Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Tuesday, January 27
    Breaking:
    • ആറു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചെന്ന് അല്‍റാജ്ഹി
    • മക്കയിലും മദീനയിലും 17,000 ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന
    • പിതാവിനെ ആക്രമിക്കാനുള്ള ശ്രമം തടയുന്നതിനിടെ യുവഅഭിഭാഷകയെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി
    • പത്ത് വര്‍ഷത്തിനിടെ ജി.ഡി.പി 2.6 ട്രില്യണ്‍ റിയാലില്‍ നിന്ന് 4.7 ട്രില്യണ്‍ റിയാലായി ഉയര്‍ന്നുവെന്ന് അല്‍ഫാലിഹ്
    • പ്രായത്തെ അതിജീവിച്ച് റിയാദ് മാരത്തോണിൽ പങ്കെടുക്കാൻ ഇഎം ആദിത്യൻ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    സംഘര്‍ഷ സാധ്യത വര്‍ധിക്കുന്നു; മിഡില്‍ ഈസ്റ്റില്‍ നിന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ മാറ്റുന്നു

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്12/06/2025 World 3 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – ഇറാനുമായുള്ള നിലവിലെ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്നതിനിടെ മിഡില്‍ ഈസ്റ്റ് അപകടകരമായ സ്ഥലമാകാമെന്നതിനാല്‍ തന്റെ ഭരണകൂടം മിഡില്‍ ഈസ്റ്റില്‍ നിന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ മാറ്റുന്നതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ഇറാന് ആണവായുധം കൈവശം വെക്കാന്‍ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. മിഡില്‍ ഈസ്റ്റില്‍ ഉടനീളമുള്ള സ്ഥലങ്ങളില്‍ നിന്ന് യു.എസ് സൈനികരുടെ കുടുംബാംഗങ്ങള്‍ക്ക് സ്വമേധയാ പുറത്തുപോകാന്‍ അമേരിക്കന്‍ പ്രതിരോധ മന്ത്രി പീറ്റ് ഹെഗ്‌സെത്ത് അനുമതി നല്‍കിയിട്ടുണ്ടെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഞങ്ങളുടെ സൈനികരുടെയും അവരുടെ കുടുംബങ്ങളുടെയും സുരക്ഷക്ക് ഞങ്ങള്‍ മുന്‍ഗണന നല്‍കുന്നു. മിഡില്‍ ഈസ്റ്റിലെ വര്‍ധിച്ചുകൊണ്ടിരിക്കുന്ന പിരിമുറുക്കങ്ങള്‍ യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.

    ലോകമെമ്പാടുമുള്ള ഏത് ദൗത്യങ്ങളെയും എപ്പോള്‍ വേണമെങ്കിലും പിന്തുണക്കാനുള്ള നിരന്തരമായ സുസജ്ജത നിലനിര്‍ത്തുന്നതിന് അമേരിക്കന്‍ വിദേശ മന്ത്രാലയത്തിലെ ഞങ്ങളുടെ സഹപ്രവര്‍ത്തകരുമായും മേഖലയിലെ ഞങ്ങളുടെ സഖ്യകക്ഷികളുമായും പങ്കാളികളുമായും യു.എസ് സെന്‍ട്രല്‍ കമാന്‍ഡ് ശക്തമായ ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നു – മുതിര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


    ഇറാഖ്, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലെ എംബസി ജീവനക്കാരെ ഭാഗികമായി ഒഴിപ്പിക്കുമെന്ന് യു.എസ് വിദേശ മന്ത്രാലയം അറിയിച്ചു. മേഖലയിലെ സുരക്ഷാ സംഘര്‍ഷങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അത്യാവശ്യമില്ലാത്ത ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും പോകാന്‍ അനുവദിക്കും. മിഡില്‍ ഈസ്റ്റിലെ യു.എസ് താവളങ്ങള്‍ ലക്ഷ്യമിടുമെന്ന ഇറാന്റെ ഭീഷണിയെ തുടര്‍ന്നാണ് ഈ തീരുമാനം. സമീപകാല സുരക്ഷാ വിശകലനങ്ങളുടെ അടിസ്ഥാനത്തില്‍ ബാഗ്ദാദിലെ നയതന്ത്ര മിഷന്റെ വലിപ്പം കുറക്കാന്‍ അമേരിക്ക തീരുമാനിച്ചതായി യു.എസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.


    വര്‍ധിച്ചുവരുന്ന സുരക്ഷാ ആശങ്കകള്‍ക്കിടയില്‍ ഇറാഖിലെ യു.എസ് എംബസി ക്രമാനുഗതമായ ഒഴിപ്പിക്കലിന് തയാറെടുക്കുകയാണ്. മേഖലയിലെ യു.എസ് നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കാനുള്ള മുന്‍കരുതല്‍ പദ്ധതികളുടെ ഭാഗമാണ് ഈ നടപടിയെന്ന് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.


    മിഡില്‍ ഈസ്റ്റിലെ യു.എസ് ഉദ്യോഗസ്ഥരെ മാറ്റുന്നതിനെ കുറിച്ച് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് അറിയാമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. മേഖലയിലെ വര്‍ധിച്ചുവരുന്ന സുരക്ഷാ അപകടസാധ്യതകള്‍ കാരണം ഇറാഖിലെ യു.എസ് എംബസി ക്രമാനുഗതമായ ഒഴിപ്പിക്കലിന് തയാറെടുക്കുകയാണെന്ന് ഇറാഖി സുരക്ഷാ ഉദ്യോഗസ്ഥനും അമേരിക്കന്‍ വൃത്തങ്ങളും പറഞ്ഞു. ആണവ ചര്‍ച്ചകള്‍ പരാജയപ്പെടുകയോ അമേരിക്കയുമായി സംഘര്‍ഷം പൊട്ടിപ്പുറപ്പെടുകയോ ചെയ്താല്‍ ഇറാന്‍ മേഖലയിലെ യു.എസ് സൈനിക താവളങ്ങള്‍ ലക്ഷ്യമിടുമെന്ന് ഇറാന്‍ പ്രതിരോധ മന്ത്രി അസീസ് നാസര്‍സാദെ പറഞ്ഞു.


    ബാഗ്ദാദിലെ യു.എസ് എംബസി ക്രമാനുഗതമായി ഒഴിപ്പിക്കാന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പദ്ധതിയിടുന്നു. വാണിജ്യ മാര്‍ഗങ്ങളിലൂടെ എംബസി ജീവനക്കാരെ ഒഴിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ ആവശ്യപ്പെട്ടാല്‍ ഇക്കാര്യത്തില്‍ സഹായിക്കാന്‍ യു.എസ് സൈന്യം തയാറാണെന്ന് മറ്റൊരു അമേരിക്കന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
    ബാഗ്ദാദിലെ യു.എസ് എംബസിയിലെ ജീവനക്കാരെ ഒഴിപ്പിക്കേണ്ട സുരക്ഷാ സാഹചര്യങ്ങളൊന്നും ഇപ്പോഴില്ലെന്ന് സര്‍ക്കാര്‍ വൃത്തത്തെ ഉദ്ധരിച്ച് ഇറാഖി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. എല്ലാ സുരക്ഷാ സൂചനകളും രാജ്യത്ത് ആഭ്യന്തര സുരക്ഷയും സ്ഥിരതയും നിലനില്‍ക്കുന്നതിനെ പിന്തുണക്കുന്നു. രാജ്യത്ത് എല്ലാ അറബ്, വിദേശ എംബസികളും സുരക്ഷിതമായി പ്രവര്‍ത്തിക്കുന്നുണ്ട്. യു.എസ് എംബസിയില്‍ സ്വീകരിക്കുന്ന ഇപ്പോഴത്തെ നടപടികള്‍ ഇറാഖില്‍ മാത്രമല്ല, നിരവധി മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെയും യു.എസ് നയതന്ത്ര സാന്നിധ്യവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുമായി ബന്ധപ്പെട്ടതാണെന്ന് ഇറാഖി വൃത്തങ്ങള്‍ പറഞ്ഞു.


    അമേരിക്കയുമായുള്ള കരാര്‍ പ്രകാരം ഇറാന്‍ യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്താന്‍ സമ്മതിക്കുമെന്ന് തനിക്ക് വിശ്വാസമില്ലെന്ന് ഇന്ന് പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ യു.എസ് പ്രസിഡന്റ് പറഞ്ഞു. 2023 ഒക്‌ടോബറില്‍ ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് ഇറാഖിലെയും സിറിയയിലെയും ഐ.എസിനെതിരെ പോരാടാനായി രൂപീകരിച്ച അന്താരാഷ്ട്ര സഖ്യത്തിന്റെ ഭാഗമായി അമേരിക്കന്‍ സൈനികരെ വിന്യസിച്ച സ്ഥലങ്ങളില്‍ ഡസന്‍ കണക്കിന് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാന്‍ അനുകൂല ഇറാഖി സായുധ വിഭാഗങ്ങള്‍ ആക്രമണങ്ങള്‍ നടത്തിയിരുന്നു. ഇതൊക്കെയാണെങ്കിലും, ഇറാഖ് ആപേക്ഷിക സ്ഥിരത നിലനിര്‍ത്തുകയും മേഖലയിലെ പല രാജ്യങ്ങളെയും ബാധിച്ച യുദ്ധത്തിന്റെ പ്രത്യാഘാതങ്ങള്‍ വലിയതോതില്‍ ബാധിക്കാതെ നോക്കുകയും ചെയ്തു.


    ഇറാഖിലും സിറിയയിലുമുള്ള സൈനിക സാന്നിധ്യത്തിന് പുറമെ ഇറാന്റെ അയല്‍ രാജ്യങ്ങളിലും അമേരിക്ക നിരവധി സൈനിക താവളങ്ങള്‍ നിലനിര്‍ത്തുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും വലുത് ഖത്തറിലാണ്. നാല് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നയതന്ത്ര ബന്ധം വിച്ഛേദിച്ച ഇറാനും അമേരിക്കയും ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ കരാര്‍ ഒപ്പുവെക്കാന്‍ ശ്രമിച്ച് ഒമാന്‍ മധ്യസ്ഥതയില്‍ ഏപ്രില്‍ മുതല്‍ അഞ്ച് റൗണ്ട് ചര്‍ച്ചകള്‍ നടത്തി. പുതിയ ആണവ കരാറില്‍ ഒപ്പുവെച്ചില്ലെങ്കില്‍ ഇറാനെതിരെ സൈനിക ആക്രമണം നടത്തുമെന്ന് ട്രംപ് ആവര്‍ത്തിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    iraq USA
    Latest News
    ആറു വര്‍ഷത്തിനിടെ സ്വകാര്യ മേഖലയില്‍ 25 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭിച്ചെന്ന് അല്‍റാജ്ഹി
    27/01/2026
    മക്കയിലും മദീനയിലും 17,000 ലേറെ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന
    26/01/2026
    പിതാവിനെ ആക്രമിക്കാനുള്ള ശ്രമം തടയുന്നതിനിടെ യുവഅഭിഭാഷകയെ സഹോദരന്‍ കുത്തിക്കൊലപ്പെടുത്തി
    26/01/2026
    പത്ത് വര്‍ഷത്തിനിടെ ജി.ഡി.പി 2.6 ട്രില്യണ്‍ റിയാലില്‍ നിന്ന് 4.7 ട്രില്യണ്‍ റിയാലായി ഉയര്‍ന്നുവെന്ന് അല്‍ഫാലിഹ്
    26/01/2026
    പ്രായത്തെ അതിജീവിച്ച് റിയാദ് മാരത്തോണിൽ പങ്കെടുക്കാൻ ഇഎം ആദിത്യൻ
    26/01/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version