ജിദ്ദ – ഗാസയിലെ കെട്ടിടം റെയ്ഡ് ചെയ്യുന്നതിനിടെ കുഞ്ഞനെലിയെ കണ്ട് ഭയന്നോടി ഇസ്രായിലി സൈനികര്‍. യുദ്ധത്തില്‍ ഭാഗികമായി തകര്‍ന്ന കെട്ടിടത്തില്‍ ഹമാസ് പോരാളികളെ തേടി സര്‍വായുധ സജ്ജരായി ഇസ്രായിലി സൈനികര്‍ കയറിയ സമയത്താണ് സംഭവം. ഏതു നിമിഷത്തിലും നിറയൊഴിക്കാന്‍ പാകത്തില്‍ യന്ത്രത്തോക്കുകള്‍ കൈകളിലേന്തി കെട്ടിടത്തിന്റെ മുകള്‍ നിലയിലേക്കുള്ള ഗോവണിപ്പടികള്‍ ഏറെ ശ്രദ്ധയോടെ പതുങ്ങി വരിവരിയായി കയറുന്നതിനിടെ സൈനികരില്‍ ഒരാളുടെ ദേഹത്തേക്ക് അപ്രതീക്ഷിതമായി കുഞ്ഞനെലി ചാടുകയായിരുന്നു.
ഇതോടെ ഹമാസ് പോരാളികള്‍ തങ്ങള്‍ക്കു നേരെ ബോംബ് എറിഞ്ഞതാണെന്ന് കരുതി ഇസ്രായില്‍ സൈനികര്‍ ഭയന്ന് കൂട്ടത്തോടെ പുറത്തേക്കോടുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായി.
ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group