വാഷിംഗ്ടൺ: ഗാസയിൽ നിന്നുള്ളവർക്ക് എല്ലാ തരം സന്ദർശക വിസകളും താൽക്കാലികമായി നിർത്തിവച്ചതായി അമേരിക്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിസാ നടപടിക്രമങ്ങളുടെ സമഗ്രമായ പുനഃപരിശോധനയുടെ ഭാഗമായാണ് ഈ തീരുമാനം.
സമീപ ദിവസങ്ങളിൽ മെഡിക്കൽ, മാനുഷിക ആവശ്യങ്ങൾക്കായി ഗാസ നിവാസികൾക്ക് പരിമിതമായ എണ്ണം താൽക്കാലിക വിസകൾ നൽകിയിരുന്നു. എന്നാൽ, ഇനി മുതൽ ഗാസയിൽ നിന്നുള്ള എല്ലാ വിസാ അപേക്ഷകളും സമഗ്രമായി പരിശോധിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group