Close Menu
Latest Saudi News and UpdatesLatest Saudi News and Updates
    Facebook X (Twitter) Instagram YouTube
    Saturday, July 5
    Breaking:
    • ഖത്തറില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത
    • വെടിനിര്‍ത്തല്‍ നിര്‍ദേശം: ഹമാസിന്റെ പ്രതികരണം ഇസ്രായില്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യുന്നു
    • ആണവായുധം നേടാൻ ഇറാൻ കൂടുതൽ ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകുന്നതായി യൂറോപ്യൻ ഉദ്യോഗസ്ഥർ
    • സെക്കൻഡ് ഹാൻഡ് വണ്ടി ഉണ്ട്, എടുക്കട്ടെ; ട്രോളുകളുടെ രാജാവായി എഫ്- 35 യുദ്ധവിമാനം
    • സെക്രട്ടറിയേറ്റിൽ പാമ്പ്; പിടികൂടി സർപ്പ വളന്റിയർ
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Saudi News and UpdatesLatest Saudi News and Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Saudi News and UpdatesLatest Saudi News and Updates
    Home»World

    ലോകം കൺനിറയെ കണ്ടു, അപൂർവ്വ സൂര്യഗ്രഹണം, അമേരിക്കയിൽ ആഘോഷം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്09/04/2024 World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    വാഷിംഗ്ടൺ- അപൂർവമായി സംഭവിക്കുന്ന സമ്പൂർണ സൂര്യ​ഗ്രഹണത്തിന് സാക്ഷിയായി ലോകം. വടക്കേ അമേരിക്ക, കാനഡ, മെക്സിക്കോ തുടങ്ങി‌യ രാജ്യക്കാർ നേരിൽ കണ്ട സൂര്യ​ഗ്രഹണത്തിന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽനിന്നുള്ള ലക്ഷകണക്കിന് പേർ ഓൺലൈനിലൂടെ സാക്ഷിയായി. സൂര്യനും ഭൂമിക്കും ഇടയിൽ ചന്ദ്രൻ കടന്നുപോകുമ്പോൾ സൂര്യൻ പൂർണമായി മറഞ്ഞുപോകുന്ന അപൂർവ്വ പ്രതിഭാസത്തിലേക്കാണ് ലോകം കണ്ണുനട്ടത്. ​ഗ്രേറ്റ് നോർത്ത് അമേരിക്കൻ എക്ലിപ്സ് നാസയടക്കമുള്ള ഏജൻസികൾ ​ലൈവായി സംപ്രേഷണം ചെയ്തു. ഏപ്രിൽ എട്ട് രാത്രി 9.12ന് ആരംഭിച്ച ​ഗ്രഹണം ഏപ്രിൽ ഒമ്പത് പുലർച്ചെ 2.25ന് അവസാനിച്ചു. ചന്ദ്രൻ സൂര്യനെ മറയ്ക്കുന്ന പകൽ സമയത്തുപോലും ഇരുട്ടനുഭവപ്പെട്ടു.

    നോർത്ത് അമേരിക്കയിലെ ടെക്സസ്, ഒക്ലഹോമ, അർക്കൻസാസ്, മിസോറി, ഇല്ലിനോയിസ്, കെൻ്റക്കി, ഇന്ത്യാന, ഒഹിയോ, പെൻസിൽവാനിയ, ന്യൂയോർക്ക്, വെർമോണ്ട്, ന്യൂ ഹാംഷെയർ, മെയ്ൻ എന്നിവിടങ്ങളിൽ ഗ്രഹണം കാണാനായി ലക്ഷങ്ങളാണ് തടിച്ചുകൂടിയത്. ടെന്നസി, മിഷിഗൺ എന്നിവിടങ്ങളിലെ ചെറിയ ഭാഗങ്ങളിലും ഗ്രഹണം അനുഭവപ്പെട്ടു.
    ദശലക്ഷക്കണക്കിന് ആളുകൾ നിരീക്ഷിച്ച അതിമനോഹരമായ ആകാശക്കാഴ്ചയായി തിങ്കളാഴ്ച വടക്കേ അമേരിക്കയിൽ എക്ലിപ്സ് മാനിയ പിടിമുറുക്കിയെന്നാണ് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നത്. വാണിജ്യപരവും ശാസ്ത്രീയവുമായ അവസരങ്ങളുടെ അപൂർവ ഒത്തുചേരലായി സൂര്യഗ്രഹണം മാറുകയും ചെയ്തു.
    ചന്ദ്രന്റെ നിഴൽ മെക്സിക്കോയുടെ പസഫിക് തീരത്തെ( പ്രാദേശിക സമയം രാവിലെ 11:07) അന്ധകാരത്തിലേക്ക് തള്ളിവിട്ടു. ഒരു മണിക്കൂറിനുള്ളിൽ കാനഡയുടെ അറ്റ്ലാന്റിക് തീരത്തെ സമുദ്രത്തിലേക്ക് മടങ്ങുന്നതിന് മുമ്പ്, യുണൈറ്റഡ് സ്റ്റേറ്റ്സിന് കുറുകെ സൂര്യഗ്രഹണമുണ്ടായി.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഗ്രഹണം കടന്നുപോയ പാതയിൽ ഉത്സവങ്ങൾ, വ്യൂവിംഗ് പാർട്ടികൾ, കൂട്ടവിവാഹങ്ങൾ എന്നിവയും ആസൂത്രണം ചെയ്തിരുന്നു. മെക്‌സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ സിനലോവ സന്ദർശിച്ചു. മസാറ്റ്‌ലാൻ റിസോർട്ടിൽ നിന്നുള്ള ഗ്രഹണം അദ്ദേഹം നേരിട്ട് വീക്ഷിച്ചു. “വളരെ മനോഹരവും അവിസ്മരണീയവുമായ ദിവസം” എന്നാണ് ഇതിന് അദ്ദേഹം വിശേഷിപ്പിച്ചത്.

    Ever seen a total solar #eclipse from space?

    Here is our astronauts' view from the @Space_Station pic.twitter.com/2VrZ3Y1Fqz

    — NASA (@NASA) April 8, 2024

    മെക്സിക്കോ സിറ്റിയിൽ ആയിരക്കണക്കിന് ആളുകൾ ഒത്തുകൂടി, “ഇവ ഭൂമിയും പ്രകൃതിയും നൽകുന്ന അവസരങ്ങളാണ്, അത് നമ്മൾ പിടിച്ചെടുക്കണമെന്ന് 29 കാരിയായ മരിയാന ജുവാരസ് വാർത്താ ഏജൻസിയോട് പറഞ്ഞു. സൂര്യഗ്രഹണം മനോഹരമായി കാണാൻ സാധിക്കുന്ന സ്ഥലങ്ങളിലെ ഹോട്ടലുകളും ലോഡ്ജുകളും മാസങ്ങൾക്ക് മുമ്പേ തന്നെ ആളുകൾ ബുക്ക് ചെയ്തിരുന്നു.

    വടക്കേ അമേരിക്കയുടെ ഏകദേശം ഭൂരിഭാഗത്തുനിന്നും കാണാവുന്ന തരത്തിലൊരു സൂര്യഗ്രഹണമുണ്ടാകാൻ 2044 വരെ കാത്തിരിക്കണം.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    America Solar
    Latest News
    ഖത്തറില്‍ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത
    05/07/2025
    വെടിനിര്‍ത്തല്‍ നിര്‍ദേശം: ഹമാസിന്റെ പ്രതികരണം ഇസ്രായില്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യുന്നു
    05/07/2025
    ആണവായുധം നേടാൻ ഇറാൻ കൂടുതൽ ദൃഢനിശ്ചയത്തോടെ മുന്നോട്ടുപോകുന്നതായി യൂറോപ്യൻ ഉദ്യോഗസ്ഥർ
    05/07/2025
    സെക്കൻഡ് ഹാൻഡ് വണ്ടി ഉണ്ട്, എടുക്കട്ടെ; ട്രോളുകളുടെ രാജാവായി എഫ്- 35 യുദ്ധവിമാനം
    05/07/2025
    സെക്രട്ടറിയേറ്റിൽ പാമ്പ്; പിടികൂടി സർപ്പ വളന്റിയർ
    05/07/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.