വാഷിംഗ്ടണ്‍ – ഈജിപ്ത്, ലെബനോന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ മുസ്‌ലിം ബ്രദര്‍ഹുഡ് ശാഖകളെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ഭീകര സംഘടനകളായി പ്രഖ്യാപിച്ചു. അമേരിക്കന്‍ വിദേശ മന്ത്രാലയമാണ് ലെബനോനിലെ മുസ്‌ലിം ബ്രദര്‍ഹുഡ് ശാഖയെ ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. ജോര്‍ദാനിലെയും ഈജിപ്തിലെയും മുസ്‌ലിം ബ്രദര്‍ഹുഡ് ശാഖകളെ ട്രഷറി ഡിപ്പാര്‍ട്ട്മെന്റാണ് ഭീകര സംഘടനകളായി പ്രഖ്യാപിച്ചത്. മുസ്‌ലിം ബ്രദര്‍ഹുഡിന്റെ ചില ശാഖകളെ വിദേശ ഭീകര സംഘടനകളായി പ്രഖ്യാപിക്കുന്ന പ്രക്രിയ ആരംഭിക്കാനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്റ് ട്രംപ് നേരത്തെ ഒപ്പുവെച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



