ഗാസ – വടക്കന്‍ ഗാസയിലെ ജബാലിയ പ്രദേശത്ത് ഇന്ന് ഇസ്രായില്‍ സേന നടത്തിയ വെടിവെപ്പില്‍ ഒരു സ്ത്രീയും ബാലനും ഉള്‍പ്പെടെ മൂന്ന് ഫലസ്തീനികള്‍ കൊല്ലപ്പെട്ടു.
തെക്കന്‍ ഗാസയിലെ ഖാന്‍ യൂനിസിന് കിഴക്കുള്ള ബനീ സുഹൈല ഗ്രാമത്തില്‍ നടത്തിയ പീരങ്കി ഷെല്ലാക്രമണത്തില്‍ ഏതാനും ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. 2023 ഒക്‌ടോബര്‍ ഏഴു മുതല്‍ ഗാസ മുനമ്പിലെ ഇസ്രായിലി ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 70,369 ആയി ഉയര്‍ന്നു. കുട്ടികളും സ്ത്രീകളും ഉള്‍പ്പെടെ 1,71,069 പേര്‍ക്ക് പരിക്കേറ്റതായും ഫലസ്തീന്‍ മെഡിക്കല്‍ വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group



