സെലിബ്രിറ്റി ഷെഫ്, ടെലിവിഷന്‍ അവതാരകന്, എഴുത്തുകാരന് എന്നീ നിലകളില്‍ പ്രസിദ്ധനാണ് ഗോര്ഡോണ് റാംസെ. ഫാദേഴ്സ് ഡേയുമായി ബന്ധപ്പെട്ട് റാംസെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു കുറിപ്പും വീഡിയോയും വൈറലായിരിക്കുകയാണിപ്പോള്‍.
”എല്ലാ അച്ഛന്മരോടും ഒരു പ്രധാനപ്പെട്ട സന്ദേശം പങ്കുവെക്കാനുണ്ട്. ഹെല്‍മറ്റ് ധരിക്കൂ. ഈ ആഴ്ച ഞാന്‍ ഒരു ബൈക്ക് അപകടത്തില്‍പ്പെട്ടു. എനിക്ക് കുഴപ്പമൊന്നുമില്ല…എല്ലുകള്‍ക്ക് ഒടിവില്ല, പറയത്തക്ക പരിക്കുകളും ഇല്ല. എന്നാല്‍ ഉരുളക്കിഴങ്ങ് ചതഞ്ഞതുപോലെ ശരീരത്തില്‍ കുറച്ച് ഭാഗം ചതഞ്ഞിട്ടുണ്ട്. പര്‍പ്പ്ള്‍ കളറിലാണ് ഇപ്പോള്‍ ആ ഭാഗം. എന്നെ പരിചരിച്ച ന്യൂ ലണ്ടനിലെ ആശുപത്രിയിലെ എല്ലാ ഡോക്ടര്‍മാരോടും നഴ്സുമാരോടും മറ്റു ജീവനക്കാരോടുമെല്ലാം ഞാന്‍ നന്ദിയുള്ളവനായിരിക്കും.
അതിലെല്ലാം ഉപരി എന്റെ ജീവന് രക്ഷിച്ച ഹെല്‍മെറ്റിനോട് ആണ് ഞാന്‍ ഏറ്റവും കുടുതല്‍ നന്ദിയുള്ളവനായിരിക്കുക. എല്ലാവര്ക്കും ഒരു മഹത്തായ പിതൃദിനം ആശംസിക്കുന്നു. സുരരക്ഷിതരായിരിക്കുക. ഹെല്‍മറ്റ് ധരിച്ചില്ലായിരുന്നുവെങ്കില്‍ ഇത് പറയാന്‍ ഞാന്‍ ഇവിടെ ഉണ്ടാകുമായിരുന്നില്ല. എനിക്ക് വേദനയുണ്ട്. അങ്ങേയറ്റത്തെ പ്രയാസത്തിലൂടെ കടന്നുപോകുകയാണ്” ഇതാണ് റാംസെ പോസ്റ്റ് ചെയ്ത കുറിപ്പ്.
ഇതിനകം ലക്ഷണ കണക്കിന് പേര് കണ്ട ഈ വീഡിയോ യൂറോപ്യന്‍ മാധ്യമങ്ങളും പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.