Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Wednesday, March 18
    Breaking:
    • പെരുന്നാള്‍ ദിനം മഴക്ക് സാധ്യത; നമസ്‌കാരം പള്ളികളില്‍ മതിയെന്ന് മന്ത്രാലയം
    • ഇറാന്‍ ആക്രമണം: റിയാദില്‍ അറബ്, ഇസ്‌ലാമിക് കൂടിയാലോചനാ യോഗം ഇന്ന്
    • ഹുർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ നാറ്റോ വിസമ്മതിച്ചു; തനിച്ച് മുന്നോട്ട് പോകുമെന്ന് ട്രംപ്
    • ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു
    • ഇറാന്‍ മിസൈല്‍ ആക്രമണം: തെല്‍ അവീവിന് സമീപം രണ്ട് പേര്‍ കൊല്ലപ്പെട്ടു
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഗാസയില്‍ റൊട്ടി കിട്ടാക്കനിയായി, തിക്കിലും തിരക്കിലും മൂന്നു വനിതകള്‍ക്ക് ദാരുണാന്ത്യം

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്30/11/2024 World 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    ഗാസയില്‍ റൊട്ടിക്കു വേണ്ടി ബേക്കറിക്കു മുന്നില്‍ തടിച്ചുകൂടിയവര്‍.
    Share
    WhatsApp Facebook Twitter Telegram LinkedIn

    ഗാസ – ഇസ്രായിലിന്റെ കടുത്ത ഉപരോധവും മതിയായ അളവില്‍ റിലീഫ് വസ്തുക്കള്‍ പ്രവേശിപ്പിക്കാന്‍ അനുവദിക്കാത്തതും ഗാസയില്‍ ലക്ഷക്കണക്കിന് ഫലസ്തീനികള്‍ കൊടുംപട്ടിണി അഭിമുഖീകരിക്കുന്നു. മധ്യഗാസയിലെ ദേര്‍ അല്‍ബലഹില്‍ ബേക്കറിക്കു മുന്നില്‍ തിക്കിലും തിരക്കിലും പെട്ട് രണ്ടു ഫലസ്തീനി വനിതകളും ഒരു ബാലികയും മരണപ്പെട്ടു. റൊട്ടിക്കുവേണ്ടി ആയിരങ്ങളാണ് ബേക്കറിക്കു മുന്നില്‍ തടിച്ചുകൂടിയിരുന്നത്. തിക്കിലും തിരക്കിലും മൂന്നു വനിതകള്‍ മരണപ്പെട്ടതായി ശുഹദാ അല്‍അഖ്‌സാ ആശുപത്രി അറിയിച്ചു.

    കടുത്ത തിക്കും തിരക്കുമാണ് ബേക്കറിക്കു മുന്നില്‍ അനിഭവപ്പെട്ടതെന്ന് ദൃക്‌സാക്ഷിയായ വനിതകളില്‍ ഒരാള്‍ പറഞ്ഞു. പെട്ടെന്ന് ഏതാനും സ്ത്രീകള്‍ ഉച്ചത്തില്‍ വാവിട്ടുകയരുകയും നിലത്തുവീഴുകയും തിക്കിലും തിരക്കിലും ശ്വാസംമുട്ടി ഇവര്‍ മരണപ്പെടുകയുമായിരുന്നു. റൊട്ടി വാങ്ങാനുള്ള ശ്രമത്തിനിടെയാണ് മൂവര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടത്. ഒരുമനുഷ്യനും സഹിക്കാന്‍ കഴിയാത്ത കാര്യങ്ങളാണ് ഗാസയില്‍ നടക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
    ഗാസയില്‍ റൊട്ടിക്കു വേണ്ടി ബേക്കറിക്കു മുന്നില്‍ തടിച്ചുകൂടിയവര്‍.

    റൊട്ടി വാങ്ങാന്‍ പോയ മകളുടെ മൃതദേഹമാണ് ബേക്കറിക്കു മുന്നില്‍ നിന്ന് കിട്ടിയതെന്ന് ദുരന്തത്തില്‍ മരണപ്പെട്ട ബാലികയുടെ പിതാവ് ഉസാമ അബൂലബന്‍ ആശുപത്രി മോര്‍ച്ചറിക്കു മുന്നില്‍ വെച്ച് പറഞ്ഞു. സാധനങ്ങളുടെ അഭാവം കാരണം മധ്യഗാസയിലെ എല്ലാ ബേക്കറികളും അടച്ചതായി വേള്‍ഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു. ഗാസയില്‍ സുപ്രധാന മാനുഷിക സഹായങ്ങള്‍ സുരക്ഷിതമായി എത്തിക്കാന്‍ അവസരമൊരുക്കണമെന്ന് വേള്‍ഡ് ഫുഡ് പ്രോഗ്രാം ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഗാസയിലെ കുടുംബങ്ങള്‍ക്ക് ലഭിക്കാവുന്ന ഒരേയൊരു ഭക്ഷണമായിരുന്നു റൊട്ടി. ഇപ്പോള്‍ ഇതും കൈയെത്താ ദൂരത്തായി മാറിയിരിക്കുന്നു. ഗാസയില്‍ സുപ്രധാന മാനുഷിക സഹായങ്ങള്‍ ഉറപ്പാക്കേണ്ടത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നതായും വേള്‍ഡ് ഫുഡ് പ്രോഗ്രാം പറഞ്ഞു.

    ഗാസയില്‍ ഉടനീളമുള്ള ഭക്ഷ്യക്ഷാമത്തെ കുറിച്ച് യു.എന്‍ ഓഫീസ് ഫോര്‍ ദി കോ-ഓര്‍ഡിനേഷന്‍ ഓഫ് ഹ്യുമാനിറ്റേറിയന്‍ അഫയേഴ്‌സ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ വര്‍ഷാദ്യം മുതല്‍ ഗുരുതരമായ പോഷകാഹാരക്കുറവിന് ചികിത്സിക്കുന്ന കുട്ടികളില്‍ മൂന്നില്‍ രണ്ടു പേരെയും കഴിഞ്ഞ അഞ്ചു മാസത്തിനിടെയാണ് രജിസ്റ്റര്‍ ചെയ്തതെന്നും യു.എന്‍ ഓഫീസ് പറഞ്ഞു.

    കടുത്ത ഉപരോധത്തിലുള്ള ഗാസയില്‍, വിശിഷ്യാ ഉത്തര ഗാസയില്‍ മരുന്ന്, ഭക്ഷണം, ഇന്ധനം, തമ്പുകള്‍ എന്നിവക്ക് വലിയ ക്ഷാമം നേരിടുന്നതായി ലോകാരോഗ്യ സംഘടന വ്യാഴാഴ്ച മുന്നറിയിപ്പ് നല്‍കി. ഗാസയില്‍ കൂടുതല്‍ സഹായങ്ങള്‍ എത്തിക്കാനും റിലീഫ് പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കാനും സാഹചര്യമൊരുക്കണമെന്ന് ലോകാരോഗ്യ സംഘടന ഇസ്രായിലിനോട് ആവശ്യപ്പെട്ടു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Latest News
    പെരുന്നാള്‍ ദിനം മഴക്ക് സാധ്യത; നമസ്‌കാരം പള്ളികളില്‍ മതിയെന്ന് മന്ത്രാലയം
    18/03/2026
    ഇറാന്‍ ആക്രമണം: റിയാദില്‍ അറബ്, ഇസ്‌ലാമിക് കൂടിയാലോചനാ യോഗം ഇന്ന്
    18/03/2026
    ഹുർമുസ് കടലിടുക്ക് സുരക്ഷിതമാക്കാൻ നാറ്റോ വിസമ്മതിച്ചു; തനിച്ച് മുന്നോട്ട് പോകുമെന്ന് ട്രംപ്
    18/03/2026
    ട്രംപ് ഭരണകൂടത്തിന് തിരിച്ചടി; ഭീകരവിരുദ്ധ വിഭാഗം തലവൻ ജോ കെന്റ് രാജിവെച്ചു
    18/03/2026
    ഇറാന്‍ മിസൈല്‍ ആക്രമണം: തെല്‍ അവീവിന് സമീപം രണ്ട് പേര്‍ കൊല്ലപ്പെട്ടു
    18/03/2026

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2026 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.