ്യന്‍ സുരക്ഷാ വകുപ്പുകള്‍ ന്യൂ കയ്റോയിലെ അല്‍രിഹാബ് ഡിസ്ട്രിക്ടില്‍ നിന്ന് അറസ്റ്റ് ചെയ്തു. കുറച്ചുകാലമായി റോകി അഹ്മദ് സമൂഹികമാധ്യമങ്ങളില്‍ വീഡിയോകള്‍ പോസ്റ്റ് ചെയ്തുവരികയായിരുന്നു.
എന്നാല്‍ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാനും കൂടുതല്‍ റീച്ച് ലഭിക്കാനും വരുമാനം നേടാനും ശ്രമിച്ച് അടുത്തിടെയായി ഇവര്‍ അസാന്മാര്ഗികത പ്രോത്സാഹിപ്പിക്കുന്ന അശ്ലീല വീഡിയോകള്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.
യുവതിയുടെ പക്കല്‍ നിന്ന് സുരക്ഷാ വകുപ്പുകള്‍ പിടിച്ചെടുത്ത മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോകളുടെയും ഫോട്ടോകളുടെയും വന്‍ ശേഖരം കണ്ടെത്തി. ഇതില്‍ ചില വീഡിയോകള്‍ ഇതിനകം സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചവയാണ്.
മറ്റു ചില വീഡിയോകള്‍ വരും മണിക്കൂറുകളില്‍ സാമൂഹികമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാന്‍ തയാറാക്കിയവയായിരുന്നു. പെട്ടെന്ന് പണം സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റോകി അഹ്മദ് അശ്ലീ വീഡിയോകള്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളില്‍ പോസ്റ്റ് ചെയ്തത്.
അസാന്മാര്ഗിതക്കും അധാര്‍മികതക്കും പ്രേരിപ്പിക്കുന്ന വീഡിയോകള്‍ പ്രചരിപ്പിക്കുന്ന വ്ളോഗര്‍ക്കെതിരെ ഈജിപ്ഷ്യന്‍ അഭിഭാഷകരില്‍ ഒരാള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് പരാതി നല്‍കുകയായിരുന്നു.