വാഷിംങ്ടണ്‍– ഫലസ്തീനിനെ അനുകൂലിക്കുന്ന 300ല്‍ അധികം കുടിയേറ്റക്കാരുടെ വിസ റദ്ദാക്കിയതായി യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ അറിയിച്ചു. ക്യാമ്പസുകളില്‍ ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് നിരവധി പേരുടെ വിസ നേരത്തെ റദ്ദാക്കിയിട്ടുണ്ട്. പ്രതിഷേധക്കാരെ ഭ്രാന്തന്മാര്‍ എന്ന് വിളിച്ച റൂബിയോ വരും ദിവസങ്ങളിലും വിസ റദ്ദാക്കല്‍ നടപടിയുണ്ടാകുമെന്ന് അറിയിച്ചു.
ടഫ്‌സ് യൂണിവേഴ്‌സിറ്റിയിലെ ക്യാമ്പസിലെ പത്രത്തില്‍ ഫലസ്തീനിനെ അനുകൂലിച്ച് ലേഖനം എഴുതിയ വിദ്യാര്‍ഥി റുമൈസ ഓസ്തുര്‍നെ കഴിഞ്ഞ ദിവസം മുഖം മൂടി ധരിച്ച ഏജന്റുമാര്‍ തടഞ്ഞുവെച്ച് അറസ്റ്റ് ചെയ്തു. ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് വഴി യു.എസില്‍ ഉപരിപഠനത്തിനെത്തിയ ഒസ്തുര്‍ക്ക് ടഫ്‌സിലെ ചൈല്‍ഡ് സ്റ്റഡി ആന്‍ഡ് ഹ്യൂമണ്‍ ഡെവലപ്പ്‌മെന്റ് ഡോക്ടറല്‍ പ്രോഗ്രാമിന് എഫ്-1 വിസയിലെത്തിയ വിദ്യാര്‍ഥിയാണ്.
ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം അക്കാദമിക് സ്വാതന്ത്രത്തിനും അഭിപ്രായ സ്വാതന്ത്രത്തിനും വ്യക്തി സ്വാതന്ത്രത്തിനും എതിരാണെന്ന് വിമര്‍ശിക്കപ്പെട്ടു. ഗ്രീന്‍ കാര്‍ഡ് പ്രോസസ്സിംഗ് താല്‍ക്കാലികമാക്കുക, കുറച്ച് മാത്രമുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ അത്‌ലറ്റുകള്‍ക്ക് പ്രവേശനം നിഷേധിക്കാന്‍ വിസ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുക, ഇവയൊക്കെ ട്രംപിന്റെ പുതിയ നിയന്ത്രണ നടപടികളാണ്..