ന്യൂയോര്‍ക്ക് – ഗാസ യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്ക ഇനി മുന്നിട്ടിറങ്ങുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. യുദ്ധം അവസാനിപ്പിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യമെന്നും, ഒരുപക്ഷേ ഇപ്പോള്‍ തന്നെ യുദ്ധം അവസാനിപ്പിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇന്നലെ യു.എന്‍ ജനറല്‍ അസംബ്ലിയുടെ ഭാഗമായി ന്യൂയോര്‍ക്കില്‍ നടന്ന അറബ്, ഇസ്‌ലാമിക കൂടിക്കാഴ്ചയിലാണ് ട്രംപ് ഈ കാര്യം പറഞ്ഞത്. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി, തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ എന്നിവരുള്‍പ്പെടെ നിരവധി നേതാക്കൾ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു.
ഈ കൂടിക്കാഴ്ച വളരെ പ്രധാനപ്പെട്ടതാണെന്നും ഇത് യുദ്ധം അവസാനിപ്പിക്കുന്നതിലേക്ക് നയിക്കുമെന്നും യുഎസ് പ്രസിഡന്റ് ചൂണ്ടിക്കാട്ടി.
കൂടിക്കാഴ്ചയ്ക്ക് പിന്നാലെ മാധ്യമങ്ങളോട് സംസാരിച്ച തുർക്കി പ്രസിഡന്റ് ഉര്‍ദുഗാന്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ യോഗത്തിൽ താൻ സന്തുഷ്ടൻ ആണെന്നും ശുഭ പ്രതീക്ഷയുണ്ടെന്നും അറിയിച്ചു. ഇസ്രായില്‍ നടത്തുന്ന ആക്രമണത്തെ വലിയ രീതിയിൽ വിമർശിച്ച ഉര്‍ദുഗാന്‍ അവയെ വംശഹത്യയെന്ന് വിശേഷിപ്പിക്കുകയും ചെയ്തിരുന്നു