Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Saturday, October 25
    Breaking:
    • സൗദി അറേബ്യ എണ്ണയെ ആശ്രയിക്കുന്നത് 68 ശതമാനമായി കുറഞ്ഞതായി സാമ്പത്തിക മന്ത്രി
    • കുവൈത്തില്‍ അത്യാധുനിക രീതിയില്‍ മയക്കുമരുന്ന് കൃഷി; ഒരാള്‍ അറസ്റ്റില്‍
    • മലേഷ്യയില്‍ മയക്കുമരുന്ന് കടത്ത് ശ്രമം വിഫലമാക്കാന്‍ സഹായിച്ച് സൗദി അറേബ്യ
    • കുവൈത്തില്‍ പിടിച്ചുപറി നടത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍
    • സൗദിയില്‍ ടാക്‌സി ഡ്രൈവര്‍മാരുടെ ഭാഗത്തുള്ള നിയമലംഘനങ്ങള്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷകള്‍
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഖുര്‍ആന്‍ കത്തിച്ച സല്‍വാന്‍ മോമികയെ കൊലപ്പെടുത്തിയ സിറിയക്കാരന്റെ ഫോട്ടോ പുറത്തുവിട്ട് സ്വീഡിഷ് സുരക്ഷാ വകുപ്പുകള്‍

    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്24/10/2025 World Latest Middle East 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    സല്‍വാന്‍ മോമിക ബശാര്‍ സക്കൂര്‍
    Share
    WhatsApp Facebook Twitter Telegram LinkedIn

    സ്റ്റോക്ക്‌ഹോം – വിശുദ്ധ ഖുര്‍ആന്‍ കോപ്പികള്‍ കത്തിച്ചുകൊണ്ട് ലോക മുസ്‌ലിംകളെ പ്രകോപിപ്പിച്ച സല്‍വാന്‍ മോമികയെ കൊലപ്പെടുത്തിയ 24 കാരനായ സിറിയന്‍ യുവാവ് ബശാര്‍ സക്കൂറിന്റെ ഫോട്ടോ സ്വീഡിഷ് സുരക്ഷാ വകുപ്പുകള്‍ പുറത്തുവിട്ടു.

    സല്‍വാന്‍ മോമികയുടെ മരണശേഷം, സുരക്ഷാ വകുപ്പുകള്‍ നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ തെളിവുകളുടെ അഭാവം മൂലം എല്ലാവരെയും പിന്നീട് വിട്ടയച്ചു.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    പോലീസ് സംശയിക്കുന്നവരെ ചോദ്യം ചെയ്യുന്ന തിരക്കിലായിരിക്കെ, ബശാര്‍ സക്കൂര്‍ സ്വീഡന്‍ വിട്ട് അജ്ഞാതമായ സ്ഥലത്തേക്ക് രക്ഷപ്പെടുകയായിരുന്നു. യൂറോപ്പില്‍ നിന്ന് പൂര്‍ണമായും പുറത്തുപോയതിനാല്‍ ഞങ്ങള്‍ക്ക് പ്രതിയെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ലെന്നും പ്രതിയുടെ കൃത്യമായ സ്ഥാനം നിര്‍ണയിക്കാന്‍ കഴിയുന്നില്ലെന്നും സ്വീഡിഷ് സുരക്ഷാ വകുപ്പുകള്‍ പറഞ്ഞു. സ്വീഡനുമായി കുറ്റവാളി കൈമാറ്റ ഉടമ്പടി ഇല്ലാത്ത രാജ്യത്തേക്കാണ് ബശാര്‍ സക്കൂര്‍ രക്ഷപ്പെട്ടതെന്ന് സ്വീഡിഷ് പത്രങ്ങള്‍ വ്യക്തമാക്കി.

    ലോകമെമ്പാടുമുള്ള 160 കോടിയിലേറെ വരുന്ന മുസ്‌ലിംകളുടെ വികാരങ്ങള്‍ വ്രണപ്പെടുത്തി സ്വീഡന്റെ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമില്‍ ഇറാഖ്, ഇറാന്‍ എംബസികള്‍ക്കു മുന്നില്‍ പോലീസ് കാവലില്‍ വിശുദ്ധ മുസ്ഹഫ് കോപ്പികള്‍ പരസ്യമായി പിച്ചിച്ചീന്തുകയും കത്തിക്കുകയും ചെയ്ത് കുപ്രശസ്തനായ ഇറാഖി അഭയാര്‍ഥി സല്‍വാന്‍ മോമിക കഴിഞ്ഞ വര്‍ഷാദ്യമാണ് കൊല്ലപ്പെട്ടത്. 2023 ലാണ് സല്‍വാന്‍ മോമിക മുസ്ഹഫ് കോപ്പികള്‍ പിച്ചിച്ചീന്തുകയും കത്തിക്കുകയും ചെയ്തത്.

    ഉത്തര ഇറാഖിലെ ക്രിസ്ത്യന്‍ കുടുംബത്തില്‍ 1986 ജൂണ്‍ 23 ന് ആണ് സല്‍വാന്‍ മോമിക ജനിച്ചത്. പോപ്പുലര്‍ മൊബിലൈസേഷന്‍ ഫോഴ്‌സില്‍ ചേര്‍ന്ന് ഐ.എസിനെതിരായ പോരാട്ടങ്ങളില്‍ പങ്കെടുക്കുകയും രാഷ്ട്രീയത്തില്‍ സജീവമായി പ്രവര്‍ത്തിക്കുകയും ചെയ്ത സല്‍വാന്‍ മോമിക പിന്നീട് സിറിയാക് ഡെമോക്രാറ്റിക് യൂനിയന്‍ എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി സ്ഥാപിക്കുകയും 2014 ല്‍ ഹോക്‌സ് സിറിയാക് ഫോഴ്‌സസ് എന്ന പേരില്‍ സായുധ മിലീഷ്യ സ്ഥാപിക്കുകയും ചെയ്തിരുന്നു.

    2018 ല്‍ ആണ് സ്വീഡിഷ് വിസക്ക് യുവാവ് അപേക്ഷിച്ചത്. 2021 ഏപ്രിലില്‍ ഇറാഖില്‍ നിന്നുള്ള കുടിയേറ്റക്കാരന്‍ എന്നോണം സ്വീഡനില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. മൂന്നു വര്‍ഷത്തെ പാര്‍പ്പിടാനുമതിയാണ് നല്‍കിയിരുന്നത്. 2023 ല്‍ പോലീസ് കാവലില്‍ മൂന്നു തവണയാണ് സല്‍വാന്‍ മോമിക ഖുര്‍ആന്‍ കോപ്പികള്‍ പരസ്യമായി കത്തിച്ചത്. ഇതിനു പിന്നാലെ യുവാവിന് നിരവധി വധഭീഷണികള്‍ ലഭിച്ചു. അറബ്, മുസ്‌ലിം രാജ്യങ്ങളുമായുള്ള സ്വീഡന്റെ നയതന്ത്ര, സാമ്പത്തിക ബന്ധങ്ങള്‍ക്ക് ക്ഷതമേല്‍പിച്ച മോമികയെ സ്വീഡനില്‍ നിന്ന് പുറത്താക്കാന്‍ സ്വീഡിഷ് മൈഗ്രേഷന്‍ ഏജന്‍സി തീരുമാനിച്ചിരുന്നു. എന്നാല്‍ ഇറാഖില്‍ നിന്നുള്ള വധഭീഷണികള്‍ കണക്കിലെടുത്ത് ഈ തീരുമാനം നടപ്പാക്കിയിരുന്നില്ല. സ്വന്തം രാജ്യത്ത് വിചാരണ ചെയ്ത് ശിക്ഷിക്കാന്‍ സല്‍വാന്‍ മോമികയെ വിട്ടുനല്‍കണമെന്ന് സ്വീഡനോട് ഇറാഖ് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുെങ്കിലും സ്വീഡന്‍ വഴങ്ങിയിരുന്നില്ല.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    bashar sakur Murder muslims Quran Quran burning incident Salwan momika Swedish activist Syria
    Latest News
    സൗദി അറേബ്യ എണ്ണയെ ആശ്രയിക്കുന്നത് 68 ശതമാനമായി കുറഞ്ഞതായി സാമ്പത്തിക മന്ത്രി
    25/10/2025
    കുവൈത്തില്‍ അത്യാധുനിക രീതിയില്‍ മയക്കുമരുന്ന് കൃഷി; ഒരാള്‍ അറസ്റ്റില്‍
    25/10/2025
    മലേഷ്യയില്‍ മയക്കുമരുന്ന് കടത്ത് ശ്രമം വിഫലമാക്കാന്‍ സഹായിച്ച് സൗദി അറേബ്യ
    25/10/2025
    കുവൈത്തില്‍ പിടിച്ചുപറി നടത്തിയ മൂന്നംഗ സംഘം അറസ്റ്റില്‍
    25/10/2025
    സൗദിയില്‍ ടാക്‌സി ഡ്രൈവര്‍മാരുടെ ഭാഗത്തുള്ള നിയമലംഘനങ്ങള്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷകള്‍
    24/10/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version