വാഷിങ്ടണ്‍: എട്ട് മാസത്തിനുള്ളില്‍ എട്ട് യുദ്ധങ്ങള്‍ അവസാനിപ്പിച്ചതിനാല്‍ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് താന്‍ അര്‍ഹനാണെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അവകാശപ്പെട്ടു. ഇത്രയും യുദ്ധങ്ങള്‍ അവസാനിപ്പിച്ചത് വലിയ നേട്ടമാണെന്നും, തനിക്ക് സമ്മാനം ലഭിക്കാതിരിക്കുന്നത് അമേരിക്കയ്ക്ക് വലിയ അപമാനമാകുമെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന പെന്റഗണ്‍ നേതാക്കളുടെ യോഗത്തോടനുബന്ധിച്ച് നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇത് പറഞ്ഞത്.
ഏകദേശം 36 വര്‍ഷം നീണ്ടുനിന്ന അര്‍മേനിയ-അസര്‍ബൈജാന്‍ യുദ്ധം താന്‍ അവസാനിപ്പിച്ചുവെന്നും, 2020 യുഎസ് തെരഞ്ഞെടുപ്പില്‍ കൃത്രിമത്വം ഉണ്ടായിരുന്നില്ലെങ്കില്‍ ഞാന്‍ പ്രസിഡന്റാകുമായിരുന്നു. എങ്കില്‍ ഉക്രെയിന്‍ യുദ്ധം പൊട്ടിപ്പുറപ്പെടുമായിരുന്നില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. മിഡില്‍ ഈസ്റ്റില്‍ സ്ഥിരത വരുമെന്നും, സമാധാന പദ്ധതി നിരസിക്കുന്നപക്ഷം ഹമാസിന് നരകയാതന അനുഭവിക്കേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഹമാസ് പദ്ധതി അംഗീകരിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.
യുഎസ് സൈന്യം തങ്ങള്‍ പുനര്നിര്‍മിച്ചുവെന്നും, പ്രതിരോധ വകുപ്പിന്റെ പേര് “യുദ്ധ വകുപ്പ്” എന്നാക്കി മാറ്റിയത് ഭാവി നയവുമായി പൊരുത്തപ്പെടുന്നുവെന്നും ട്രംപ് പറഞ്ഞു. ഗാസ സമാധാന പദ്ധതിയില്‍ ഹമാസിന് നാല് ദിവസം മാത്രമേ പ്രതികരിക്കാനുള്ളൂ. അവരില്‍ നിന്ന് നല്ല പെരുമാറ്റത്തിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്. ഗാസ സമാധാന പദ്ധതിയില്‍ അറബ് രാജ്യങ്ങള്‍ സംഭാവന നല്‍കിയിട്ടുണ്ട്. ഹമാസുമായി ചര്‍ച്ചകള്‍ക്ക് വലിയ ഇടമില്ലെന്നും ട്രംപ് പറഞ്ഞു.