Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Thursday, September 4
    Breaking:
    • ലോകത്ത് പ്രവാചകനെപ്പോലെ സ്നേഹിക്കപ്പെട്ട ഒരു മനുഷ്യനും കടന്നുപോയിട്ടില്ല – തൻസീർ സ്വലാഹി
    • ദുബൈയിൽ ഡ്രൈവറെ ആവശ്യമുണ്ട്
    • പ്രണയനൈരാശ്യം: തമിഴ്നാട് സ്വദേശി കുവൈത്തിൽ ആത്മഹത്യ ചെയ്‌തു; കാമുകി ഒളിവിൽ
    • യാത്രക്കാർക്ക് സൗകര്യമൊരുക്കി കുവൈത്ത് എയർവെയ്‌സ്; ലഗേജ് ഇല്ലാത്ത ഇക്കോണമി ക്ലാസ് ആരംഭിച്ചു
    • ലാപ്‌ടോപ്പുകളും ലിക്വിഡുകളും പുറത്തിറക്കാതെ പരിശോധിക്കാനുള്ള സംവിധാനമൊരുക്കാൻ ദുബൈ വിമാനത്താവളം
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഫലസ്തീനികൾക്ക് വിസ വിലക്കി അമേരിക്ക

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്01/09/2025 World America Gaza Israel Latest Palestine USA War 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    അമേരിക്കന്‍ കസ്റ്റംസ് ആന്റ് ഇമിഗ്രേഷന്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടണ്‍ – ഫലസ്തീന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് എല്ലാ തരം സന്ദര്‍ശക വിസകളും താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

    ഈ നടപടി വൈദ്യചികിത്സ, വിദ്യാഭ്യാസം, ബന്ധുക്കളെ സന്ദര്‍ശിക്കല്‍, ബിസിനസ്സ് എന്നിവക്കായി അമേരിക്കയിലേക്കുള്ള ഫലസ്തീനികളുടെ യാത്ര തടയുമെന്ന് അമേരിക്കന്‍ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം പറഞ്ഞു. ഗാസ മുനമ്പില്‍ നിന്നുള്ള ഫലസ്തീനികള്‍ക്കുള്ള സന്ദര്‍ശക വിസകളില്‍ യു.എസ് ഉദ്യോഗസ്ഥര്‍ അടുത്തിടെ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്ക് അപ്പുറമാണ് ഈ പുതിയ നയം. സെപ്റ്റംബര്‍ അവസാനം ന്യൂയോര്‍ക്കില്‍ നടക്കുന്ന വാര്‍ഷിക യു.എന്‍ ജനറല്‍ അസംബ്ലി യോഗങ്ങളില്‍ പങ്കെടുക്കുന്ന ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ക്ക് വിസ നല്‍കില്ലെന്ന് കഴിഞ്ഞയാഴ്ച അമേരിക്കന്‍ വിദേശ മന്ത്രാലയം അറിയിച്ചിരുന്നു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഓഗസ്റ്റ് 18 ന് അമേരിക്കന്‍ വിദേശ മന്ത്രാലയം എല്ലാ യു.എസ് എംബസികള്‍ക്കും കോണ്‍സുലേറ്റുകള്‍ക്കും അയച്ച സന്ദേശത്തില്‍ അടങ്ങിയിരിക്കുന്ന പുതിയ നടപടികള്‍ വെസ്റ്റ് ബാങ്കില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ കഴിയുന്ന ഫലസ്തീന്‍ പ്രവാസികളില്‍ നിന്നുമുള്ള നിരവധി ഫലസ്തീനികളെ വിവിധ തരം കുടിയേറ്റേതര വിസകളില്‍ അമേരിക്കയില്‍ പ്രവേശിക്കുന്നത് തടയുമെന്ന് യു.എസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഫലസ്തീനികള്‍ക്കുള്ള വിസ നിയന്ത്രണങ്ങള്‍ക്കുള്ള കാരണം വ്യക്തമല്ല. പക്ഷേ, വരും ആഴ്ചകളില്‍ ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കാന്‍ ഉദ്ദേശിക്കുന്നതായി ഏതാനും യു.എസ് സഖ്യകക്ഷികള്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് ഫലസ്തീനികള്‍ക്കുള്ള വിസകള്‍ വിലക്കാന്‍ അമേരിക്ക തീരുമാനിച്ചത്. ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകാരിക്കാനുള്ള ഈ നീക്കത്തെ യു.എസ് ഉദ്യോഗസ്ഥര്‍ ശക്തമായി എതിര്‍ക്കുകയും ഇസ്രായില്‍ അപലപിക്കുകയും ചെയ്തിട്ടുണ്ട്.

    ഇസ്രായിലി സൈനിക നടപടികളെ കുറിച്ചും അത് സൃഷ്ടിക്കുന്ന മാനുഷിക ദുരിതങ്ങളെ കുറിച്ചും നിരന്തരം അന്താരാഷ്ട്ര വിമര്‍ശനം ഉയര്‍ന്നിട്ടും, രണ്ട് വര്‍ഷമായി ഗാസ മുനമ്പില്‍ ഹമാസിനെതിരെ നടക്കുന്ന യുദ്ധത്തിലുടനീളം അമേരിക്ക ഇസ്രായിലിനെ ശക്തമായി പിന്തുണക്കുന്നു. വെസ്റ്റ് ബാങ്കിന്റെയും ഗാസയുടെയും ചില ഭാഗങ്ങളില്‍ അര്‍ധ സ്വയംഭരണ ഫലസ്തീന്‍ സര്‍ക്കാര്‍ സ്ഥാപിക്കുന്നതിന് ഇസ്രായിലും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനും കരാറുകളില്‍ ഒപ്പുവച്ച 1990 കളില്‍ ആദ്യമായി പുറത്തിറക്കിയ ഫലസ്തീന്‍ പാസ്പോര്‍ട്ട് കൈവശമുള്ളവര്‍ക്കു മാത്രമേ പുതിയ നിയന്ത്രണങ്ങള്‍ ബാധകമാകൂ. മറ്റ് പാസ്പോര്‍ട്ടുകള്‍ ഉപയോഗിക്കുന്ന ഇരട്ട പൗരത്വമുള്ള ഫലസ്തീനികള്‍ക്കും ഇതിനകം വിസ നേടിയവര്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമല്ല. പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ നയതന്ത്രജ്ഞര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അമേരിക്കന്‍ വിദേശ മന്ത്രാലയം സ്ഥിരീകരിച്ചു.

    ഫലസ്തീനികള്‍ക്കുള്ള വിസ നിയന്ത്രിക്കുന്നതിന് സമീപ ആഴ്ചകളില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ മറ്റ് നടപടികളും പ്രഖ്യാപിച്ചിരുന്നു. ഗാസയില്‍ നിന്നുള്ള ഏകദേശം ഇരുപതു ലക്ഷം ഫലസ്തീനികള്‍ക്ക് സന്ദര്‍ശക വിസകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഓഗസ്റ്റ് 16 ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. സന്ദര്‍ശക വിസകള്‍ അമേരിക്കയില്‍ വൈദ്യസഹായം തേടുന്നവര്‍ക്കുള്ള ഒരു മാര്‍ഗമാണ്. മാനുഷിക സംഘടനയായ ശിഫാ ഫലസ്തീന്‍ വൈദ്യചികിത്സക്കായി അമേരിക്കയിലേക്ക് കൊണ്ടുപോകുന്ന ഗാസയില്‍ നിന്നുള്ള ഫലസ്തീനികളെ വലതുപക്ഷ അമേരിക്കന്‍ ആക്ടിവിസ്റ്റ് ലോറ ലൂമര്‍ ദേശീയ സുരക്ഷാ ഭീഷണി എന്ന് വിശേഷിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് ഗാസയില്‍ നിന്നുള്ളവര്‍ക്ക് സന്ദര്‍ശക വിസകള്‍ നിര്‍ത്തിവെച്ചതായി യു.എസ് വിദേശ മന്ത്രാലയം അറിയിച്ചത്.

    യു.എന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ക്ക് വിസ നല്‍കില്ലെന്ന് അമേരിക്കന്‍ വിദേശ മന്ത്രി മാര്‍ക്കോ റൂബിയോ കഴിഞ്ഞ വെള്ളിയാഴ്ച അറിയിച്ചു. ഇത് ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അവരെ തടയും. കടമകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ടതിനും സമാധാനത്തിനുള്ള സാധ്യതകളെ ദുര്‍ബലപ്പെടുത്തിയതിനും ഫലസ്തീന്‍ അതോറിറ്റിയെയും ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷനെയും ഉത്തരവാദിത്തപ്പെടുത്തുന്നതിനാണ് റൂബിയോ ഫലസ്തീന്‍ ഉദ്യോഗസ്ഥര്‍ക്കുള്ള വിസകള്‍ വിലക്കിയതെന്ന് യു.എസ് വിദേശ മന്ത്രാലയം വിശദീകരിച്ചു. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും മറ്റ് 80 ഫലസ്തീന്‍ നേതാക്കളും വിലക്കില്‍ ഉള്‍പ്പെടുന്നതായി മന്ത്രാലയം പറഞ്ഞു. റൂബിയോയുടെ തീരുമാനത്തില്‍ ഫലസ്തീന്‍ പ്രസിഡന്റ് അഗാധമായ ഖേദവും ആശ്ചര്യവും പ്രകടിപ്പിക്കുകയും തീരുമാനം പുനഃപരിശോധിക്കണമെന്നും പിന്‍വലിക്കണമെന്നും ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെടുകയും ചെയ്തു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America america banned visa Israel Palastine USA Visa cancellation
    Latest News
    ലോകത്ത് പ്രവാചകനെപ്പോലെ സ്നേഹിക്കപ്പെട്ട ഒരു മനുഷ്യനും കടന്നുപോയിട്ടില്ല – തൻസീർ സ്വലാഹി
    04/09/2025
    ദുബൈയിൽ ഡ്രൈവറെ ആവശ്യമുണ്ട്
    04/09/2025
    പ്രണയനൈരാശ്യം: തമിഴ്നാട് സ്വദേശി കുവൈത്തിൽ ആത്മഹത്യ ചെയ്‌തു; കാമുകി ഒളിവിൽ
    04/09/2025
    യാത്രക്കാർക്ക് സൗകര്യമൊരുക്കി കുവൈത്ത് എയർവെയ്‌സ്; ലഗേജ് ഇല്ലാത്ത ഇക്കോണമി ക്ലാസ് ആരംഭിച്ചു
    04/09/2025
    ലാപ്‌ടോപ്പുകളും ലിക്വിഡുകളും പുറത്തിറക്കാതെ പരിശോധിക്കാനുള്ള സംവിധാനമൊരുക്കാൻ ദുബൈ വിമാനത്താവളം
    04/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.