ലണ്ടന്‍ – ഇറാന്‍ വൈദ്യുതി നിലയങ്ങള്‍ക്കും ഊര്‍ജ അടിസ്ഥാന സൗകര്യങ്ങള്‍ക്കുമെതിരായ ആക്രമണങ്ങള്‍ നീട്ടിവെക്കാന്‍ സൈന്യത്തോട് ഉത്തരവിടുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചതിനെ തുടര്‍ന്ന് തിങ്കളാഴ്ച എണ്ണവില 13.5 ശതമാനത്തിലധികം ഇടിഞ്ഞു. സൗദി അറേബ്യ അടക്കമുള്ള അറബ് രാജ്യങ്ങള്‍ വിതരണം ചെയ്യുന്ന ബ്രെന്റ് ക്രൂഡ് ഓയില്‍ ജി.എം.ടി 11:08 ഓടെ ഏകദേശം 17 ഡോളര്‍ അഥവാ 15 ശതമാനം കുറഞ്ഞ് ബാരലിന് 96 ഡോളറിലെത്തി. അതേസമയം, യു.എസ് വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഓയില്‍ 13 ഡോളര്‍, അഥവാ 13.5 ശതമാനം കുറഞ്ഞ് 85.28 ഡോളറിലെത്തി. യൂറോപ്പില്‍ ഗ്യാസ് വില 8.9 ശതമാനം കുറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



