വാഷിംഗ്ടണ്‍ – ഗാസ വെടിനിര്‍ത്തല്‍ കരാര്‍ ദിവസങ്ങള്‍ക്കുള്ളില്‍ യാഥാര്‍ഥ്യമായേക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. ഗാസയില്‍ അമേരിക്കയുടെ മധ്യസ്ഥതയില്‍ കൊണ്ടുവന്ന വെടിനിര്‍ത്തല്‍ നിര്‍ദേശത്തോട് തങ്ങള്‍ പോസിറ്റീവ് ആയി പ്രതികരിച്ചെന്ന് ഫലസ്തീനിലെ ഹമാസ് പ്രസ്ഥാനം പറഞ്ഞത് നല്ലതാണ്. ഗാസയില്‍ ഈ ആഴ്ച വെടിനിര്‍ത്തല്‍ കരാറില്‍ എത്താന്‍ കഴിയുമെന്നും ട്രംപ് എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
ഗാസ മുനമ്പിലെ ആക്രമണം അവസാനിപ്പിക്കാന്‍ മധ്യസ്ഥര്‍ മുന്നോട്ടുവെച്ച ഏറ്റവും പുതിയ നിര്‍ദേശത്തെ കുറിച്ച് ഫലസ്തീന്‍ വിഭാഗങ്ങളുമായി ആഭ്യന്തര കൂടിയാലോചനകള്‍ പൂര്‍ത്തിയാക്കിയതായി ഹമാസ് വെള്ളിയാഴ്ച അറിയിച്ചു. വെടിനിര്‍ത്തല്‍ നിര്‍ദേശത്തെ കുറിച്ച തങ്ങളുടെ പ്രതികരണം മധ്യസ്ഥര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ നിര്‍ദേശത്തോടുള്ള തങ്ങളുടെ പ്രതികരണം പോസിറ്റീവ് ആണ്. വെടിനിര്‍ത്തല്‍ നിര്‍ദേശം നടപ്പാക്കാനുള്ള സംവിധാനത്തെ കുറിച്ച് ഉടന്‍ തന്നെ ചര്‍ച്ചകളില്‍ ഏര്‍പ്പെടാനുള്ള സന്നദ്ധത ഹമാസ് വ്യക്തമാക്കി.
അമേരിക്കയുടെ മധ്യസ്ഥതയില്‍ കൊണ്ടുവന്ന വെടിനിര്‍ത്തല്‍ നിര്‍ദേശത്തോടുള്ള തങ്ങളുടെ പ്രതികരണം ഹമാസ് സമര്‍പ്പിച്ചതായു പ്രതികരണം പോസിറ്റീവ് ആണെന്നും ഇത് വെടിനിര്‍ത്തല്‍ കരാറിലെത്താന്‍ സഹായിക്കുമെന്നും ഫലസ്തീന്‍ ഉദ്യോഗസ്ഥന്‍ റോയിട്ടേഴ്സിനോട് പറഞ്ഞു.