Close Menu
Latest Malayalam News UpdatesLatest Malayalam News Updates
    Facebook X (Twitter) Instagram YouTube
    Monday, September 8
    Breaking:
    • ദുബൈയിൽ യൂട്യൂബറുടെ ഫോൺ നഷ്ടപ്പെട്ടു; അടുത്ത വിമാനത്തില്‍ ഫ്രീയായി നാട്ടിലെത്തിച്ച് നൽകി ദുബൈ പോലീസ്
    • സൗദി തുറമുഖങ്ങളില്‍ കണ്ടെയ്‌നര്‍ നീക്കത്തില്‍ വൻ വളര്‍ച്ച
    • സൗഹൃദമത്സരം :  ഖത്തറിനെ പരാജയപ്പെടുത്തി റഷ്യ , ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടിയാകുമോ?
    • ഇസ്രായിൽ ആക്രമണം: ഗാസയില്‍ 20,000-ലേറെ കുട്ടികള്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര സംഘടന
    • കെസിഎൽ : കൊല്ലത്തെ കൊന്നു, കീരിടം കൊച്ചിക്ക്
    • About Us
    • Contact Us
    Facebook X (Twitter) Instagram YouTube WhatsApp
    Latest Malayalam News UpdatesLatest Malayalam News Updates
    Join Now
    • Home
    • Gulf
      • Community
      • Saudi Arabia
      • UAE
      • Qatar
      • Oman
      • Kuwait
      • Bahrain
    • India
    • Kerala
    • World
      • USA
      • UK
      • Africa
      • Palestine
      • Iran
      • Israel
    • Articles
    • Leisure
      • Travel
      • Entertainment
    • Sports
      • Football
      • Cricket
      • Other Sports
    • Education
    • Jobs
    • Business
      • Market
      • Personal Finance
    • Technology
      • Gadgets
    • Happy News
    • Auto
    Latest Malayalam News UpdatesLatest Malayalam News Updates
    Home»World

    ഫലസ്തീന്‍ തടവുകാര്‍ക്ക് ആവശ്യത്തിന് ഭക്ഷണം നല്‍കുന്നില്ല; ഇസ്രായില്‍ സര്‍ക്കാരിനെതിരെ സുപ്രീം കോടതി

    രണ്ട് വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ സര്‍ക്കാരിനെതിരെ രാജ്യത്തെ പരമോന്നത കോടതിയില്‍ നിന്നുള്ള അപൂര്‍വ വിധിയാണിത്
    ദ മലയാളം ന്യൂസ്By ദ മലയാളം ന്യൂസ്08/09/2025 World Gaza Palestine 2 Mins Read
    Share: WhatsApp Facebook Twitter Telegram LinkedIn
    Share
    WhatsApp Facebook Twitter Telegram LinkedIn

    തെല്‍അവീവ് – ഫലസ്തീന്‍ തടവുകാര്‍ക്ക് അടിസ്ഥാന ഉപജീവനത്തിന് ആവശ്യമായ ഭക്ഷണം നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ഇസ്രായില്‍ സുപ്രീം കോടതി. ഫലസ്തീന്‍ തടവുകാരുടെ പോഷകാഹാരം മെച്ചപ്പെടുത്താന്‍ അധികാരികളോട് കോടതി ഉത്തരവിട്ടു. രണ്ട് വര്‍ഷമായി തുടരുന്ന യുദ്ധത്തില്‍ സര്‍ക്കാരിനെതിരെ രാജ്യത്തെ പരമോന്നത കോടതിയില്‍ നിന്നുള്ള അപൂര്‍വ വിധിയാണിത്.

    യുദ്ധം ആരംഭിച്ച ശേഷം, ഹമാസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഗാസയിലെ ആയിരക്കണക്കിന് ആളുകളെ ഇസ്രായില്‍ പിടികൂടിയിട്ടുണ്ട്. ആയിരക്കണക്കിന് ആളുകളെ മാസങ്ങള്‍ തടങ്കലില്‍ വെച്ചതിന് ശേഷം കുറ്റം ചുമത്താതെ വിട്ടയക്കുകയും ചെയ്തു. ജയിലുകളിലും തടങ്കല്‍ കേന്ദ്രങ്ങളിലും വ്യാപകമായ പീഡനങ്ങൾ നടക്കുന്നതായി മനുഷ്യാവകാശ സംഘടനകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

    മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക

    ഭക്ഷണത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും അപര്യാപ്തതയും മോശം ശുചിത്വ സാഹചര്യങ്ങളും മര്‍ദനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. മാര്‍ച്ചില്‍ 17 വയസ്സുള്ള ഒരു ഫലസ്തീന്‍ ബാലന്‍ ഇസ്രായിലി ജയിലില്‍ പട്ടിണി കാരണം മരിച്ചു. അസോസിയേഷന്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് ഇന്‍ ഇസ്രായിലും ഇസ്രായിലി മനുഷ്യാവകാശ സംഘടനയായ ഗിഷയും കഴിഞ്ഞ വര്‍ഷം സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഞായറാഴ്ച സുപ്രീം കോടതി വിധി വന്നത്.

    ഗാസ യുദ്ധം ആരംഭിച്ച ശേഷം ഭക്ഷ്യനയത്തില്‍ വരുത്തിയ മാറ്റം തടവുകാര്‍ പോഷകാഹാരക്കുറവും പട്ടിണിയും അനുഭവിക്കുന്നുണ്ടെന്ന് ഗ്രൂപ്പുകള്‍ ആരോപിച്ചു. ഫലസ്തീന്‍ തടവുകാരുടെ അവസ്ഥ ഇസ്രായില്‍ നിയമം അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ അവസ്ഥയിലേക്ക് കുറച്ചതായി ജയില്‍ സംവിധാനത്തിന് മേല്‍നോട്ടം വഹിക്കുന്ന ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ കഴിഞ്ഞ വര്‍ഷം പറഞ്ഞിരുന്നു. നിലനില്‍പിനുള്ള അടിസ്ഥാനപരമായ നിലയില്‍ തടവുകാര്‍ക്ക് ആവശ്യമായ ഭക്ഷണം നല്‍കാന്‍ രാഷ്ട്രം നിയമപരമായി ബാധ്യസ്ഥനാണെന്ന് ഞായറാഴ്ചത്തെ വിധിന്യായത്തില്‍ മൂന്ന് ജസ്റ്റിസുമാരുടെ പാനല്‍ ഏകകണ്ഠമായി വിധിച്ചു.

    തടവുകാര്‍ക്കുള്ള നിലവിലെ ഭക്ഷണ വിതരണം നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുനല്‍കുന്നില്ല എന്നതിന്റെ സൂചനകള്‍ കണ്ടെത്തിയതായി കോടതി പറഞ്ഞു. നിയമത്തിന് അനുസൃതമായി അടിസ്ഥാന ഉപജീവന സാഹചര്യങ്ങള്‍ അനുവദിക്കുന്ന ഭക്ഷണ വിതരണം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കാന്‍ ജയില്‍ സര്‍വീസിനോട് ജഡ്ജിമാര്‍ ഉത്തരവിട്ടു.

    ഗാസയിലെ ഇസ്രായിലി ബന്ദികളെ സഹായിക്കാന്‍ ആരുമില്ലെങ്കിലും, ഹമാസ് തീവ്രവാദികളെ സംരക്ഷിച്ചുകൊണ്ട് ഇസ്രായില്‍ സുപ്രീം കോടതി നമുക്ക് അപമാനമുണ്ടാക്കുകയാണെന്ന് പറഞ്ഞുകൊണ്ട് ചെറിയ തീവ്ര വലതുപക്ഷ അള്‍ട്രാനാഷണലിസ്റ്റ് പാര്‍ട്ടിയെ നയിക്കുന്ന ബെന്‍-ഗ്വിര്‍ വിധിയെ വിമര്‍ശിച്ചു.
    വിധി ഉടന്‍ നടപ്പാക്കണമെന്ന് അസോസിയേഷന്‍ ഫോര്‍ സിവില്‍ റൈറ്റ്‌സ് ഇന്‍ ഇസ്രായില്‍ ആവശ്യപ്പെട്ടു. ഇസ്രായില്‍ ജയിലുകളെ ജയില്‍ സര്‍വീസ് പീഡന ക്യാമ്പുകളാക്കി മാറ്റി എന്ന് എക്‌സിലെ പോസ്റ്റില്‍ അസോസിയേഷന്‍ പറഞ്ഞു.

    ഏറ്റവും പുതിയ വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ Join Our WhatsApp Group
    Gaza Israel Palestine Conflict Israeli Supreme Court World
    Latest News
    ദുബൈയിൽ യൂട്യൂബറുടെ ഫോൺ നഷ്ടപ്പെട്ടു; അടുത്ത വിമാനത്തില്‍ ഫ്രീയായി നാട്ടിലെത്തിച്ച് നൽകി ദുബൈ പോലീസ്
    08/09/2025
    സൗദി തുറമുഖങ്ങളില്‍ കണ്ടെയ്‌നര്‍ നീക്കത്തില്‍ വൻ വളര്‍ച്ച
    08/09/2025
    സൗഹൃദമത്സരം :  ഖത്തറിനെ പരാജയപ്പെടുത്തി റഷ്യ , ലോകകപ്പ് പ്രതീക്ഷകൾക്ക് തിരിച്ചടിയാകുമോ?
    08/09/2025
    ഇസ്രായിൽ ആക്രമണം: ഗാസയില്‍ 20,000-ലേറെ കുട്ടികള്‍ കൊല്ലപ്പെട്ടതായി അന്താരാഷ്ട്ര സംഘടന
    08/09/2025
    കെസിഎൽ : കൊല്ലത്തെ കൊന്നു, കീരിടം കൊച്ചിക്ക്
    08/09/2025

    Subscribe to News

    Get the latest sports news from The Malayalam News about Gulf, Kerala, India, world, sports and politics.

    Facebook X (Twitter) Instagram YouTube

    Gulf

    • Saudi
    • UAE
    • Qatar
    • Oman
    • Kuwait
    • Bahrain

    Updates

    • India
    • Kerala
    • World
    • Business
    • Auto
    • Gadgets

    Entertainment

    • Football
    • Cricket
    • Entertainment
    • Travel
    • Leisure
    • Happy News

    Subscribe to Updates

    Get the latest creative news from The Malayalam News..

    © 2025 The Malayalam News
    • About us
    • Contact us
    • Privacy Policy
    • Terms & Conditions

    Type above and press Enter to search. Press Esc to cancel.

    Go to mobile version